ലോകത്തിലെ ഏറ്റവും ഒതുക്കമുളള 6 ഇഞ്ച് സ്മാര്‍ട്ട്‌ഫോൺ ഇതാ എത്തുന്നു..

Posted By: Samuel P Mohan

ജാപ്പനീസ് ഇലക്ട്രോണിക്‌സ് കമ്പനിയായ ഷാര്‍പ്പ്, അക്വോസ് എസ്3 എന്ന പുതിയ സ്മാര്‍ട്ട്‌ഫോണ്‍ അവതരിപ്പിച്ചു. ലോകത്തിലെ ഏറ്റവും ഒതുക്കമുളള 6 ഇഞ്ച് സ്മാര്‍ട്ട്‌ഫോണാണ് ഷാര്‍പ്പ് അക്വോസ് എസ്3. എല്‍ജി വി30യുമായി താരതമ്യം ചെയ്യുമ്പോള്‍ ഈ ഫോണിന് കുറച്ചു കൂടി വലുപ്പവും വീതിയും ഉണ്ടാകും. ഈ സ്മാര്‍ട്ട്‌ഫോണിന്റെ മുന്‍ വശത്തായി മുന്തി നില്‍ക്കുന്ന നോച്ചും കാണാം. മുന്‍ ക്യാമറയും സെന്‍സറുകളും അതിലാണ് നല്‍കിയിരിക്കുന്നത്.

ലോകത്തിലെ ഏറ്റവും ഒതുക്കമുളള 6 ഇഞ്ച് സ്മാര്‍ട്ട്‌ഫോൺ ഇതാ എത്തുന്നു..

ഷാര്‍പ്പ് അക്വോസ് എസ് 3യുടെ വില 26,700 രൂപയാണ്. കറുപ്പു നിറത്തിലെ ഈ ഫോണ്‍ നിങ്ങള്‍ക്ക് ഏപ്രില്‍ ഒന്നു മുതല്‍ ലഭ്യമാകും.

അക്വോസ് എസ് 3യുടെ സവിശേഷതകള്‍

6 ഇഞ്ച് ഫുള്‍ എച്ച്ഡി പ്ലസ് ഡിസ്‌പ്ലേ, 1080x2160 പിക്‌സല്‍ റസൊല്യൂഷന്‍ 91 ശതമാനം സ്‌ക്രീന്‍-ടൂ-ബോഡി റേഷ്യോ എന്നിവയാണ് നല്‍കിയിരിക്കുന്നത്. ഒക്ടാകോര്‍ സ്‌നാപ്ഡ്രാഗണ്‍ 630SoC യില്‍ പ്രവര്‍ത്തിക്കുന്ന ഈ ഫോണിന് 4ജിബി റാമാണ്. കൂടാതെ ഡ്യുവല്‍ നാനോ സിമ്മുളള ഈ ഫോണ്‍ റണ്‍ ചെയ്യുന്നത് കമ്പനിയുടെ കസ്റ്റം സ്‌മൈല്‍ UXലുമാണ്‌.

ഫേസ് അണ്‍ലോക്ക് സവിശേഷതയും ഫോണില്‍ നല്‍കിയിരിക്കുന്നു. 64ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജുളള ഈ ഫോണില്‍ മൈക്രോ എസ്ഡി കാര്‍ഡ് ഉപയോഗിച്ച് 128ജിബി വരെ സ്‌റ്റോറേജ് വര്‍ദ്ധിപ്പിക്കാം. ക്വല്‍കോം ക്വിക്ക് ചാര്‍ജ്ജ് 3.0 പിന്തുണയുളള 3200എംഎഎച്ച് ബാറ്ററിയും ഫോണില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ക്യാമറയെ കുറിച്ചു പറയുകയാണെങ്കില്‍ ഡ്യുവല്‍ റിയര്‍ ക്യാമറ സെറ്റപ്പാണ്, ഇതില്‍ 12എംപി പ്രൈമറി സെന്‍സറും 13എംപി സെക്കന്‍ഡറി സെന്‍സറുമാണ്. സെക്കന്‍ഡറി സെന്‍സറില്‍ 2x സൂം, f/1.75 അപര്‍ച്ചര്‍, 6P ലെന്‍സ് എന്നിവയുമുണ്ട്. മുന്‍ ക്യാമറ 16എംപിയാണ്, അതില്‍ f/2.0 അപര്‍ച്ചറും AI പോര്‍ട്രേറ്റ് മോഡും ഉണ്ട്.

നിങ്ങള്‍ അറിയാതെ പോകുന്ന മികച്ച ഗൂഗിള്‍ ആപ്‌സുകള്‍

എന്‍എഫ്‌സി, ബ്ലൂട്ടൂത്ത് 5.0, ഡ്യുവല്‍ ബാന്‍ഡ് വൈഫൈ, ജിപിഎസ്/എ-ജിപിഎസ് എന്നിവ കണക്ടിവിറ്റികളും ആക്‌സിലറോ മീറ്റര്‍, ആംബിയന്റ് ലൈറ്റ് സെന്‍സര്‍, കോംപസ്, ഗൈറോസ്‌കോപ്പ്, ഫിങ്കര്‍പ്രിന്റ് സെന്‍സര്‍, പ്രോക്‌സിമിറ്റി സെന്‍സര്‍ എന്നിവ സെന്‍സറുകളുമാണ്.

English summary
The Japanese electronics company Sharp unveiled the Aquos S3 Mini with an Essential Phone-like display notch and a nearly bezel-free design.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot