മൂന്നാം കണ്ണിന്റെ പകിട്ടില്‍ ലോകത്തിലെ ആദ്യ മനുഷ്യ സൈബോര്‍ഗ് ഇതാ....!

Written By:

കൃത്രിമമായി ഘടിപ്പിച്ച മൂന്നാം കണ്ണുമായി ലോകത്തിലെ ആദ്യ മനുഷ്യ സൈബോര്‍ഗ് എന്ന അംഗീകാരം നീല്‍ ഹാര്‍ബിസണ്‍ നേടി. തലയോട്ടിയില്‍ വച്ചു പിടിപ്പിച്ചിട്ടുള്ള ഒരു ക്യാമറ ആന്റിനയാണ് നീലിനെ ആദ്യ സൈബോര്‍ഗാക്കി മാറ്റിയത്.

നിറങ്ങളെ തിരിച്ചറിയാനുള്ള കഴിവില്ലാതെ ജനിച്ച നീലിന്‍, നിറങ്ങളെ ശബ്ദതരംഗങ്ങളായി മാറ്റാന്‍ സാധിക്കുന്ന ക്യാമറയാണ് ഉപയോഗിക്കുന്നത്.

മൂന്നാം കണ്ണിന്റെ പകിട്ടില്‍ ലോകത്തിലെ ആദ്യ മനുഷ്യ സൈബോര്‍ഗ് ഇതാ....!

നീലിന്റെ ശരീരത്തില്‍ ഘടിപ്പിച്ചിരിക്കുന്ന ഐബോര്‍ഗില്‍ ഇന്റര്‍നെറ്റ് അടക്കമുള്ള സംവിധാനങ്ങളുണ്ട്. നിയമപരമായ അംഗീകാരം കിട്ടിയതോടെ നീല്‍ ലോകത്തിലെ ആദ്യത്തെ സൈബോര്‍ഗായി മാറി. മനുഷ്യ ശരീരത്തില്‍ യന്ത്രങ്ങള്‍ ഘടിപ്പിച്ച് ശാരീരിക പ്രവര്‍ത്തനങ്ങളുടെ ക്ഷമത കൂട്ടുന്ന വിഭാഗങ്ങളെയാണ് സൈബോര്‍ഗുകളായി കണക്കാക്കുന്നത്.

English summary
World's first cyborg wants to hack your body.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot