വിന്‍ഡോസ് ഫോണ്‍ 8 ന് വേണ്ടി ഗെയിംലോഫ്റ്റിന്റെ വക 12 വമ്പന്‍ ഗെയിമുകള്‍

Posted By: Super

വിന്‍ഡോസ് ഫോണ്‍ 8 ന് വേണ്ടി ഗെയിംലോഫ്റ്റിന്റെ വക 12 വമ്പന്‍ ഗെയിമുകള്‍

മൊബൈല്‍, ഡെസ്‌ക്ടോപ്പ് ഗെയിമിംഗ് രംഗത്തെ അതികായന്‍മാരായ ഗെയിംലോഫ്റ്റ്, വിന്‍ഡോസ് ഫോണ്‍ 8 പ്ലാറ്റ്‌ഫോമിന് വേണ്ടി 12 പുതിയ ഗെയിമുകള്‍ അവതരിപ്പിച്ചു. ഈ 12 ഗെയിമുകളെയും ഉള്‍പ്പെടുത്തി കമ്പനി ഒരു വീഡിയോയും പുറത്തിറക്കിയിട്ടുണ്ട്. കാഷ്വല്‍, ഹാര്‍ഡ്‌കോര്‍ എന്നീ രണ്ട് വിഭാഗങ്ങളിലായിട്ടായിരിയ്ക്കും ഈ ഗെയിമുകള്‍ വരിക.

മൈക്രോസോഫ്റ്റ് വിന്‍ഡോസ് ഫോണ്‍ 8ല്‍ നിങ്ങളെ കാത്തിരിയ്ക്കുന്ന സൗകര്യങ്ങള്‍

വിന്‍ഡോസ് ഫോണ്‍ 8 ന് വേണ്ടി ഗെയിംലോഫ്റ്റ് പുറത്തിറക്കുന്ന 12 ഗെയിമുകള്‍

 • യൂണോ & ഫ്രണ്ട്‌സ്

 • മോഡേണ്‍ കോംബാറ്റ്് 4 : സീറോ അവര്‍

 • ദ ഡാര്‍ക്ക് നൈറ്റ് റൈസസ്

 • ദ അമേസിംഗ് സ്‌പൈഡര്‍മാന്‍

 • N.O.V.A 3

 • ഓര്‍ഡര്‍ & കെയോസ് ഓണ്‍ലൈന്‍

 • അസ്ഫാള്‍ട്ട് 7 : ഹീറ്റ്

 • റിയല്‍ ഫുട്‌ബോള്‍ 2013

 • ഐസ് ഏജ് വില്ലേജ്

 • ഫാഷന്‍ ഐക്കണ്‍

 • ഷാര്‍ക്ക് ഡാഷ്

 • ടെക്‌സാസ് പോക്കര്‍ ഫോര്‍ പ്രൈസസ്

വിന്‍ഡോസ് ഫോണ്‍ 8 അടിസ്ഥാനമാക്കി പ്രവര്‍ത്തിയ്ക്കുന്ന എച്ച് ടി സി, നോക്കിയ, സാംസങ് തുടങ്ങിയ കമ്പനികളുടെ ഫോണുകള്‍ നവംബറില്‍ റിലീസ് ചെയ്യപ്പെടാനിരിക്കെ ,പുതിയ ഗെയിമിംഗ് അനുഭവങ്ങള്‍  പകര്‍ന്ന് വിപണി പിടിയ്ക്കാന്‍ മൈക്രോസോഫ്റ്റിന്റെയൊപ്പം ചേര്‍ന്നിരിയ്ക്കുകയാണ് ഗെയിംലോഫ്റ്റ്.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot