Home
News

വീട്ടമ്മമാർ സൂക്ഷിക്കുക; വീട്ടിലിരുന്ന് സമ്പാദിക്കാമെന്ന സന്ദേശം ഫോണിലെത്തും, ‌ക്ലിക്ക് ചെയ്താൽ എട്ടിന്റെ പണി

ഇപ്പോൾ വിവിധതരത്തിലുള്ള തട്ടിപ്പുകൾ ആണല്ലോ ടെക് ലോകത്തിലെ പ്രധാന സംസാര വിഷയം. ഓരോ ​ദിവസവും ഓരോ തരത്തിലുള്ള പുതിയ തട്ടിപ്പുകളാണ് റിപ്പോർട്ട് ചെയ്യുന്നത്. ഇതിനോടകം തന്നെ ഇ ചലാൻ തട്ടിപ്പ്, ഇലക്ട്രിസിറ്റി ബില്ല് തട്ടിപ്പ്, സ്വിം സ്വാപ്പിങ് തട്ടിപ്പ്, ഡാറ്റകൾ മോഷ്ടിച്ചുള്ള തട്ടിപ്പ് എന്നിവയെല്ലാം തന്നെ പലതരത്തിൽ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

പ്രധാനമായും ഫെയ്സ്ബുക്ക്, ഇൻസ്റ്റ​ഗ്രാം, വാട്സ്ആപ്പ് മുതലായ സോഷ്യൽ മീഡിയകൾ വഴിയാണ് ഇത്തരത്തിലുള്ള തട്ടിപ്പുകൾ നടക്കുന്നത്. അടുത്ത കാലത്ത് ഏറെ കുപ്രസിദ്ധിയാർജിച്ച ഒരു തരം തട്ടിപ്പാണ് വർക്ക് ഫ്രം ഹോം എന്ന തരത്തിലുള്ള തട്ടിപ്പുകൾ. വീട്ടിൽ ഇരുന്ന് തന്നെ ജോലി ചെയ്യാം എന്ന വാ​ഗ്ദാനം ഉള്ളതിനാൽ പ്രധാനമായും വീട്ടമ്മമാരായണ് ഇത്തരത്തിലുള്ള തട്ടിപ്പുകൾക്ക് ഇരകളാകുന്നത്. നിങ്ങളുടെ വാട്സ്ആപ്പ് നമ്പറിൽ വരുന്ന ഒരു മെസേജിലൂടെ ആയിരിക്കും തട്ടിപ്പുകാർ നിങ്ങളെ ആകർഷിക്കുക.

വീട്ടിലിരുന്ന് സമ്പാദിക്കാമെന്ന മെസേജ് വരും, ‌ക്ലിക്ക് ചെയ്യരുതേ

ഈ ലിങ്കിൽ നമ്മൾ ക്ലിക്ക് ചെയ്യുന്നതോടെ മറ്റൊരു വാട്സ്ആപ്പ് ​ഗ്രൂപ്പിൽ ആയിരിക്കും നമ്മൾ എത്തുക. ഇവിടെ നിന്ന് ചെറിയ ചെറിയ ജോലികൾ നമ്മുക്ക് ലഭിക്കുന്നതായിരിക്കും ഇവ പൂർത്തിയാക്കുന്നതിന് അനുസരിച്ച് ചെറിയ തുകയും നമ്മുക്ക് ലഭിക്കും. ഇതിനെല്ലാം ശേഷം ഒരു ടെല​ഗ്രാം ​ഗ്രൂപ്പിന്റെ ഐഡിയും നിങ്ങൾക്ക് ഇവർ നൽകുന്നതായിരിക്കും. ഇത്തരത്തിൽ തരുന്ന ഐഡിയിൽ നിങ്ങൾ സന്ദേശം അയച്ചാൽ ഇവിടെ നിന്നും ചില ജോലികൾ നിങ്ങൾക്ക് നൽകുന്നതായിരിക്കും.

വീട്ടിലിരുന്ന് സമ്പാദിക്കാമെന്ന മെസേജ് വരും, ‌ക്ലിക്ക് ചെയ്യരുതേ

MOST READ: സ്മാർട്ട് ഫോണുകളുടെ സവിശേഷതയുള്ള ഫീച്ചർ ഫോണുകൾ; 2000 രൂപയ്ക്ക് താഴെ ലഭിക്കുന്ന മികച്ച ഫോണുകളെ പരിചയപ്പെടാം

വളരെ നിസാരമായ ജോലികൾ ആയിരിക്കും ഇവർ നൽകുക. യൂട്യൂബിൽ ചില വീഡിയോകൾ‌ കുറച്ചു സമയം കാണുക എന്നതൊക്കെ ആയിരിക്കും ഇവർ നിങ്ങൾക്ക് നൽകുന്ന ജോലി. ഇത് അനുസരിച്ചുള്ള ചെറിയ തുകയും നമ്മുക്ക് ലഭിക്കുന്നതായിരിക്കും. ഇത്തരത്തിൽ 2,3 ദിവസം ഈ ജോലി മുന്നോട്ട് പോകുന്നതായിരിക്കും. എന്നാൽ പിന്നീടാണ് അപകടം പുറത്ത് വരുക. ഇതിന് ശേഷം ഇവർ നിങ്ങളെ വലിയൊരു ​ഗ്രൂപ്പിലേക്ക് ചേർക്കുന്നതാണ്.

ഇപ്പോൾ ലഭിക്കുന്നതിന്റെ ഇരട്ടി പണം ലഭിക്കും മാസങ്ങൾകൊണ്ട് ലക്ഷങ്ങൾ സമ്പാദിക്കാം എന്ന തരത്തിലുള്ള വാ​ഗ്ദാനം നൽകിക്കൊണ്ട് ആയിരിക്കും ഇവർ പുതിയ ​ഗ്രൂപ്പിലേക്ക് ചേർക്കുക. പക്ഷെ അൽപം പണം നിക്ഷേപിച്ചാൽ മാത്രമേ നിങ്ങൾക്ക് ഇതിൽ നിന്ന് വരുമാനം ലഭിക്കു എന്നും ഇവർ പറയും. നമ്മൾ ഇവരുടെ പക്കൽ നിന്ന് സമ്പാദിച്ച പണത്തിന്റെ ഇരട്ടിയോളം ആയിരിക്കും ഇവർ ഇവിടെ ആവിശ്യപ്പെടുക. ഇത് വിശ്വസിച്ച് ഇവർ ആവിശ്യപ്പെടുന്ന പണം പലരും നൽകും.

എന്നാൽ ഈ പണം ഇവർ ഒരിക്കലും നിങ്ങൾക്ക് തിരിച്ചു നൽകില്ല. മാത്രമല്ല ഇനിയും പണം അടച്ചാലെ നിങ്ങൾക്ക് സമ്പാദിക്കാൻ സാധിക്കു എന്ന തരത്തിൽ വീണ്ടും നിങ്ങളെ കബിളിപ്പിച്ചുകൊണ്ടേ ഇരിക്കും. ഇത്തരത്തിൽ നിങ്ങളുടെ പക്കൽ നിന്ന് എത്ര രൂപ തട്ടിയെടുക്കാൻ സാധിക്കുമോ അത്രയും ഇവർ തട്ടിയെടുക്കാൻ ശ്രമിക്കുന്നതായിരിക്കും. ആയതിനാൽ ഇത്തരം തട്ടിപ്പുകൾ ആദ്യമെ തിരിച്ചറിയേണ്ടതുണ്ട്.

ഫോണിൽ വരുന്ന ഇത്തരം സന്ദേശങ്ങളോട് ജാ​ഗ്രത പാലിക്കേണ്ടതാണ്. കഴിവതും ഇത്തരം സന്ദേശങ്ങൾ അവ​ഗണിക്കുന്നതായിരിക്കും നല്ലത്. അല്ലാത്ത പക്ഷം നിങ്ങൾക്ക് വലിയ തോതിൽ സാമ്പത്തിക നഷ്ടം ഉണ്ടാകാൻ സാധ്യതയുണ്ട്. ഇതുപോലുള്ള എന്തെങ്കിലും തട്ടിപ്പിന് നിങ്ങൾ ഇരയായാൽ ബന്ധപ്പെട്ടവരെ വിവരം അറിയിക്കേണ്ടതാണ്. നിരവധി ആളുകൾ ഇത്തരം തട്ടിപ്പിന് ഇരയാകാൻ സാധ്യതയുള്ളതിനാൽ നിങ്ങളുടെ സുഹൃത്തുക്കളോടും ഇക്കാര്യങ്ങൾ പങ്കുവെയ്ക്കുക.

More from GizBot

Best Mobiles in India

English summary
These types of scams are mainly done through social media sites like Facebook, Instagram, WhatsApp, etc. Work-from-home scams are one of the most notorious scams in recent times. As there is a promise of working from home, housewives are the main victims of these scams.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X