JioFiber | 14 ഒടിടി ആപ്പുകളിലേക്ക് ആക്സസ്; അറിയാം ഈ അടിപൊളി പ്ലാനിനെക്കുറിച്ച്
രാജ്യത്തെ ഏറ്റവും വലിയ ടെലിക്കോം കമ്പനിയേതെന്ന് ചോദിച്ചാൽ തർക്കത്തിന് പോലും പ്രസക്തിയില്ലാത്ത നിലയിൽ നമ്മുക്ക് റിലയൻസ് ജിയോ എന്ന് പറയാൻ കഴിയും. ഇന്ത്യക്കാരുടെ ടെലിക്കോം ശീലങ്ങളെ മുഴുവൻ മാറ്റിമറിച്ച കമ്പനി കൂടിയാണ് ജിയോ. ജിയോയുടെ ഫൈബർ ടു ദ ഹോം ബ്രാൻഡാണ് ജിയോഫൈബർ. Jiofiber ഓഫർ ചെയ്യുന്ന ഏറ്റവും മികച്ച ബ്രോഡ്ബാൻഡ് പ്ലാനുകളിൽ ഒന്നിനേക്കുറിച്ച് അറിയാൻ തുടർന്ന് വായിക്കുക.

ജിയോഫൈബർ, യൂസേഴ്സിന് പ്രീപെയ്ഡ്, പോസ്റ്റ്പെയ്ഡ് ഫൈബർ ബ്രോഡ്ബാൻഡ് പ്ലാനുകൾ ഓഫർ ചെയ്യുന്നുണ്ട്. സർവീസ് ആരംഭിച്ച് ഏറെ നാളുകൾക്ക് ശേഷമാണ് കമ്പനി പോസ്റ്റ്പെയ്ഡ് പ്ലാനുകൾ അവതരിപ്പിച്ചത്. കൂടുതൽ യൂസേഴ്സും പ്രീപെയ്ഡ് പ്ലാനുകളാണ് ചൂസ് ചെയ്യുന്നതെന്ന് അറിയാം. പക്ഷെ നിങ്ങൾ ശ്രദ്ധിക്കാതെ പോലുന്ന പല ആനുകൂല്യങ്ങളും പോസ്റ്റ്പെയ്ഡ് പ്ലാനുകൾ ഓഫർ ചെയ്യുന്നുണ്ടെന്നതാണ് യാഥാർഥ്യം.

അതിലൊന്നാണ് അധികം പണച്ചിലവില്ലാതെ ഒടിടി ( ഓവർ ദ ടോപ്പ് ) ആനുകൂല്യങ്ങൾ ലഭിക്കുമെന്നത്. ഇത്തരത്തിൽ അഫോർഡബിൾ ആയ ഒടിടി ആനുകൂല്യങ്ങൾ ലഭിക്കുന്ന ജിയോ ഫൈബർ പ്ലാനുകളിൽ ഒന്നാണ് 699 രൂപയുടേത്. 14 ഒടിടി ആപ്പുകൾ വരെ ഈ പ്ലാനിന് ഒപ്പം ബണ്ടിൽ ചെയ്യാൻ സാധിക്കും. പോസ്റ്റ്പെയ്ഡ് സെഗ്മെന്റിൽ വരുന്ന ഈ പ്ലാൻ എങ്ങനെ ലഭ്യമാകുമെന്നും എന്തൊക്കെ ആനുകൂല്യങ്ങൾ ഒപ്പം ലഭ്യമാകുമെന്നും അറിയാൻ തുടർന്ന് വായിക്കുക.

699 രൂപയെന്നത് ഈ പ്ലാനിന്റെ ബേസിക് പ്രൈസ് ആണ്. പ്ലാനിന് ഒപ്പം 14 ഒടിടി ആപ്പുകൾ ബണ്ടിൽ ചെയ്യാൻ അധികം പണം നൽകേണ്ടി വരും. 200 രൂപ അധികം നൽകിയാണ് ഈ ഒടിടി ആനുകൂല്യങ്ങൾ സ്വന്തമാക്കേണ്ടത്. അങ്ങനെ പ്ലാനിന്റെ ആകെ ചിലവ് 899 രൂപ + ടാക്സ് എന്ന നിലയിലേക്ക് മാറും. 100 എംബിപിഎസ് ഇന്റർനെറ്റ് സ്പീഡാണ് ഈ പ്ലാൻ ഓഫർ ചെയ്യുന്നത്.

ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാർ, സോണിലിവ്, സീ5, വൂട്ട് സെലക്റ്റ്, വൂട്ട് കിഡ്സ്, സൺഎൻഎക്സ്ടി, ഹോയ്ചോയ്, ഡിസ്കവറി പ്ലസ്, യൂണിവേഴ്സൽ പ്ലസ്, എഎൽടിബാലാജി, ഇറോസ് നൌ, ലയൺസ്ഗേറ്റ് പ്ലേ, ഷെമാറൂമി, ജിയോ സിനിമ, ജിയോസാവ്ൻ എന്നിവയാണ് 699 രൂപയുടെ ജിയോഫൈബർ പ്ലാൻ വഴി യൂസേഴ്സിന് സൌജന്യ ആക്സസ് ലഭിക്കുന്ന പ്ലാറ്റ്ഫോമുകൾ.

പ്രതിമാസം 3.3 ടിബി ഡാറ്റയാണ് ഈ ഫൈബർ ബ്രോഡ്ബാൻഡ് പ്ലാൻ യൂസേഴ്സിന് ഓഫർ ചെയ്യുന്നത്. ജിയോ ഫൈബറിന്റെ ഔദ്യോഗിക വെബ്സൈറ്റിൽ നിന്നും കസ്റ്റമർ കെയറുമായി ബന്ധപ്പെട്ടും ഈ പ്ലാനും ഒടിടി പ്ലാറ്റ്ഫോമുകളിലേക്കുള്ള ആക്സസും സ്വന്തമാക്കാൻ കഴിയും. കൂടുതൽ വിവരങ്ങൾ അറിയാൻ തുടർന്ന് വായിക്കുക.

699 രൂപയുടെ ജിയോഫൈബർ പ്ലാൻ വഴി 550 ൽ കൂടുതൽ ഓൺ ഡിമാൻഡ് ടിവി ചാനലുകളിലേക്കും ആക്സസ് ലഭിക്കുമെന്ന് ജിയോയുടെ വെബ്‌സൈറ്റിൽ പറയുന്നുണ്ട്. ജിയോഫൈബറിൽ നിന്ന് നിങ്ങൾക്ക് സൌജന്യ സെറ്റ് ടോപ്പ് ബോക്സ് സ്വന്തമാക്കാനും അപേക്ഷിക്കാം. ഇതും 699 രൂപയുടെ പ്ലാനിനെ ശ്രദ്ധേയമാക്കുന്നു.

699 രൂപയുടെ ജിയോഫൈബർ പ്ലാനിൽ അപ്ലോഡ് ഡൌൺലോഡ് വേഗത സമാനമാണെന്ന കാര്യം ആദ്യം തന്നെ അറിഞ്ഞിരിക്കുക. മൂന്ന് മാസം, ആറ് മാസം, 12 മാസം എന്നിങ്ങനെ വിവിധ കാലയളവുകളിലേക്കായി ഈ ഫൈബർ ബ്രോഡ്ബാൻഡ് പ്ലാൻ സെലക്റ്റ് ചെയ്യാൻ സാധിക്കും.


Click it and Unblock the Notifications








