ലോകത്തിലെ ഏറ്റവും അപകടം പിടിച്ച 'ലാപ്ടോപ്പ്' ലേലത്തിൽ

ഗുവോ ഓ ഡോങ് എന്നയാളുടെ സൃഷ്ടിയാണ് 'ദി പെർസിസ്റ്റൻസ് ഓഫ് കായോസ്'. 'ഡീപ്പ് ഇൻസ്റ്റിങ്ക്ട്' എന്ന കമ്പനിയുടെ സൈബർ സുരക്ഷക്കായാണ് ഇത് വികസിപ്പിച്ചത്.

|

വിലപിടിച്ച ചിത്രരചനകൾ, അത്തരം സാധനങ്ങൾ തുടങ്ങിയവ ലേലത്തിൽ വയ്ക്കുന്നത് മനസിലാക്കാം, എന്നാൽ ചിലർക്ക് ലോകത്തിലെ തന്നെ ഏറ്റവും അപകടം പിടിച്ച ലാപ്ടോപ്പ് ലേലം വെക്കണമെങ്കിലോ? 'ദി പെർസിസ്റ്റൻസ് ഓഫ് കായോസ്' എന്നറിയപ്പെടുന്ന, ആറ് അപകടം പിടിച്ച വൈറസുകളുള്ള ലാപ്ടോപ്പ്, ഇതിന് ഉണ്ടാക്കാവുന്ന നഷ്‌ടം എന്നത് $95 ബില്യൺ ഡോളറാണ്.

ലോകത്തിലെ ഏറ്റവും അപകടം പിടിച്ച 'ലാപ്ടോപ്പ്' ലേലത്തിൽ

ദി പെർസിസ്റ്റൻസ് ഓഫ് കായോസ്

ദി പെർസിസ്റ്റൻസ് ഓഫ് കായോസ്

'ദി പെർസിസ്റ്റൻസ് ഓഫ് കായോസ്' എന്ന ഈ ലാപ്ടോപ്പ് വിൻഡോസ് എക്‌സ്.പി SP3- ൽ 14 ജി.ബി സംഭരണത്തോടെ പ്രവർത്തിക്കുന്ന ഒരു 2008 സാംസങ് എൻ.സി 10 ലാപ്ടോപ്പാണ്. ആഗോളതലത്തിൽ 200,000 കമ്പ്യൂട്ടറുകളെ ബാധിച്ച കുപ്രസിദ്ധമായ 'വാണക്രൈ' ഉൾപ്പെടെയുള്ള ആറ് വ്യത്യസ്ത മാൽവെയറുകൾ ഇതിൽ നിറഞ്ഞുനിൽക്കുന്നു. ബ്രിട്ടനിലെ എൻഎച്ച്എസ് 4 ബില്ല്യൻ ഡോളർ സാമ്പത്തിക നഷ്ടങ്ങൾക്ക് ഇത് കാരണമായി.

വൈറസ്

വൈറസ്

ഈ വൈറസുകളിൽ 'ഐ ലവ് യൂ' വൈറസും ഉൾപ്പെടുന്നു. ഇ-മെയിലുകളും ഫയൽ പങ്കിടലുകളും വഴി വ്യാപിക്കുകയാണ് ചെയ്യുന്നത്. ആക്രമണത്തിൻറെ ആദ്യ ആഴ്ചയിൽ തന്നെ ഈ വൈറസ് 5.5 ബില്ല്യൻ വരെ നഷ്ടം വരുത്തി. ലാറ്റിനമേരിക്കയിൽ ഉപയോക്താക്കളെ ലക്ഷ്യം വെച്ച 'ഡാർക്ക് ടെക്കില' ബാങ്ക് വിശദാംശങ്ങളും കോർപ്പറേറ്റ് ഡാറ്റയും പോലുള്ള സെൻസിറ്റീവ് വിവരങ്ങൾ ചോർത്തി. സെർവറുകൾ ഓഫ്ലൈനിലായിരിക്കുമ്പോൾ പോലും വൈറസ് പ്രവർത്തിക്കുന്നു എന്നത് ഇതിൻറെ പ്രത്യകതയാണ്.

വാണക്രൈ (wannacry)

വാണക്രൈ (wannacry)

ഗുവോ ഓ ഡോങ് എന്നയാളുടെ സൃഷ്ടിയാണ് 'ദി പെർസിസ്റ്റൻസ് ഓഫ് കായോസ്'. 'ഡീപ്പ് ഇൻസ്റ്റിങ്ക്ട്' എന്ന കമ്പനിയുടെ സൈബർ സുരക്ഷക്കായാണ് ഇത് വികസിപ്പിച്ചത്. ഇത്തരം വൈറസുകൾക്ക് ശാരീരിക സ്വാധീനമുണ്ടാക്കാമെന്ന് ജനങ്ങളെ ബോധ്യപ്പെടുത്തുക എന്നതാണ് ഈ ഉൽപ്പന്നം സൃഷ്ടിക്കുന്നതിന് പിന്നിലെ കാരണം.

സാംസങ്

സാംസങ്

"കമ്പ്യൂട്ടറുകളിൽ സംഭവിക്കുന്ന കാര്യങ്ങൾ യഥാർത്ഥത്തിൽ നമ്മളെ ബാധിക്കില്ല എന്ന ഒരു ചിന്താഗതി തികച്ചും അസംബന്ധമാണ്. പിന്നിലെ കാരണം. പവർ ഗ്രിഡ്സ് അല്ലെങ്കിൽ പൊതു ഇൻഫ്രാസ്ട്രക്ചറുകളെ ബാധിക്കുന്ന വൈറസ് നേരിട്ട് ദോഷം ചെയ്യും", ഗുവോ ഓ ഡോങ് പറഞ്ഞു.

 മാൽവെയറുകൾ

മാൽവെയറുകൾ

ബിഡ്ഡിംഗ് അവസാനിച്ചു കഴിഞ്ഞാൽ ലാപ്ടോപ്പ് ന്യൂയോർക്കിൽ നിന്നും ഷിപ്പിംഗിനായി തയ്യാറാക്കും. മാൽവെയറുകൾ പ്രചരിപ്പിക്കുന്നത് ഒരു കുറ്റകൃത്യമായതിനാൽ അക്കാദമിക് ആവശ്യങ്ങൾക്ക് വേണ്ടി മാത്രമേ ഈ ലാപ്ടോപ്പ് ഉപയോഗിക്കാൻ കഴിയൂ എന്ന് ലേലം വെബ്സൈറ്റ് പ്രസ്താവിക്കുന്നു.

Best Mobiles in India

Read more about:
English summary
Someone wants to auction off what would be the most ‘dangerous’ laptop in the world. ‘The Persistence of Chaos’ is a laptop with six viruses that can cause financial damages up to $95 billion.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X