Home
News

ഉണ്ണിയേട്ടൻ 1st! ലോകത്തിലെ ഏറ്റവും വേഗതയുള്ള 5G നെറ്റ്‌വർക്ക് ഈ കമ്പനിയുടേത്

ലൈവ് 5G നെറ്റ്‌വർക്കിൽ ലോകത്തിലെ ഏറ്റവും വേഗതയേറിയ സ്പീഡ് തങ്ങൾ ​കൈവരിച്ചതായി യു.എ.ഇ ടെലിക്കോം കമ്പനിയായ ഇ & യു.എ.ഇ (Etisalat& UAE ) അ‌വകാശപ്പെട്ടു. സമീന ലീഡേഴ്‌സ് സമ്മിറ്റ് 2024-ൽ നടന്ന ഒരു പ്രദർശനത്തിനിടെയാണ് 30.5 Gbps സ്പീഡ് അ‌വതരിപ്പിക്കാൻ കഴിഞ്ഞതായി കമ്പനി അ‌റിയിച്ചത്.

30.5 Gbps നെറ്റ്‌വർക്ക് സ്പീഡോട് കൂടിയ ഹൈ-ബാൻഡ്, മിഡ്-ബാൻഡ് സ്പെക്‌ട്രങ്ങളിൽ (എംഎംവേവിൽ 1600 മെഗാഹെർട്‌സ്, സി-ബാൻഡിൽ 300MHz) ഒന്നിലധികം കാരിയറുകളുടെ വിജയകരമായ സംയോജനം ഓപ്പറേറ്റർ പ്രദർശിപ്പിച്ചു. നെറ്റ്‌വർക്ക് സ്പീഡ് കൂട്ടുന്നത് തടസ്സമില്ലാത്ത കണക്റ്റിവിറ്റിക്ക് വഴിയൊരുക്കുകയും അതുവഴി ഡിജിറ്റൽ സേവനങ്ങളുടെ സ്പെക്ട്രത്തിന് കൂടുതൽ ഡിമാൻഡ് ഉണ്ടാകുമെന്നും ഇ & യുഎഇ പറഞ്ഞു.

 ഉണ്ണിയേട്ടൻ 1st! ഇത് ലോകത്തിലെ ഏറ്റവും വേഗതയുള്ള 5G നെറ്റ്‌വർക്ക്

നെറ്റ്‌വർക്ക് സ്‌ലൈസിംഗ്, പ്രൈവറ്റ് 5G നെറ്റ്‌വർക്കുകൾ, റെഡ്‌ക്യാപ്പ്, മൊബൈൽ വിപിഎൻ, പ്രീമിയം ഫിക്‌സഡ് വയർലെസ് ആക്‌സസ് (എഫ്‌ഡബ്ല്യുഎ) എന്നിവയുൾപ്പെടെ അത്യാധുനിക സാങ്കേതികവിദ്യകളുടെയും നൂതന സേവനങ്ങളുടെയും സംയോജനമാണ് കമ്പനി ഉദ്ദേശിക്കുന്നത്. ലോകത്തിലെ ഏറ്റവും വേഗതയേറിയ 5G നെറ്റ്‌വർക്ക് എന്ന നേട്ടം കൈവരിച്ചതിൽ ഞങ്ങൾ സന്തുഷ്ടരാണ്. ഇതിലൂടെ, 5G സാങ്കേതികവിദ്യയുടെ അതിരുകളില്ലാത്ത സാധ്യതകൾ തുറന്നുകാട്ടാനും, നൂതന സേവനങ്ങളും ആപ്ലിക്കേഷനുകളും ശാക്തീകരിക്കാനും ഞങ്ങൾ ഒരുങ്ങുകയാണെന്ന് ഇ & യുഎഇ പറഞ്ഞു.

ഏറ്റവും പുതിയ 5G സൊല്യൂഷനുകൾ സ്വീകരിക്കുന്നതിലൂടെ, ഞങ്ങൾ ഇന്ന് ഉപഭോക്താക്കൾക്ക് പ്രീമിയം ഡിജിറ്റൽ അനുഭവങ്ങൾ നൽകുകയും 2030 ഓടെ 6G യുഗത്തിലേക്ക് വഴിയൊരുക്കുകയും ചെയ്യുന്നു എന്നും ഇ & യുഎഇ കൂട്ടിച്ചേർത്തു. എല്ലാ ഉപഭോക്താക്കൾക്കും തടസ്സമില്ലാത്തതും പേഴ്സണലൈസ്ഡുമായ അനുഭവങ്ങൾ നൽകുന്നതിന് എഐയുടെ സേവനവും ഉപയോഗപ്പെടുത്തിയതായി കമ്പനി അറിയിച്ചു.

എഐ സാങ്കേതിക വിദ്യകൾ നല്ല രീതിയിലുള്ള എനർജി സേവിംഗ്, സ്‌മാർട്ട് നെറ്റ്‌വർക്ക് പ്ലാനിംഗ് സംരംഭങ്ങൾ(smart network planning initiatives), പാരിസ്ഥിതിക ഉത്തരവാദിത്തം (environmental responsibility), സാങ്കേതിക മികവ് എന്നിവയെ പുതിയ ഉയരങ്ങളിലേക്ക് നയിക്കും എന്നും ഇ & യുഎഇ കൂട്ടി ചേർത്തു.

ഇനി ഇന്ത്യയുടെ നെറ്റ്‌വർക്കിങ് സർവീസ് പുരോഗതി നോക്കുകയാണെങ്കിൽ നിരവധി നേട്ടങ്ങൾ കൈവരിക്കുകയും ഇപ്പോഴും പുരോഗതിയുടെ പാതയിൽ നീങ്ങുകയും ചെയ്യുന്ന സർവീസ് ആണ് ഇന്ത്യയിലുള്ളത്. 2022ൽ പുറത്തുവന്ന ഊക്‌ലയുടെ റിപ്പോർട്ട് പ്രകാരം ഇന്ത്യ ഇൻർനെറ്റ് വേഗതയിൽ 113-ാം സ്ഥാനത്തായിരുന്നു. അ‌വിടെ നിന്ന് രണ്ട് വർഷത്തിനുള്ളിൽ ആഗോള 5G റാങ്കിംഗിൽ 14-ാം സ്ഥാനത്തേക്ക് അ‌ടുത്തിടെ ഇന്ത്യ എത്തിയിട്ടുണ്ട്. ഇത് മികച്ച മുന്നേറ്റമായാണ് വിലയിരുത്തപ്പെടുന്നത്. 2022ലാണ് ഇന്ത്യ ആദ്യമായി 5G നെറ്റ്‌വർക്ക് സേവനങ്ങൾ ആരംഭിച്ചത്.

ഈ ലേഖനം നിങ്ങൾക്ക് ഉപകാരപ്രദം എന്ന് തോന്നുന്നുണ്ടോ? ഇത്തരത്തിൽ ഉപകാരപ്രദമായ നിരവധി ലേഖനങ്ങൾ Gizbot മലയാളത്തിൽ ഉണ്ട്. കൂടുതൽ ടെക്ക് ന്യൂസുകൾ അറിയാനും ടെക്ക് ടിപ്‌സുകൾ അറിയാനും gizbot മലയാളം പേജ് നിരന്തരം ഫോളോ ചെയ്യൂ. ലേഖനങ്ങളിൽ പറയുന്നവ നിങ്ങൾക്ക് ഉപകാരപ്പെടുമെന്ന ഉറപ്പാണ്.

More from GizBot

Best Mobiles in India

English summary
UAE operator E& UAE (E& UAE) claims that its live 5G network is the fastest network in the world with a speed of 30.5 Gbps. This significant milestone towards 5G Advanced was unveiled by the telecom during an exhibition at the Samena Leaders' Summit 2024.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X