ലോകത്തിലെ ഏറ്റവും വേഗതയേറിയ ക്യാമറ പുറത്തിറങ്ങി; സെക്കന്റില്‍ പകര്‍ത്തുന്നത് 10 ബില്യണ്‍ ഫ്രെയിമുകള്‍

|

പ്രകാശത്തോളം വേഗതയില്‍ സഞ്ചരിക്കാന്‍ കഴിയുന്ന ഒന്നും ഈ പ്രപഞ്ചത്തിലില്ല. അതുകൊണ്ട് പ്രകാശത്തിന്റെ സഞ്ചാരം പകര്‍ത്തുക കനത്ത വെല്ലുവിളിയാണ്. ശാസ്ത്രലോകം ഈ വെല്ലുവിളി ഏറ്റെടുത്തിരിക്കുന്നു. പ്രകാശത്തിന്റെ ചലനം പകര്‍ത്താന്‍ കഴിയുന്ന ക്യാമറ എത്തിക്കഴിഞ്ഞു!

 

അത്ഭുത ക്യാമറയ്ക്ക് പിന്നില്‍

അത്ഭുത ക്യാമറയ്ക്ക് പിന്നില്‍

കാല്‍ടെക്കിലെ ശാസ്ത്രജ്ഞരാണ് അത്ഭുത ക്യാമറയ്ക്ക് പിന്നില്‍. സെക്കന്റില്‍ 10 ബില്യണ്‍ ഫ്രെയിമുകള്‍ പകര്‍ത്താന്‍ ക്യാമറയ്ക്ക് കഴിയും. ക്യാമറയുടെ വേഗതയില്‍ 100 മടങ്ങ് വര്‍ദ്ധനവ് വരുത്തുന്നതിനുള്ള പരിശ്രമത്തിലാണ് ഇപ്പോള്‍ കാല്‍ടെക്കിലെ ശാസ്ത്രകാരന്മാര്‍.

പ്രകാശം

പ്രകാശം

പ്രകാശം എങ്ങനെയാണ് സഞ്ചരിക്കുന്നതെന്ന് അറിയാന്‍ ശാസ്ത്രലോകത്തിന് എല്ലാക്കാലത്തും കൗതുകമുണ്ടായിരുന്നു. ഭൗതികശാസ്ത്രം, എന്‍ജിനീയറിംഗ്, വൈദ്യശാസ്ത്രം എന്നീ മേഖലകളില്‍ ഇതിന് ഒരുപാട് പ്രയോഗ സാധ്യതകളുമുണ്ട്.

ഫ്രെയിംസ് പെര്‍ സെക്കന്റ്
 

ഫ്രെയിംസ് പെര്‍ സെക്കന്റ്

fps അഥവാ ഫ്രെയിംസ് പെര്‍ സെക്കന്റ് കേള്‍ക്കാത്തവര്‍ അധികമുണ്ടാവില്ല. സ്മാര്‍ട്ട്‌ഫോണുകളുടെ ജനപ്രിയതയ്‌ക്കൊപ്പം നമുക്കൊപ്പം കൂടിയ വാക്കാണ് fps. സെക്കന്റില്‍ കൂടുതല്‍ ഫ്രെയിമുകള്‍ പകര്‍ത്തുന്ന കാര്യത്തില്‍ സ്മാര്‍ട്ട്‌ഫോണ്‍ ക്യാമറകള്‍ തമ്മിലും കടുത്ത മത്സരമാണ് നടക്കുന്നത്. ഇന്ന് ലഭ്യമായ ഏറ്റവും ഉയര്‍ന്ന fps- ഓട് കൂടിയ സ്മാര്‍ട്ട്‌ഫോണ്‍ ക്യാമറ സോണിയുടേതാണ്. 960 fps. മികച്ച സ്മാര്‍ട്ട്‌ഫോണുകളില്‍ ഉള്‍പ്പെടെ 120 fps ക്യാമറകളാണുള്ളത്. അപ്പോള്‍ 960 fsp നമ്മളെ അത്ഭുതപ്പെടുത്തുന്നത് സ്വാഭാവികം തന്നെ. അപ്പോള്‍ 10 ബില്യണ്‍ fps?

കാല്‍ടെക് ക്യാമറ

കാല്‍ടെക് ക്യാമറ

മുന്‍പ് വിപണിയിലുണ്ടായിരുന്ന ഏറ്റവും വേഗതയേറിയ ക്യാമറ സെക്കന്റില്‍ 5 ബില്യണ്‍ ഫ്രെയിമുകളാണ് പകര്‍ത്തിയിരുന്നത്. ഒന്നിലധികം ക്യാമറകള്‍, അവയെ നിയന്ത്രിക്കുന്നതിനുള്ള സോഫ്റ്റ് വെയര്‍ എന്നിവ അടങ്ങിയതാണ് കാല്‍ടെക് ക്യാമറ. അള്‍ട്രാ കംപ്രസ്ഡ് ക്യാമറയും, സ്റ്റാറ്റിക് ക്യാമറയും എടുക്കുന്ന ഫ്രെയിമുകള്‍ T-CUP സാങ്കേതികവിദ്യയുടെ സഹായത്തോടെ സമന്വയിച്ചെടുക്കുകയാണ് ചെയ്യുന്നത്.

ലക്ഷോപക്ഷം ഫ്രെയിമുകള്‍

ലക്ഷോപക്ഷം ഫ്രെയിമുകള്‍

സമയത്തിന്റെ സെക്കന്റിനെക്കാള്‍ ചെറിയ യൂണിറ്റായ ഫെംറ്റോ സെക്കന്റിലേക്ക് കാര്യങ്ങള്‍ കൊണ്ടുപോകുന്നതിനുള്ള ഗവേഷണങ്ങളും പുരോഗമിക്കുകയാണ്. ഇത് വിജയമായാല്‍ സെക്കന്റില്‍ ലക്ഷോപക്ഷം ഫ്രെയിമുകള്‍ പകര്‍ത്താനുള്ള ശേഷി ക്യാമറകള്‍ക്ക് ലഭിക്കും. എന്നാല്‍ ഇങ്ങനെ എടുക്കുന്ന ഫ്രെയിമുകള്‍ ശേഖരിച്ച് സൂക്ഷിക്കാനുള്ള സാങ്കേതികവിദ്യ ഇല്ലാത്തത് ഗവേഷകര്‍ക്ക് മുന്നില്‍ വെല്ലുവിളിയാകുന്നുണ്ട്.

ആന്‍ഡ്രോയ്ഡ് ഫോണ്‍ ഉപയോഗിച്ച് എങ്ങനെ മികച്ച ഫോട്ടോകള്‍ എടുക്കാംആന്‍ഡ്രോയ്ഡ് ഫോണ്‍ ഉപയോഗിച്ച് എങ്ങനെ മികച്ച ഫോട്ടോകള്‍ എടുക്കാം


Best Mobiles in India

Read more about:
English summary
World’s Fastest Camera Sees Light In Slow Motion

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X