വെറും 3 രൂപ ചിലവിൽ ഒരു ജിബി ഡാറ്റ; ബിഎസ്എൻഎല്ലിന്റെ കിടിലൻ പ്രീപെയ്ഡ് പ്ലാൻ

|

രാജ്യത്തെ പൊതുമേഖല ടെലിക്കോം കമ്പനിയാണ് ബിഎസ്എൻഎൽ. തങ്ങളുടെ യൂസേഴ്സിനായി എണ്ണമില്ലാത്ത പ്രീപെയ്ഡ് പ്ലാനുകളാണ് ബിഎസ്എൻഎൽ ഓഫർ ചെയ്യുന്നത്. റിലയൻസ് ജിയോ, വോഡഫോൺ ഐഡിയ, എയർടെൽ എന്നീ സ്വകാര്യ കമ്പനികളും നിരവധി പ്രീപെയ്ഡ് പ്ലാനുകൾ ഓഫർ ചെയ്യുന്നുണ്ട്. എന്നാൽ പ്ലാനുകളുടെ നിരക്കിലും നൽകുന്ന ആനുകൂല്യങ്ങളുടെ കാര്യത്തിലും ഈ കമ്പനികൾക്ക് ബിഎസ്എൻഎല്ലുമായി ഏറ്റുമുട്ടാൻ കഴിയില്ല എന്നതാണ് യാഥാർഥ്യം. നേരത്തെ പറഞ്ഞത് പോലെ ധാരാളം പ്ലാനുകൾ കമ്പനികൾ അവതരിപ്പിക്കുന്നുണ്ടെങ്കിലും ഇവയിൽ നിന്ന് ഏറ്റവും പ്രയോജനകരമായ പ്ലാനുകൾ സെലക്റ്റ് ചെയ്യുന്നതിലാണ് കാര്യം. ഇത്തരത്തിലൊരു ബിഎസ്എൻഎൽ പ്ലാനിനെക്കുറിച്ച് കൂടുതൽ അറിയാൻ തുടർന്ന് വായിക്കുക.

 

ബിഎസ്എൻഎൽ

ബിഎസ്എൻഎൽ

യൂസേഴ്സിനായി അടുത്തിടെ ബിഎസ്എൻഎൽ അവതരിപ്പിച്ച പ്രീപെയ്ഡ് പ്ലാനുകളിൽ ഒന്നിനേക്കുറിച്ചാണ് സംസാരിക്കുന്നത്. ഈ പ്ലാൻ ഉപയോക്താക്കൾക്ക് വെറും മൂന്ന് രൂപ ചിലവിൽ ഒരു ജിബി ഡാറ്റ ഓഫർ ചെയ്യുന്നു. പ്ലാനിന്റെ വിലയല്ല ഒരു രൂപയെന്നത് മനസിലാക്കണം. ഈ പ്ലാനിന് ഒപ്പം ലഭിക്കുന്ന ഡാറ്റ ആനുകൂല്യം കണക്ക് കൂട്ടുമ്പോൾ ഒരു ജിബിയ്ക്ക് വെറും മൂന്ന് രൂപ മാത്രമാണ് ചിലവ് വരുന്നത്. ഡാറ്റയ്ക്ക് പുറമെ മറ്റ് ആനുകൂല്യങ്ങളും പ്ലാൻ ഓഫർ ചെയ്യുന്നുണ്ട്. ഈ പുതിയ ബിഎസ്എൻഎൽ പ്ലാനിനെക്കുറിച്ചുള്ള വിശദാംശങ്ങൾ അടുത്ത പാരഗ്രാഫിൽ നൽകിയിരിക്കുന്നു.

യാതൊരു നിയന്ത്രണവുമില്ലാതെ അൺലിമിറ്റഡ് ഡാറ്റയുമായി കിടിലൻ ബിഎസ്എൻഎൽ പ്ലാൻയാതൊരു നിയന്ത്രണവുമില്ലാതെ അൺലിമിറ്റഡ് ഡാറ്റയുമായി കിടിലൻ ബിഎസ്എൻഎൽ പ്ലാൻ

347 രൂപയുടെ ബിഎസ്എൻഎൽ പ്ലാൻ

347 രൂപയുടെ ബിഎസ്എൻഎൽ പ്ലാൻ

347 രൂപ വില വരുന്ന ബിഎസ്എൻഎൽ പ്ലാനാണ് വെറും മൂന്ന് രൂപയ്ക്ക് ഒരു ജിബി ഡാറ്റ നൽകുന്നത്. 56 ദിവസത്തെ വാലിഡിറ്റിയാണ് 347 രൂപയുടെ ബിഎസ്എൻഎൽ പ്ലാൻ ഓഫർ ചെയ്യുന്നത്. യൂസേഴ്സിന് പ്രതിദിനം 2 ജിബി അതിവേഗ ഡാറ്റയും പ്ലാൻ ഓഫർ ചെയ്യുന്നു. അതായത് 56 ദിവസത്തെ വാലിഡിറ്റി കാലയളവിലേക്ക് മൊത്തം 112 ജിബി ഡാറ്റ യൂസേഴ്സിന് ലഭിക്കുന്നു.

ഡാറ്റ
 

ഇതിൽ നിന്നും ഒരു ജിബി ഡാറ്റയ്ക്ക് വരുന്ന ചിലവ് കണക്കാക്കുമ്പോൾ അത് ഏകദേശം 3 രൂപയാണെന്ന് മനസിലാക്കാം. ഡാറ്റ ആനുകൂല്യങ്ങൾക്കൊപ്പം അൺലിമിറ്റഡ് കോളിങ്, 100 എസ്എംഎസുകൾ, ഗെയിമിങ് സേവനങ്ങൾ എന്നിവയെല്ലാം 347 രൂപ വില വരുന്ന ബിഎസ്എൻഎൽ പ്രീപെയ്ഡ് പ്ലാൻ ഓഫർ ചെയ്യുന്നുണ്ട്.

ജിയോ വരിക്കാർക്ക് ഡാറ്റ തീർന്നെന്ന പരാതി ഉണ്ടാവില്ല, ദിവസവും 3 ജിബി ഡാറ്റ നൽകുന്ന പ്ലാനുകൾജിയോ വരിക്കാർക്ക് ഡാറ്റ തീർന്നെന്ന പരാതി ഉണ്ടാവില്ല, ദിവസവും 3 ജിബി ഡാറ്റ നൽകുന്ന പ്ലാനുകൾ

മറ്റ് കമ്പനികളുമായി താരതമ്യം ചെയ്യുമ്പോൾ

മറ്റ് കമ്പനികളുമായി താരതമ്യം ചെയ്യുമ്പോൾ

രാജ്യത്തെ പ്രധാന ടെലിക്കോം കമ്പനികളുമായി താരതമ്യം ചെയ്യുമ്പോഴും 347 രൂപയുടെ ബിഎസ്എൻഎൽ പ്ലാൻ ഏറെ മുന്നിലാണ്. റിലയൻസ് ജിയോയുടെ 479 രൂപ പ്ലാൻ നോക്കാം. 479 രൂപ വില വരുന്ന റിലയൻസ് ജിയോ പ്ലാൻ 56 ദിവസത്തെ വാലിഡിറ്റിയാണ് നൽകുന്നത്. ഈ പ്ലാൻ പ്രതിദിനം 1.5 ജിബി ഡാറ്റയും ഓഫർ ചെയ്യുന്നു. ഏകദേശം 84 ജിബി ആണ് യൂസേഴ്സിന് ലഭിക്കുന്ന മൊത്തം ഡാറ്റ ആനുകൂല്യം. ഇത് 347 രൂപയുടെ ബിഎസ്എൻഎൽ പ്ലാൻ നൽകുന്നതിനേക്കാൾ 28 ജിബിയുടെ കുറവ് കാണിക്കുന്നു.

എയർടെൽ

എയർടെലിന്റെ 359 രൂപയുടെ പ്ലാനുമായും 347 രൂപയുടെ ബിഎസ്എൻഎൽ പ്ലാൻ താരതമ്യം ചെയ്യാം. 28 ദിവസത്തെ വാലിഡിറ്റിയിലാണ് ഈ എയർടെൽ പ്രീപെയ്ഡ് പ്ലാൻ വരുന്നത്. ഏകദേശം 56 ജിബിയാണ് വാലിഡിറ്റി കാലയളവിലേക്ക് എയർടെലിന്റെ 359 രൂപയുടെ പ്ലാൻ നൽകുന്നതെന്നും ഓർക്കണം. അൺലിമിറ്റഡ് കോളിങ്, പ്രതിദിനം 100 എസ്എംഎസുകൾ, പ്രൈം വീഡിയോ മൊബൈൽ പതിപ്പ് എന്നിവയും പ്ലാൻ ഓഫർ ചെയ്യുന്നു.

പ്ലാൻ

അതിനാൽ, മറ്റ് കമ്പനികളെ അപേക്ഷിച്ച് ബിഎസ്എൻഎൽ പ്രീപെയ്ഡ് പ്ലാൻ കൂടുതൽ ലാഭകരമാണെന്ന് തെളിയിക്കപ്പെട്ടിരിക്കയാണ്. എന്നാൽ ബിഎസ്എൻഎല്ലിന്റെ ഏറ്റവും വലിയ പോരായ്മ അവരുടെ 4ജി സർവീസ് ആണ്. രാജ്യത്തിന്റെ എല്ലാ ഭാഗത്തും 4ജി സേവനങ്ങൾ ലഭ്യമാക്കാൻ ബിഎസ്എൻഎല്ലിന് കഴിഞ്ഞിട്ടില്ല. അതിനാൽ തന്നെ എണ്ണം പറഞ്ഞ പ്ലാനുകൾ ഉപയോഗമില്ലാതെ പോകുകയും ചെയ്യുന്നു. കുറഞ്ഞ നിരക്കിൽ വരുന്ന രണ്ട് മികച്ച ബിഎസ്എൻഎൽ പ്ലാനുകളെക്കുറിച്ച് അറിയാൻ തുടർന്ന് വായിക്കുക.

49 രൂപ വില വരുന്ന ബിഎസ്എൻഎൽ പ്ലാൻ

49 രൂപ വില വരുന്ന ബിഎസ്എൻഎൽ പ്ലാൻ

നിരക്ക് കുറഞ്ഞ പ്ലാനുകൾ തപ്പുന്ന യൂസേഴ്സിന് ചേരുന്ന മികച്ച ബിഎസ്എൻഎൽ പ്ലാൻ ആണ് എസ്ടിവി 49. 1 ജിബി ഡാറ്റയാണ് 49 രൂപയുടെ പ്ലാൻ യൂസേഴ്സിന് ഓഫ‍ർ ചെയ്യുന്നത്. 100 മിനിറ്റ് നേരത്തേക്ക് വോയിസ് കോളിങ് ആനുകൂല്യങ്ങളും 49 രൂപയുടെ ബിഎസ്എൻഎൽ പ്ലാൻ നൽകുന്നു. മൊത്തം 20 ദിവസത്തെ വാലിഡിറ്റിയും 49 രൂപയുടെ ബിഎസ്എൻഎൽ പ്ലാൻ ഓഫ‍ർ ചെയ്യുന്നുണ്ട്. കുറഞ്ഞ നിരക്കിൽ കുഴപ്പമില്ലാത്ത വാലിഡിറ്റിയാണ് പ്ലാൻ നൽകുന്നത്. 49 രൂപ വില വരുന്ന ബിഎസ്എൻഎൽ പ്ലാനിൽ ഡാറ്റ, കോളിങ് ആനുകൂല്യങ്ങൾ കാര്യമായില്ല എന്നതും ശ്രദ്ധിക്കണം. സെക്കൻഡറി സിം കാ‍‍ർഡുകൾ ഉപയോ​ഗിക്കുന്നവർക്ക് സെലക്റ്റ് ചെയ്യാവുന്ന മികച്ച ഓപ്ഷനുകളിൽ ഒന്നാണ് 49 രൂപ വില വരുന്ന ബിഎസ്എൻഎൽ പ്ലാൻ.

87 രൂപ വില വരുന്ന ബിഎസ്എൻഎൽ പ്ലാൻ

87 രൂപ വില വരുന്ന ബിഎസ്എൻഎൽ പ്ലാൻ

ബിഎസ്എൻഎൽ പ്രീപെയ്ഡ് യൂസേഴ്സിന് ലഭിക്കുന്ന ഏറ്റവും വില കുറഞ്ഞ ഡെയിലി ഡാറ്റ പ്ലാൻ ആണിത്. ഇത്രയും കുറഞ്ഞ നിരക്കിൽ ഡെയിലി ഡാറ്റ പ്ലാൻ മറ്റൊരു ടെലിക്കോം കമ്പനിയും നൽകുന്നില്ല എന്നതും ശ്രദ്ധിക്കണം. 14 ദിവസത്തെ സ‍ർവീസ് വാലിഡിറ്റിയാണ് 87 രൂപ വില വരുന്ന ബിഎസ്എൻഎൽ പ്ലാൻ ഓഫ‍ർ ചെയ്യുന്നത്. പ്രതിദിനം 1 ജിബി ഡാറ്റയും ഈ പ്ലാൻ ഓഫ‍‍ർ ചെയ്യുന്നു. പ്രതിദിന ഡാറ്റ പരിധി അവസാനിച്ചാൽ ഇന്റ‍‍ർനെറ്റ് സ്പീഡ് 40 കെബിപിഎസ് ആയി കുറയുമെന്ന് മാത്രം. മൊത്തം വാലി‍ഡിറ്റി കാലയളവിലേക്ക് 14 ജിബി ഡാറ്റയാണ് 87 രൂപ വില വരുന്ന ബിഎസ്എൻഎൽ പ്ലാൻ ഓഫ‍ർ ചെയ്യുന്നത്. അൺലിമിറ്റഡ് കോളിങ് ആനുകൂല്യങ്ങൾ. പ്രതിദിനം 100 എസ്എംഎസുകളും ഈ പ്ലാൻ ഓഫ‍‍ർ ചെയ്യുന്നു.

 

Best Mobiles in India

English summary
BSNL is the country's largest public sector telecom company. BSNL offers innumerable prepaid plans for its users. Private companies like Reliance Jio, Vodafone Idea and Airtel are also offering various prepaid plans. But the reality is that these companies cannot compete with BSNL in terms of plan rates and benefits.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X