Home
News

പോരിനിറങ്ങി ബിഎസ്എൻഎൽ; 197 രൂപയ്ക്ക് 150 ദിവസം വാലിഡിറ്റിയും 2 ജിബി പ്രതിദിന ഡാറ്റയും

അടുത്തിടെ രാജ്യത്തെ സ്വകാര്യ ടെലിക്കോം കമ്പനികളായ റിലയൻസ് ജിയോ, എയർടെൽ, വിഐ എന്നിവർ പ്രീപെയ്ഡ് താരിഫ് നിരക്കുകൾ വർധിപ്പിച്ചിരുന്നു. റിലയൻസ് ജിയോ 20 ശതമാനവും എയർടെൽ, വിഐ എന്നീ കമ്പനികൾ 25 ശതമാനം വരെയുമാണ് നിരക്കുകൾ ഉയർത്തിയത്. അതേ സമയം പൊതുമേഖല ടെലിക്കോം സ്ഥാപനമായ ഭാരത് സഞ്ചാർ നിഗം ലിമിറ്റഡ് ( ബിഎസ്എൻഎൽ ), തങ്ങളുടെ പ്രീപെയ്ഡ് പ്ലാനുകളുടെ നിരക്ക് ഉയർത്തിയിരുന്നില്ല. പിന്നാലെ സ്വകാര്യ കമ്പനികളുടെ കണക്ഷനുകൾ ഉപേക്ഷിച്ച് ബിഎസ്എൻഎല്ലിലേക്ക് നിരവധിയാളുകളാണ് പോർട്ട് ചെയ്തത്. കഴിഞ്ഞ രണ്ട് മാസമായി ലാഭകരമായ ഓഫറുകൾ അവതരിപ്പിച്ച്, വീണ് കിട്ടിയ അവസരം ബിഎസ്എൻഎൽ മുതലെടുക്കുകയാണ്. ഇപ്പോഴിതാ സ്വകാര്യ ടെലിക്കോം കമ്പനികളുമായി നേരിട്ടേറ്റ് മുട്ടാൻ പുതിയ പ്ലാൻ അവതരിപ്പിച്ചിരിക്കുകയാണ് കമ്പനി. 197 രൂപ നിരക്കിലാണ് ഈ പുതിയ പ്ലാൻ എത്തുന്നത്.

ബിഎസ്എൻഎൽ 197 രൂപ പ്രീപെയ്ഡ് പ്ലാൻ

ബിഎസ്എൻഎൽ 197 രൂപ പ്രീപെയ്ഡ് പ്ലാൻ

പൊതുമേഖല ടെലിക്കോം സ്ഥാപനമായ ഭാരത് സഞ്ചാർ നിഗം ലിമിറ്റഡ് ( ബിഎസ്എൻഎൽ ) പുറത്തിറക്കിയ പുതിയ 197 രൂപ പ്രീപെയ്ഡ് റീചാർജ് പ്ലാൻ ടെലിക്കോം ഇൻഡസ്ട്രിയിലെ തന്നെ ഏറ്റവും ലാഭകരമായ ഓഫറുകളിൽ ഒന്നാണ്. 197 രൂപ നിരക്കിൽ എത്തുന്ന പ്ലാൻ 150 ദിവസത്തെ വാലിഡിറ്റിയാണ് നൽകുന്നത്. ഈ റീചാർജ് പ്ലാൻ അൺലിമിറ്റഡ് വോയ്‌സ് കോളിങ്, സൗജന്യ എസ്എംഎസ് ആനുകൂല്യങ്ങൾ, പ്രതിദിനം രണ്ട് ജിബി ഡാറ്റ എന്നിവ ഓഫർ ചെയ്യുന്നു. വൻ ആനുകൂല്യങ്ങൾ പ്രഖ്യാപിച്ചെങ്കിലും 197 രൂപ പ്ലാനിൽ ചെറിയൊരു ക്യാച്ചും ബിഎസ്എൻഎൽ കൊണ്ട് വന്നിട്ടുണ്ട്.

ബിഎസ്എൻഎൽ പ്രീപെയ്ഡ് റീചാർജ് പ്ലാൻ

197 രൂപ പ്ലാനിൽ പറയുന്ന പ്രധാന ആനുകൂല്യങ്ങൾ റീചാർജ് ചെയ്ത തീയതി മുതൽ ആദ്യത്തെ 18 ദിവസത്തേക്ക് മാത്രമെ ലഭ്യമാകുകയുള്ളൂ. ഈ കാലയളവിന് ശേഷം, ഉപയോക്താക്കൾക്ക് 40 കെബിപിഎസ് വേഗതയിൽ ഇന്റർനെറ്റ് ആക്സസ് ചെയ്യാൻ കഴിയും. അൺലിമിറ്റഡ് വോയ്‌സ് കോളിങ് ആനുകൂല്യം പോലും ആദ്യ 18 ദിവസത്തേക്ക് മാത്രമേ ലഭിക്കുകയുള്ളൂ. എന്നാൽ 150 ദിവസം നീളുന്ന വാലിഡിറ്റി കാലയളവിലുടനീളം യൂസേഴ്സിന് ഇൻകമിങ് കോളുകൾ ലഭിക്കും.

ടോപ്പ് അപ്പ്

18 ദിവസത്തിന് ശേഷവും ആനുകൂല്യങ്ങൾ ലഭിക്കാൻ ആഗ്രഹിക്കുന്നവർ പ്ലാൻ ടോപ്പ് അപ്പ് ചെയ്യണം. ഈ പരിധികളും മറ്റും ഉണ്ടെങ്കിലും 197 രൂപ പ്രീപെയ്ഡ് പ്ലാൻ നൽകുന്ന പണത്തിന് മൂല്യം നൽകുന്ന റീചാർജ് പ്ലാനാണ്. വിലയുമായി തട്ടിച്ച് നോക്കുമ്പോൾ ഒട്ടനവധി ആനുകൂല്യങ്ങളും ബിഎസ്എൻഎല്ലിന്റെ 197 രൂപ പ്രീപെയ്ഡ് പ്ലാൻ ഓഫർ ചെയ്യുന്നുണ്ട്. വളരെയധികം ഡാറ്റ ഉപയോഗിക്കാത്തവർക്ക് അനുയോജ്യമായ ഒരു ദീർഘകാല പ്ലാൻ ആണിത്. സ്മാർട്ട്ഫോണുകളിൽ സെക്കൻഡറി സിം കാർഡ് ഉപയോഗിക്കുന്നവർക്കും ഈ പ്ലാൻ തിരഞ്ഞെടുക്കാവുന്നതാണ്.

സർക്കാരിൽ നിന്നുള്ള സഹായം

സർക്കാരിൽ നിന്നുള്ള സഹായം

ഈ സാമ്പത്തിക വർഷം കേന്ദ്ര സർക്കാരിൽ നിന്നും ബിഎസ്എൻഎല്ലിന് സഹായിക്കുന്ന വലിയ സഹായത്തെക്കുറിച്ചുള്ള വാർത്തകൾക്ക് പിന്നാലെയാണ് ബിഎസ്എൻഎൽ പുതിയ പ്ലാൻ പ്രഖ്യാപിക്കുന്നത്. കാലങ്ങൾക്ക് ശേഷം ബിഎസ്എൻഎൽ ശരിയായ ദിശയിലേക്ക് നീങ്ങുന്നതായുള്ള സൂചന കൂടിയായി ഈ പുതിയ നീക്കത്തെ കാണാവുന്നതാണ്. അടുത്തിടെ ബിഎസ്എൻഎൽ തങ്ങളുടെ സാധാരണ സ്വഭാവത്തിൽ നിന്നും വലിയ മാറ്റം കൊണ്ട് വന്നിരുന്നു. കമ്പനി തങ്ങളുടെ അടിസ്ഥാന സൗകര്യങ്ങളും നെറ്റ്‌വർക്ക് കപ്പാസിറ്റിയും വിപുലീകരിക്കാനും ഇന്ത്യൻ ഉപഭോക്താക്കൾക്കിടയിൽ എത്തിച്ചേരാനും പദ്ധതിയിട്ട് കൊണ്ട് ഒരുപാട് മുന്നോട്ട് പോകുകയും ചെയ്തിട്ടുണ്ട്.

വിആർഎസ്

ബിഎസ്എൻഎല്ലിന് 44,720 കോടി രൂപയുടെ സഹായമാണ് കേന്ദ്ര സർക്കാരിൽ നിന്നും ലഭിക്കുന്നത്. ഈ സാമ്പത്തിക വർഷം തന്നെ ഈ സഹായം ബിഎസ്എൻഎല്ലിന് ലഭിക്കുമെന്നാണ് കരുതുന്നത്. ഇതിന് പുറമേ വിആർഎസ് ( വോളണ്ടറി റിട്ടയർമെന്റ് സ്കീം ) സ്കീമിനായി 3,300 കോടിയും സർക്കാർ നൽകും. ജിഎസ്ടിയ്ക്കായി 3,550 കോടിയും സർക്കാർ ബിഎസ്എൻഎല്ലിന് നൽകും. ടെലിക്കോം തങ്ങളുടെ സേവനങ്ങൾ മെച്ചപ്പെടുത്താനും വിപണിയിൽ കൂടുതൽ മത്സരാധിഷ്ഠിതമായി ഉയർന്ന് വരാനും ഈ ഗ്രാന്റുകൾ ഉപയോഗിക്കുമെന്നാണ് കരുതുന്നത്.

More from GizBot

Best Mobiles in India

English summary
Recently, private telecom companies Reliance Jio, Airtel and VI raised prepaid tariff rates. Reliance Jio has hiked rates by 20 percent and Airtel and VI by 25 per cent. At the same time, BSNL, a public sector telco, did not raise the rates of its prepaid plans.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X