ലോകത്തിലെ ആദ്യ ടെക്‌സ്‌റ്റ്‌ മെസ്സേജ്‌ അയച്ചത്‌ 25 വര്‍ഷങ്ങള്‍ക്ക്‌ മുമ്പ്‌

By: Archana V

എസ്‌എംസ്‌ അഥവ ഷോര്‍ട്‌ മെസ്സേജ്‌ സര്‍വീസുകള്‍ ജീവിതത്തിന്റെ സുപ്രധാന ഭാഗമായി മാറിയത്‌ വളരെ പെട്ടെന്നാണ്‌.

ലോകത്തിലെ ആദ്യ ടെക്‌സ്‌റ്റ്‌ മെസ്സേജ്‌ അയച്ചത്‌ 25 വര്‍ഷങ്ങള്‍ക്ക്‌

എന്നാലിപ്പോള്‍ വാട്‌സ്‌ആപ്പ്‌ ആസ്ഥാനത്തേക്ക്‌ എത്തിയിരിക്കുകയാണ്‌. എന്നാല്‍ ആദ്യ എസ്‌എംഎസ്‌ അയച്ചത്‌ എന്നാണ്‌ എന്ന്‌ നിങ്ങള്‍ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ?

ഇരുപത്തി അഞ്ച്‌ വര്‍ഷങ്ങള്‍ക്ക്‌ മുമ്പ്‌ 1992 ഡിസംബര്‍ 3 ന്‌ നീല്‍ പാപ്‌വര്‍ത്ത്‌ ആണ്‌ ലോകത്തിലെ ആദ്യ ടെക്‌സ്‌റ്റ്‌ മെസ്സേജ്‌ അയക്കുന്നത്‌.

1992 ല്‍ 22 വയസ്സുള്ള സോഫ്‌റ്റ്‌ വെയര്‍ പ്രോഗ്രാമറായ നീല്‍ പാപ്‌വര്‍ത്ത്‌ തന്റെ കമ്പ്യൂട്ടറില്‍ നിന്നും അദ്ദേഹത്തിന്റെ സഹപ്രവര്‍ത്തകനായ റിച്ചാര്‍ഡ്‌ ജാര്‍വിസിന്‌ ചരിത്രത്തില്‍ ആദ്യമായി ടെക്‌സ്റ്റ്‌ മെസ്സേജ്‌ അയച്ചു.

ഡെവലപ്പറും ടെസ്റ്റ്‌ എന്‍ജിനീയറുമായി പ്രവര്‍ത്തിച്ചു കൊണ്ടിരുന്ന പാപ്‌വര്‍ത്ത്‌ തന്റെ ക്ലൈന്റായ വൊഡാഫോണിന്‌ വേണ്ടയാണ്‌ ഒരു ഷോര്‍ട്‌ മെസ്സേജ്‌ സര്‍വീസ്‌ (എസ്‌എംഎസ്‌) നിര്‍മിക്കുന്നത്‌. അങ്ങനെ 1992 ഡിസംബര്‍ 3 ന്‌ മെരി ക്രിസ്‌തുമസ്‌ എന്ന്‌ മാത്രം എഴുതിയ ആദ്യ ടെക്‌സ്‌റ്റ്‌ മെസ്സേജ്‌ അദ്ദേഹം അയച്ചു.

" ടെക്‌സ്‌റ്റിങ്‌ ഇത്ര പ്രശസ്‌തമാകുമെന്ന്‌ ഞാന്‍ ഒരിക്കലും കരുതയിരുന്നില്ല, ഇതില്‍ നിന്നാണ്‌ പിന്നീട്‌ ദശലക്ഷകണക്കിന്‌ പേര്‍ ഉപയോഗിക്കുന്ന ഇമോജികളും മെസ്സേജ്‌ ആപ്പുകളും വികസിച്ച്‌ വന്നത്‌ " പാപ്‌വര്‍ത്ത്‌ പറഞ്ഞു.

നോക്കിയ 9, നോക്കിയ 8 ജനുവരി 19ന് എത്തുന്നു

" ഞാന്‍ അടുത്തിടെ മാത്രമാണ്‌ എന്റെ പേരകുട്ടികളോട്‌ പറയുന്നത്‌ ആദ്യ ടെക്‌സ്റ്റ്‌ മെസ്സേജ്‌ അയച്ചത്‌ ഞാനാണന്ന്‌. ഇപ്പോള്‍ തിരിഞ്ഞു നോക്കുമ്പോഴാണ്‌ മനസ്സിലാകുന്നത്‌ ഞാന്‍ അന്ന്‌ അയച്ച ക്രിസ്‌തുമസ്സ്‌ മെസ്സേജ്‌ മൊബൈല്‍ ചരിത്രത്തിലെ പരമപ്രധാനമായ നിമിഷമായിരുന്നു എന്ന്‌" പാപ്‌വര്‍ത്ത്‌ പറയുന്നു.

ഒരു വര്‍ഷത്തിന്‌ ശേഷം 1993 ല്‍ നോക്കിയ ഒരു എസ്‌എംഎസ്‌ ഫീച്ചര്‍ അവതരിപ്പിച്ചു. മെസ്സേജ്‌ വരുന്നതിന്റെ സൂചന നല്‍കാന്‍ ഒരു പ്രത്യേക "ബീപ്പ്‌ " ശബ്ദത്തോട്‌ കൂടിയാണ്‌ ഈ ഫീച്ചര്‍ എത്തിയത്‌.

തുടക്കത്തില്‍ ടെക്‌സ്റ്റ്‌ മെസ്സേജ്‌ 160 ക്യാരക്ടറുകള്‍ മാത്രമായി പരിമിതപ്പെടുത്തിയിരുന്നു. അതിനാല്‍ അന്ന്‌ അത്‌ ഉപയോഗിച്ചുന്നവര്‍ 'txt spk' കണ്ടുപിടിച്ചു അതായത്‌ ഉറക്കെ ചിരിക്കുന്നതിന്‌ LOL എന്നത്‌ പോലുള്ള ചുരുക്കകോഡുകളും വികാരങ്ങള്‍ പ്രകടിപ്പിക്കുന്നതിന്‌ കീബോര്‍ഡ്‌ ക്യാരക്ടറുകള്‍ ഉപയോഗിച്ച്‌ ഇമോടികോണ്‍സും നിര്‍മിക്കാന്‍ തുടങ്ങി. പിന്നീട്‌ ഇമോജികള്‍ക്ക്‌ രൂപം നല്‍കാന്‍ പ്രചോദനം നല്‍കിയത്‌ ഇതാണ്‌.

നീല്‍ പാപ്‌വര്‍ത്ത്‌ ആദ്യ എസ്‌എംഎസ്‌ അയച്ച്‌ എഴ്‌ വര്‍ഷങ്ങള്‍ക്ക്‌ ശേഷം 1999 ല്‍ ടെക്‌സ്റ്റ്‌ മെസ്സേജുകള്‍ വിവിധ നെറ്റ്‌വര്‍ക്കുകളിലേക്ക്‌ കൈമാറാന്‍ കഴിഞ്ഞു . അതോടെ മുമ്പുള്ളതിലും പ്രചാരം ലഭിച്ച്‌ തുടങ്ങി.

ഇന്ന്‌ മെരി ക്രിസ്‌തുമസ്‌ മെസ്സേജുകള്‍ ലോകത്തിന്റെ നാനാഭാഗങ്ങളിലുള്ള ദശലക്ഷകണക്കിന്‌ ആളുകള്‍ ടെക്‌സ്റ്റ്‌, വീഡിയോ , ഇമോജി എന്നിവ ഉപയോഗിച്ച്‌ അയക്കുന്നു.

ആദ്യ ടെക്‌സ്‌റ്റ്‌ മെസ്സേജിന്റെ ഇരുപത്തിയഞ്ചാം വാര്‍ഷികത്തില്‍ പാപ്‌വര്‍ത്ത്‌ 1992 ലെ തന്റെ ആദ്യ ക്രിസ്‌തുമസ്സ്‌ മെസ്സേജിന്റെ പുതിയ രൂപം ഭാവനയില്‍ കാണുകയാണ്‌, ഇത്തവണ ഇതില്‍ ഇമോജികളും ഉള്‍പ്പെടുത്തിയിട്ടുണ്ട്‌.Read more about:
English summary
In 1992, Neil Papworth, a 22-year-old software programmer, sent the first ever text message from a computer to his colleague Richard Jarvis.
Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot