ഒറ്റ ദിവസം കൊണ്ട് ഫേസ്ബുക്കില്‍ താരമായി സന്ധ്യ; ഫാന്‍ പേജിനു ലഭിച്ചത് 15000 ത്തിലധികം ലൈക്

Posted By:

കഴിഞ്ഞ ദിവസം എല്‍.ഡി.എഫിന്റെ ഉപരോധ സമരത്തിനെതിരെ പ്രതികരിച്ചപ്പോള്‍ സന്ധ്യ എന്ന വീട്ടമ്മ ഒരിക്കലും കരുതിയിരിക്കില്ല താന്‍ ഒരു സെലിബ്രിറ്റി ആകുമെന്ന്. എന്നാല്‍ ഒരറ്റ ദിവസം കൊണ്ട് സ്വപ്‌നം കാണാനാവുന്നതിനപ്പുറം സംഭവിച്ചു.

വ്യവസായി കൊച്ചൗസേപ് ചിറ്റിലപ്പിള്ളി 5 ലക്ഷം രൂപ ഉപഹാരം പ്രഖ്യാപിച്ചതു മാത്രമല്ല, സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗ് സൈറ്റായ ഫേസ്ബുക്കില്‍ സൂപ്പര്‍താരമായി മാറിയിരിക്കുകയാണ് സന്ധ്യ. ഇവരോടുള്ള ആരാധന കാരണം 'ബിഗ് സല്യൂട്ട് സന്ധ്യ' എന്ന പേരില്‍ ഫേസ്ബുക് പേജും ആരംഭിച്ചു.

ഒറ്റ ദിവസം കൊണ്ട് ബിഗ് സല്യൂട് സന്ധ്യക്ക് ലഭിച്ചത് 10000 ത്തിലധികം ലൈക്കുകള്‍. പ്രശംസകള്‍ ചൊരിഞ്ഞുകൊണ്ടുള്ള വാക്കുകളുടെ പ്രവാഹം, ഇടതു നേതാക്കളോട് കയര്‍ക്കുന്നതിന്റെ ചിത്രങ്ങള്‍, മാധ്യമങ്ങളില്‍ നടത്തിയ പ്രതികരണം, ദേശീയ മാധ്യമങ്ങളിലുള്‍പ്പെടെ പ്രസിദ്ധീകരിക്കപ്പെട്ട സന്ധ്യയുടെ വാര്‍ത്തകള്‍ തുടങ്ങി ഫാന്‍പേജില്‍ സന്ധ്യ നിറഞ്ഞു നില്‍ക്കുകയാണ്... അക്ഷരാര്‍ഥത്തില്‍ ഫേസ് ബുക്കിലെ താരംതന്നെ. ഇതുവരെയായി 15000 പേര്‍ പേജ് 'ഇഷ്ടപ്പെട്ടിട്ടുണ്ട്'.

ജനവിരുദ്ധ സമരങ്ങള്‍ക്കെതിരെയുള്ള മുന്നേറ്റത്തിന്റെ തുടക്കമായിപോലും പലരും സന്ധ്യയുടെ പ്രതികരണത്തെ ഉയര്‍ത്തിക്കാണിക്കുന്നുണ്ട്. എന്തായാലും കൊച്ചൗസേപ് ചിറ്റിലപ്പിള്ളി കഴിഞ്ഞ ദിവസം പറഞ്ഞ ഒരു വാക്കുണ്ട്, 'ആഗ്രഹമുണ്ടായിട്ടും എനിക്ക് ചെയ്യാന്‍ സാധിക്കാത്തതാണ് സന്ധ്യ ചെയ്തത്. ആ തന്റേടത്തിനാണ് പാരിതോഷികം' എന്ന്. അതുതന്നെയാണ് ഭൂരിഭാഗം പേരുടെയും അഭിപ്രായം.

ഒറ്റ ദിവസം കൊണ്ട് ഫേസ്ബുക്കില്‍ താരമായി സന്ധ്യ

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot