വിന്‍ഡോസ് ഫോണ്‍ 8 മാര്‍ക്കറ്റ്‌പ്ലേസ് 180 രാജ്യങ്ങളിലേക്ക്

Posted By: Super

വിന്‍ഡോസ് ഫോണ്‍ 8 മാര്‍ക്കറ്റ്‌പ്ലേസ് 180 രാജ്യങ്ങളിലേക്ക്

മൈക്രോസോഫ്റ്റ് വിന്‍ഡോസ് ഫോണ്‍ 8 മാര്‍ക്കറ്റ്‌പ്ലേസ് (ആപ്ലിക്കേഷന്‍ സ്റ്റോര്‍) 180 രാജ്യങ്ങളിലേക്ക് എത്തുന്നു. മൈക്രോസോഫ്റ്റ് ഈ വര്‍ഷാവസാനം ഇറക്കാന്‍ പോകുന്ന മൊബൈല്‍ ഓപറേറ്റിംഗ് സിസ്റ്റമാണ് വിന്‍ഡോസ് ഫോണ്‍ 8. ഇ്ന്ത്യയില്‍ ആപ് ഹബ്ബ്, മാര്‍ക്കറ്റ്‌പ്ലേസ് എന്നിവ ആദ്യമേ ലഭ്യമാണ്.

നിലവില്‍ 63 രാജ്യങ്ങളില്‍ വിന്‍ഡോസ് ഫോണ്‍ മാര്‍ക്കറ്റ്‌പ്ലേസ് ലഭ്യമാണ്. വിന്‍ഡോസ് ഫോണ്‍ 8 പുറത്തിറക്കിക്കഴിഞ്ഞാല്‍ മാര്‍ക്കറ്റ്‌പ്ലേസില്‍ നിന്നും ആപ്ലിക്കേഷനുകള്‍ ബ്രൗസ് ചെയ്ത് ഡൗണ്‍ലോഡ് ചെയ്യാന്‍ സാധിക്കും. ഡെവലപര്‍മാര്‍ക്ക് ആപ് ഹബ് വഴി ആപ്ലിക്കേഷനുകള്‍ മാര്‍ക്കറ്റ്‌പ്ലേസില്‍ ഉള്‍പ്പെടുത്താനും കഴിയും.

വിന്‍ഡോസ് ആപ്ലിക്കേഷന്‍ സ്റ്റോറായ വിന്‍ഡോസ് മാര്‍ക്കറ്റ്‌പ്ലേസ് പുതിയ ഒഎസ് അവതരണത്തോടനുബന്ധിച്ച് പുതുക്കുന്നതാണെന്നും മൈക്രോസോഫ്റ്റ് അറിയിച്ചിട്ടുണ്ട്. നിലവില്‍ ഈ ആപ്ലിക്കേഷന്‍ സ്റ്റോറില്‍ 1 ലക്ഷത്തിലേറെ ആപ്ലിക്കേഷനുകള്‍ ഉണ്ട്.

ആപ്ലിക്കേഷന്‍ സ്റ്റോറില്‍ മികച്ചതും വേറിട്ടതുമായ ആപ്ലിക്കേഷനുകള്‍ അവതരിപ്പിച്ച് ആപ്പിള്‍, ഗൂഗിള്‍ എന്നിവയോട് മത്സരിക്കാനാണ് മൈക്രോസോഫ്റ്റിന്റെ പദ്ധതി. ആപ്പിള്‍ ആപ്ലിക്കേഷന്‍ സ്റ്റോര്‍ 155 രാജ്യങ്ങളിലെ ഉപയോക്താക്കള്‍ക്കാണ് ലഭിക്കുന്നത്. അടുത്തിടെയാണ് 32 രാജ്യങ്ങളില്‍ കൂടി ആപ് സ്റ്റോര്‍ ആക്‌സസ് നല്‍കി ആപ്പിള്‍ 155 രാജ്യങ്ങളില്‍ സാന്നിധ്യം അറിയിച്ചത്.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ സ്റ്റോറായ ഗൂഗിള്‍ പ്ലേ 132 രാജ്യങ്ങളിലെ ഉപയോക്താക്കള്‍ക്കാണ് ലഭിച്ചുവരുന്നത്. പെയ്ഡ് ആപ്ലിക്കേഷന്‍ ആക്‌സസ് ചെയ്യാനാകുന്ന രാജ്യങ്ങളാണ് ഇവ. അതേ സമയം 190 രാജ്യങ്ങളിലെ ഉപഭോക്താക്കള്‍ക്ക് സൗജന്യ ആപ്ലിക്കേഷനുകളും ആക്‌സസ് ചെയ്യാനാകുന്നുണ്ട്.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot