പാസ്‌വേഡ് വെളിപ്പെടുത്താതെ വൈ-ഫൈ പങ്കുവയ്ക്കുന്നത് എങ്ങനെ?

|

ഇന്റര്‍നെറ്റ് എല്ലായിടത്തമുണ്ട്. ഇനി നമുക്ക് അതിനെ അവഗണിക്കാന്‍ കഴിയുകയില്ല. നമ്മളില്‍ നല്ലൊരു ശതമാനവും എല്ലായ്‌പ്പോഴും ഇന്റര്‍നെറ്റ് ഉപയോഗിക്കാന്‍ ആഗ്രഹിക്കുന്നവരാണ്. യാത്രകള്‍ ചെയ്യുമ്പോഴും ജോലി സ്ഥലത്തുമെല്ലാം. ഇത്തരം സാഹചര്യങ്ങളില്‍ മൊബൈല്‍ ഡാറ്റയെയാണ് ഏറെപ്പേരും ആശ്രയിക്കുന്നത്. എന്നാല്‍ ചില അവസരങ്ങളില്‍ വൈ-ഫൈ വേണ്ടിവരും. അതുകൊണ്ട് തന്നെ ബന്ധുക്കളുമായും സുഹൃത്തുക്കളുമായും വീട്ടിലെ ബ്രോഡ്ബാന്‍ഡ് പങ്കുവയ്‌ക്കേണ്ടിവരുന്നത് സ്വാഭാവികമാണ്. വൈ-ഫൈ പാസ്‌വേഡ് മറ്റുള്ളവരുമായി പങ്കുവയ്ക്കുന്നത് നല്ലതാണോ? അല്ല എന്ന് നിസ്സംശയം പറയാം.

പാസ്‌വേഡ് വെളിപ്പെടുത്താതെ വൈ-ഫൈ പങ്കുവയ്ക്കുന്നത് എങ്ങനെ?

അപ്പോള്‍ എന്ത് ചെയ്യും? പാസ്‌വേഡിന് പകരം QR കോഡ് പങ്കുവയ്ക്കുക. ഇത് കാര്യങ്ങള്‍ കൂടുതല്‍ അനായാസമാക്കുമെന്ന് മാത്രമല്ല പാസ്‌വേഡ് വെളിപ്പെടുത്തുന്നത് ഒഴിവാക്കുകയും ചെയ്യുന്നു. വൈ-ഫൈ ഉപയോഗിക്കേണ്ടവര്‍ QR കോഡ് സ്‌കാന്‍ ചെയ്താല്‍ മാത്രം മതി.

വൈ-ഫൈ

വൈ-ഫൈ

വൈ-ഫൈ പാസ്‌വേഡ് QR കോഡ് ആയി എങ്ങനെ പങ്കുവയ്ക്കുമെന്നല്ലേ? ആന്‍ഡ്രോയ്ഡ്- iOS ഉപയോക്താക്കള്‍ക്ക് ഇത് അനായാസം ചെയ്യാന്‍ കഴിയും. വൈ-ഫൈ പാസ് വേഡ് QR കോഡാക്കി മാറ്റുന്ന നിരവധി സൈറ്റുകളുണ്ട്. www.qrstuff.com, zxing.appspot.com/generator എന്നിവ ഇവയില്‍ ചിലതാണ്.

പാസ്‌വേഡ്

പാസ്‌വേഡ്

1. സമാനമായ ഏതെങ്കിലും വെബ്‌സൈറ്റ് സന്ദര്‍ശിച്ച് വൈ-ഫൈ നെറ്റ്‌വര്‍ക്ക് അല്ലെങ്കില്‍ വൈഫൈ ലോഗിന്‍ തിരഞ്ഞെടുക്കുക.

2. SSID സെക്ഷനില്‍ വൈ-ഫൈ നെറ്റ്‌വര്‍ക്കിന്റെ പേര് ടൈപ്പ് ചെയ്യുക.

3. നിശ്ചിത സ്ഥലത്ത് പാസ്‌വേഡ് ടൈപ്പ് ചെയ്യണം.

4. ഇനി നെറ്റ്‌വര്‍ക്ക് ടൈപ്പ് തിരഞ്ഞെടുക്കുക. സാധാരണഗതിയില്‍ ഇത് WPA ആയിരിക്കും.

5. ജെനറേറ്റ് അന്റ് ഡൗണ്‍ലോഡ് QR കോഡില്‍ ക്ലിക്ക് ചെയ്യുക.

ജോയിന്‍ ദി നെറ്റ്‌വര്‍ക്ക്

ജോയിന്‍ ദി നെറ്റ്‌വര്‍ക്ക്

ഡൗണ്‍ലോഡ് ചെയ്തതിന് ശേഷം ഇത് ഫോണില്‍ സൂക്ഷിക്കുകയോ പ്രിന്റ് എടുത്ത് വയ്ക്കുകയോ ചെയ്യാം. ഐഫോണ്‍ ഉപയോഗിക്കുന്നവര്‍ ക്യാമറ ആപ്പ് ഓണ്‍ ചെയ്ത് QR കോഡിന് നേരേ പിടിക്കുക. അപ്പോള്‍ ജോയിന്‍ ദി നെറ്റ്‌വര്‍ക്ക് എന്ന സന്ദേശം പ്രത്യക്ഷപ്പെടും.

 QR കോഡ് സ്‌കാനിംഗ്

QR കോഡ് സ്‌കാനിംഗ്

മിക്ക ആന്‍ഡ്രോയ്ഡ് സ്മാര്‍ട്ട്‌ഫോണുകള്‍ക്കും QR കോഡ് തിരിച്ചറിയാന്‍ കഴിയും. ഈ സംവിധാനം ഫോണില്‍ ഇല്ലെങ്കില്‍ പ്ലേസ്റ്റോറില്‍ നിന്ന് QR കോഡ് സ്‌കാനിംഗ് ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക.

Best Mobiles in India

English summary
Hidden Wi-Fi Network: How to know the name of a wireless network with no SSID ... and routers with wireless capabilities, continuously send wireless management ... to it without having to re-enter the network password, providing and ... confirmation packets, among others, which confirm the network name.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X