നേരം നോക്കാന്‍ നേര്‍ത്ത വാച്ച്

Posted By: Arathy

സമയം നോക്കാനാണോ വാച്ച് ? മണ്ടന്‍ ചോദ്യമല്ലേ പക്ഷേ വാച്ച് ഇന്ന് ഒരു അലങ്കാരവസ്തുപോലെയാണ് ആളുകള്‍ ഉപയോഗിക്കുന്നത്. സമയം അറിയാന്‍ വേണ്ടി എന്തെങ്കിലും ഒരു വാച്ച് വാങ്ങുന്നവര്‍ അല്ല നമ്മള്‍. ആദ്യം വാച്ചിന്റെ ഭംഗിനോക്കും, ഏത് കമ്പനിയുടേതാണ്, നിറം, എന്നിങ്ങനെയുള്ള കാര്യങ്ങള്‍ ശ്രദ്ധിക്കും, പിന്നെ നാലഞ്ചു വട്ടം കൈയില്‍ കെട്ടി ഭംഗി ഉണ്ടോന്നും, കൂടെ ഉള്ളവരോട് അഭിപ്രായം ചോദിക്കുകയും, ഒക്കെ കഴിഞ്ഞിട്ടാണ് ഒരു വാച്ച് വാങ്ങുക. അതും ഏറ്റവും പുതിയ തരത്തിലുള്ള വാച്ച് വേണ്ടവരും.

അതുകൊണ്ട് തന്നെ പുതിയതരത്തിലുള്ള വാച്ചുകള്‍ വിപണിയില്‍ ലഭ്യമാണ്. ഇതാ അതുപോലുള്ള ഒരു വാച്ച് വിപണിയിലെത്തിയിരിക്കുന്നു. അതും ലോകത്ത് വച്ച് ഏറ്റവും നേര്‍ത്ത വാച്ച്. ഡ്യുവോ എന്ന അമേരിക്കയിലുള്ള കലാകാരന്‍മാരാണ് ഈ വാച്ച് നിര്‍മ്മിച്ചിരിക്കുന്നത്. സിഎസ്ടി-01 എന്നാണ് ഈ വാച്ചിന് ഇവര്‍ നല്‍ക്കിയിരിക്കുന്ന പേര്. ചാര്‍ജ് ചെയ്താണ്‌ ഈ വാച്ചുകള്‍ ഉപയോഗിക്കുന്നത്.

കൂടുതല്‍ വിവരങ്ങള്‍ക്ക് താഴെയുള്ള ചിത്രങ്ങള്‍ നോക്കു

ക്യാമറകളുടെ വിവരങ്ങള്‍ക്ക് ഇവിടെ ക്ലിക്ക് ചെയ്യുക

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

സിഎസ്ടി-01 വാച്ച്.

ക്രഡിറ്റ് കാര്‍ഡിനേകാള്‍ നേര്‍ത്തതാണ് ഈ വാച്ച്. ഇതിന്റെ മുന്‍വശത്തായി സമയം കാണിക്കുന്നു.
0.5 എംഎം ഇലക്ട്രാണിക്ക് ഭാഗങ്ങളാല്‍ നിര്‍മ്മിതമാണ്. ഇതിലെ മൈക്രോ എനര്‍ജി ബാറ്ററികള്‍ ചാര്‍ജ് ചെയ്യ്താണ് ഇത് ഉപയോഗിക്കുന്നത്

 

 

സിഎസ്ടി-01 വാച്ച്.

15 മിനിറ്റ് ചാര്‍ജ് ചെയ്ത് ഉപയോഗിക്കാവുന്ന ഈ വാച്ച് 15 വര്‍ഷം വരെ ഉപയോഗിക്കാം.10,000 പ്രവശ്യം ഇത് ചാര്‍ജ്‌ ചെയ്യുവാനും കഴിയുന്നതാണ്

സിഎസ്ടി-01 വാച്ച്.

തുരുമ്പ പിടിക്കാത്ത സ്റ്റീല്‍ കൊണ്ടാണ് ഇത് നിര്‍മ്മിച്ചിരിക്കുന്നത്. വെള്ളയും, കറുപ്പും നിറങ്ങളിലാണ് വാച്ച് നിര്‍മ്മിച്ചത്. കൂടാതെ പല നിറങ്ങളില്‍ ഇത് ഇപ്പോള്‍ പുറത്തിറങ്ങുന്നുണ്ട്.

 

 

 

സിഎസ്ടി-01 വാച്ച്.

വളയ്ക്കുവാന്‍ കഴിയുന്ന ഇലക്ട്രാണിക് സ്റ്റീല്‍, മൈക്രോസെലുകള്‍ ,ഇലക്ട്രാണിക്ക് ചിപ്പികള്‍ എന്നിവ ഈ വാച്ച് അടങ്ങിയിരിക്കുന്നു

 

 

സിഎസ്ടി-01 വാച്ച്.

ഈ വാച്ചിന് പ്രത്യേക ചാര്‍ജര്‍ ഉണ്ട്. ഇതുപയോഗിച്ചാണ് ചാര്‍ജ് ചെയ്യേണ്ടത്.

സിഎസ്ടി-01 വാച്ച്.

പലനിറങ്ങളില്‍ ഈ വാച്ച് മാറ്റി മാറ്റി ഉപയോഗിക്കാവുന്നതാണ്

 

 

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot