ഇന്റര്‍നെറ്റ് കണക്ഷന്‍ വേണ്ട; ഫോണ്‍ ഉപയോഗിച്ച് പണം കൈമാറാം

|

ഇന്റര്‍നെറ്റ് ലഭ്യമല്ലാത്ത സ്ഥലത്താണ് നിങ്ങള്‍ എന്നുകരുതുക. അത്യാവശ്യമായി കുറച്ച് പണം ഒരു അക്കൗണ്ടിലേക്ക് നിക്ഷേപിക്കുകയും വേണം. എന്തുചെയ്യും? സാധാരണ ഫീച്ചര്‍ ഫോണില്‍ *99# ഡയല്‍ ചെയ്യുക. മൊബൈല്‍ ബാങ്കിംഗ് സേവനത്തിനായി ഫോണ്‍ നമ്പര്‍ ബാങ്കില്‍ രജിസ്റ്റര്‍ ചെയ്തിരിക്കണമെന്ന് മാത്രം. നാഷണല്‍ യൂണിഫൈഡ് യുഎസ്എസ്ഡി പ്ലാറ്റ്‌ഫോം സേവനങ്ങളുടെ ഭാഗമായി നാഷണല്‍ പേയ്‌മെന്റ്‌സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയാണ് ഈ സൗകര്യം ലഭ്യമാക്കിയിരിക്കുന്നത്.

ഇന്റര്‍നെറ്റ് കണക്ഷന്‍ വേണ്ട; ഫോണ്‍ ഉപയോഗിച്ച് പണം കൈമാറാം

ജിഎസ്എം ഫോണുകളില്‍ നിന്ന് ആപ്ലിക്കേഷന്‍ പ്രോഗ്രാമുകളിലേക്ക് ടെക്‌സ്റ്റ് മെസ്സേജ് അയക്കാന്‍ ഉപയോഗിക്കുന്ന അതേ സാങ്കേതികവിദ്യയാണ് ഇതിന്റെ പിന്നിലും. ജിഎസ്എം ഫോണുകളില്‍ മാത്രമേ ഇത് പ്രവര്‍ത്തിക്കൂ. ബാങ്കുകളുടെയും മൊബൈല്‍ സേവനദാതാക്കളുടെയും സഹകരണത്തോടെയാണ് ഈ സേവനം നടപ്പാക്കിയിരിക്കുന്നത്. ഫോണില്‍ *99# ഡയല്‍ ചെയ്തതിന് ശേഷം കുറച്ചുനേരം കാത്തിരിക്കുക.

ഇന്റര്‍നെറ്റ്

ഇന്റര്‍നെറ്റ്

മൊബൈല്‍ നമ്പര്‍, യു.പി.ഐ ഐ.ഡി, ഐഎഫ്എസ്‌സി കോഡ്, ബാങ്ക് അക്കൗണ്ട് നമ്പര്‍ എന്നിവ ഉപയോഗിച്ച് പണം അയക്കുന്നതിനുള്ള ഓപ്ഷനുകള്‍ സ്‌ക്രീനില്‍ തെളിയും. ആവശ്യമുള്ള സേവനത്തിന് നേരേ കാണുന്ന നമ്പര്‍ അമര്‍ത്തുക. പണം അയക്കുന്നതിന് പുറമെ ബാന്‍സ് പരിശോധന, യു.പി.ഐ പിന്‍ ജനറേഷന്‍, യു.പി.ഐ പിന്‍ മാറ്റം എന്നിവയും ചെയ്യാന്‍ കഴിയും. എന്‍.യു.യു.പി സേവനം ഉപയോഗിക്കാത്ത ആളുകളുടെ അക്കൗണ്ടിലേക്കും പണം ഇടാവുന്നതാണ്.

പണമിടപാടുകള്‍

പണമിടപാടുകള്‍

ഈ രീതിയില്‍ കൈമാറ്റം ചെയ്യാവുന്ന പരമാവധി തുക 5000 രൂപയാണ്. ഇടപാടുകള്‍ക്ക് ബാങ്കുകള്‍ സാധാരണഗതിയില്‍ പണം ഈടാക്കാറില്ല. എന്നാല്‍ മൊബൈല്‍ സേവനദാതാക്കള്‍ക്ക് ചെറിയ തുക നല്‍കേണ്ടി വരും. ഓരോ ഇടപാടിനും എയര്‍ടെല്‍ ഈടാക്കുന്നത് 50 പൈസയാണ്. ട്രായ് നിബന്ധന പ്രകാരം ഒരു ഇടപാടിന് 1.50 രൂപയില്‍ കൂടുതല്‍ ഈടാക്കുവാന്‍ കഴിയുകയില്ല. യു.പി.ഐ പിന്‍ ഉപയോഗിച്ച് ഇടപാട് നടത്തുന്നതിനാല്‍ ഇത് സുരക്ഷിതമാണ്.

മൊബൈല്‍ ബാങ്കിംഗ്

മൊബൈല്‍ ബാങ്കിംഗ്

അതിനാല്‍ തന്നെ ഫോണ്‍ നഷ്ടപ്പെട്ടുപോയാല്‍ പോലും ആരും ദുരുപയോഗം ചെയ്യുമെന്ന പേടി വേണ്ട. എങ്കില്‍പ്പോലും ഫോണ്‍ കൈമോശം വന്നാല്‍ അക്കാര്യം ഉടനടി ബാങ്കിനെ അറിയിച്ച് മൊബൈല്‍ ബാങ്കിംഗ് സേവനം നിര്‍ജ്ജീവമാക്കുക. ഇമ്മീഡിയറ്റ് പേയ്‌മെന്റ് സര്‍വ്വീസ് ഉപയോഗിച്ച് പണം കൈാറുന്നതിനാല്‍, പണമിടപാട് റദ്ദാക്കാനോ നിര്‍ത്തുവാനോ വേണ്ടെന്ന് വയ്ക്കുവാനോ കഴിയുകയില്ല. ഇത്തരത്തില്‍ എന്തെങ്കിലും പരാതി ഉണ്ടെങ്കില്‍ ബാങ്കുമായോ മൊബൈല്‍ സേവനദാതാവുമായോ ബന്ധപ്പെടുക.

Best Mobiles in India

English summary
Imagine you are at a place where there is limited or no internet coverage, and you need to do some banking transactions urgently. If your number is registered for mobile banking services with your bank, you can carry out financial transactions by simply dialing *99# from any feature phone.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X