ലോകം കണ്ട ഏറ്റവും വലിയ സൈബര്‍ ആക്രമണം; 125 കോടി ഇ മെയില്‍ ഐ.ഡി ഹാക്‌ചെയ്യപ്പെട്ടു

Posted By:

ചരിത്രത്തിലെ ഏറ്റവും വലിയ സൈബര്‍അക്രമണം നടന്നതായി പ്രമുഖ ഇന്റര്‍നെറ്റ് സുരക്ഷാ ഏജന്‍സിയായ ഹോള്‍ഡ് സെക്യൂരിറ്റി അറിയിച്ചു. 36 കോടി അക്കൗണ്ടുകളും 125 കോടി ഇമെയില്‍ അഡ്രസുകളുമാണ് ഹാക്കര്‍മാര്‍ ചോര്‍ത്തിയത്. ഇതോടൊപ്പം 10 കോടിയിലധികം രേഖകളും ഹാക്കര്‍മാര്‍ നേടിയിട്ടുണ്ട്. ഹാക്‌ചെയ്യപ്പെട്ട മെയില്‍ ഐ.ഡികള്‍ ഓണ്‍ലൈന്‍ ബ്ലാക്മാര്‍ക്കറ്റില്‍ ലഭ്യമാണെന്നും സുരക്ഷാ ഏജന്‍സി പറയുന്നു.

ലോകം കണ്ട ഏറ്റവും വലിയ സൈബര്‍ ആക്രമണം

ഗൂഗിള്‍, യാഹു, മൈക്രോസോഫ്റ്റ് തുടങ്ങിയ പ്രധാന ഇ-മെയില്‍ പ്രൊവൈഡര്‍മാരില്‍ നിന്നാണ് ഇ-മെയില്‍ അഡ്രസുകള്‍ ചോര്‍ത്തിയതെന്നും നിരവധി വന്‍കിട കമ്പനികളെ ഇത് ബാധിച്ചിട്ടുണ്ടെന്നും അറിയുന്നു. കമ്പനികളുടെ ഔദ്യോഗിക ഇ-മെയില്‍ ഐഡികളും ഹാക്ക് ചെയ്തവയില്‍ ഉള്‍പ്പെടും. ഇത് ഗുരുതരമായ പ്രത്യഘാതങ്ങളാണ് സൃഷ്ടിക്കുക.

2013 ഒക്‌ടോബറില്‍ അഡേബ്‌സിസ്റ്റത്തിന്റെ സെര്‍വര്‍ ഹാക്‌ചെയ്യപ്പെട്ട വിവരവും ഹോള്‍ഡ് സെക്യൂരിറ്റീസാണ് പുറത്തുകൊണ്ടുവന്നത്. അന്ന് 15 കോടിയിലധികം അക്കൗണ്ടുകളാണ് ഹാക് ചെയ്യപ്പെട്ടത്.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot