ലോകത്തിലാദ്യമായി 512 ജിബി മെമ്മറിയുമായി ഇതാ ഒരു ഫോൺ

Written By:

അനുദിനം സ്മാർട്ഫോൺ മേഖലയിൽ പുത്തൻ പരീക്ഷണങ്ങളും കണ്ടുപിടിത്തങ്ങളും നടന്നുകൊണ്ടിരിക്കുകയാണല്ലോ. ഓരോ കമ്പനികളും തങ്ങളുടെ പുതിയ ഫോണുകൾ അവതരിപ്പിക്കുന്നത് വ്യത്യസ്തമായ പല പ്രത്യേകതകളോടും കൂടിയാണ്.

ലോകത്തിലാദ്യമായി 512 ജിബി മെമ്മറിയുമായി ഇതാ ഒരു ഫോൺ

സ്ക്രീൻ സൈസ്, സ്ക്രീൻ അനുപാതം, ഫേസ് ലോക്ക്, മെമ്മറി, ഡിസൈൻ, ക്യാമറ തുടങ്ങി പല മേഖലകളിലും പുത്തൻ ആശയങ്ങളുമായാണ് ഓരോ പുതിയ മോഡലുകളും നമുക്ക് മുന്നിലെത്തുന്നത്. നമുക്കൊന്നും പണ്ട് ചിന്തിക്കാൻ പോലും പറ്റാത്ത പല സാങ്കേതിക വിദ്യകളും ഇന്ന് സ്മാർട്ഫോണുകളിൽ വന്നുകഴിഞ്ഞു.

ഇപ്പോഴിതാ അത്തരത്തിൽ ഒരു വാർത്ത കേൾക്കുകയാണ്. 512 ജിബി മെമ്മറിയോട് കൂടിയ ഒരു ഫോൺ. ഒപ്പം ഐഫോണിനേക്കാളും മികച്ച ഫേസ് ഐഡിയും. വാവയ് ആണ് ഈ ആശയത്തിന് ചുക്കാൻ പിടിച്ചിരിക്കുന്നത്.

പ്രണയിക്കണോ?? ഈ ആപ്പുകൾ നിങ്ങൾക്ക് പറ്റിയവരെ കണ്ടെത്തിത്തരും

നമ്മുടെയൊക്കെ ഫോണിൽ എത്രയുണ്ടാകും ഫോൺ മെമ്മറി. 16.. 32.. 64.. അല്ലെ. കൂടിപ്പോയാൽ 128. ഐഫോൺ xന്റെ 256 ജിബി മോഡൽ ഉള്ളവരാണെങ്കിൽ മാത്രം അതും. എന്നാൽ ഈ മോഡലുകളെയെല്ലാം തോൽപ്പിക്കാൻ പോകുകയാണ് വാവയ്. നിലവിലുള്ള ഐഫോൺ എക്സിന്റെ 256ജിബി മെമ്മറി എന്ന റെക്കോർഡ് അതോടെ പഴങ്കഥ ആവും.

പലപ്പോഴും പല ലൈറ്റ് വൈറ്റ് ലാപ്ടോപ്പുകൾക്ക് പോലും അവകാശപ്പെടാനാവാത്ത പ്രത്യേകതയാണ് ചൈനീസ് കമ്പനിയായ വാവയ് തങ്ങളുടെ വരാനിരിക്കുന്ന ഫോണുകളിൽ ഉൾകൊള്ളിപ്പിക്കാൻ പോകുന്നത്. എന്തായാലും അങ്ങനെ വരുമ്പോൾ തീർച്ചയായും അതൊരു 6 ജിബി അല്ലെങ്കിൽ 8 ജിബി റാമിനൊപ്പം ആയിരിക്കും എന്ന് തീർച്ച.

എന്നാൽ സാംസങ്ങും 512 ജിബി മെമ്മറി ചിപ്പുകളുടെ പണികൾ തുടങ്ങിക്കഴിഞ്ഞിട്ടുണ്ട് എന്ന് അറിയാൻ പറ്റിയിട്ടുണ്ട്. ഏതായാലും ഇത്തരം കൂടുതൽ മെമ്മറിയുള്ള ഫോണുകളുടെ വരവോടെ 4കെ റെസൊല്യൂഷനോട് കൂടിയ ഒരുപിടി വീഡിയോസ് നമുക്ക് ധൈര്യമായി ഫോണിൽ സ്റ്റോർ ചെയ്യാനാകും.

നിലവിൽ പല ഫോണുകളിലും 4k റെക്കോർഡിങ് ഉണ്ടെങ്കിലും മെമ്മറി തീരുന്ന കാര്യമോർത്ത് പലരും 1080p യോ 720p യോ മാത്രമാണ് എടുക്കാറുള്ളത്. അതുപോലെ ആവശ്യാനുസരണം ഏതു ഗെയിമുകൾ വേണമെങ്കിലും എത്ര വേണമെങ്കിലും ഇൻസ്റ്റാൾ ചെയ്യുകയും ചെയ്യാം.

എന്തുകൊണ്ടാണ് കീബോർഡ് ABCD ഓർഡറിൽ ആവാതിരുന്നത് എന്നറിയാമോ..?

English summary
World’s first android smartphone to feature 512GB of storage. The Chinese smartphone manufactures Huawei is planing to bring the world's first 512GB smartphone.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot