ലോകത്തിലെ ആദ്യത്തെ പറക്കുംകാർ തയ്യാറായി; സവിശേഷതകൾ ഗംഭീരം!
പറക്കും കാറുകളെ കുറിച്ച് കുറച്ചുകാലമായി ടെക്ക് ലോകം കാര്യമായ പഠനങ്ങളിലും ഗവേഷണങ്ങളിലുമൊക്കെയാണ്. പല വിധത്തിലുള്ള പരീക്ഷണങ്ങളും നടക്കുകയുമുണ്ടായി ചിലതെല്ലാം ചെറുതല്ലാത്ത രീതിയിൽ വിജയകരമാകുകയും എല്ലാം തന്നെ ചെയ്തിട്ടുണ്ട്. എന്നാൽ അതിനിടയിലേക്കാണ് ഡ്രോണുകൾ വന്നുകയറിയത്. ക്യാമറയും വഹിച്ചു പറന്നുയരുന്ന ഡ്രോണുകൾ ആദ്യം നമുക്ക് അത്ഭുതക്കാഴ്ചയായെങ്കിലും ഇന്ന് നാട്ടിൻപുറങ്ങളിൽ വരെ സജീവമാണ് ഡ്രോണുകൾ.

പറക്കും കാർ
എന്നാൽ ഡ്രോണുകൾ പലപ്പോഴും ക്യാമറയും പൊക്കി പറക്കുക എന്നതൊഴിച്ചാൽ വേറെ പ്രത്യക്ഷത്തിൽ പ്രയോഗങ്ങളൊന്നും തന്നെ ഉണ്ടായിരുന്നില്ല. അതിനിടയിലാണ് ഇവയെ ഉപയോഗിച്ച് അപകടസ്ഥലങ്ങളിലേക്ക് ഫസ്റ്റ് എയ്ഡ് എത്തിക്കാനായി ചില പരീക്ഷണങ്ങൾ നടന്നതും അത് വിജയകരമായതും. പിന്നീട് ചില പരീക്ഷണങ്ങൾ മനുഷ്യനെ തന്നെ വഹിക്കാൻ കെൽപ്പുള്ള ഡ്രോണുകൾ എങ്ങനെ നിർമ്മിക്കാം എന്നതിനെ കുറിച്ചായിരുന്നു.

സ്വപ്നം യാഥാർഥ്യമാകുന്നു
ആദ്യം ഇതിൽ അല്പം ബുദ്ധിമുട്ടുകളുണ്ടായെങ്കിലും പിന്നീട് പലരും വിജയകരമായി ഡ്രോൺ വഴി പറന്നുയർന്നു. പല യുട്യൂബ് വീഡിയോകാലും നമ്മൾ അവയെ കുറിച്ച് കണ്ടതുമാണ്. എന്നാൽ ഇവിടെ വെറും ഡ്രോൺ എന്ന സങ്കല്പത്തിൽ നിന്നും അല്പം മാറി വിമാനം എന്ന സങ്കൽപ്പത്തിനും ഇടയ്ക്കായി ഒരു പറക്കും കാർ എന്ന സ്വപ്നം യാഥാർഥ്യമാകുകയാണ്.

പിറകിൽ ലാരി പേജ്
ഗൂഗിൾ സ്ഥാപകരിൽ ഒരാളായ ലാരി പേജിന് ഈ വിഷയം ഏറെ താല്പര്യമുള്ള ഒന്നായതിനാൽ ഈ മേഖലയിൽ പല രീതിയിലുള്ള പരീക്ഷണങ്ങളും അതിനാവശ്യമായ നിക്ഷേപങ്ങളും ഇതിനോടകം തന്നെ ഏറെ നടന്നിട്ടുണ്ട്. ബ്ലാക്ക്ഫ്ലൈ എന്ന് പേരിട്ടിരിക്കുന്ന ഈ പറക്കും കാർ രൂപകൽപ്പന ചെയ്തിരിക്കുന്നത് കനേഡിയൻ കമ്പനിയാണ്.

രൂപകൽപ്പന
ഒരാൾക്ക് സഞ്ചരിക്കാവുന്ന ഈ വാഹനം മണിക്കൂറിൽ 100 കിലോമീറ്റർ വേഗതയിലാണ് സഞ്ചരിക്കുക. ഒറ്റയാത്രയിൽ 40 കിലോമീറ്റർ വരെ പോകാനാകും. അതിലും രസകരമായ കാര്യം ഈ പറക്കും കാർ ഉപയോഗിക്കാൻ പൈലറ്റ് ലൈസൻസ് ആവശ്യമില്ല എന്നതാണ്. അമേരിക്കയിൽ മാത്രമാണ് ഈ സൗകര്യം ലഭ്യമാകുക. വാഹനത്തിൽ ഒരു ജോയ് സ്റ്റിക്ക് ഉണ്ടാകും. അതുവഴിയാണ് നിയന്ത്രണം.


Click it and Unblock the Notifications








