ലോകത്തിലെ ആദ്യത്തെ 16,000എംഎഎച്ച് ബാറ്ററി MWCയില്‍ അവതരിപ്പിച്ചു

Posted By: Samuel P Mohan

2018ലെ മൊബൈല്‍ വേള്‍ഡ് കോണ്‍ഗ്രസില്‍ മൂന്നു സ്മാര്‍ട്ട്‌ഫോണുകളാണ് അവീനര്‍ മൊബൈല്‍സ് അവതരിപ്പിച്ചത്. ആ മൂന്ന് ഹാന്‍സെറ്റുകളാണ് എനര്‍ജൈസര്‍ പവര്‍ മാക്‌സ് P16K പ്രോ, എനര്‍ജൈസര്‍ പവര്‍ മാക്‌സ് P490S, എനര്‍ജൈസര്‍ പവര്‍ മാക്‌സ് H590S. ഈ മൂന്നു ഫോണുകള്‍ക്കും മുന്നിലും പിന്നിലുമായി ഡ്യുവല്‍ ക്യാമറകളാണ് നല്‍കിയിരിക്കുന്നത്.

ലോകത്തിലെ ആദ്യത്തെ 16,000എംഎഎച്ച് ബാറ്ററി MWCയില്‍ അവതരിപ്പിച്ചു

കൂടാതെ ഈ മൂന്നു ഫോണുകളില്‍ പവര്‍മാക്‌സ് P16K പ്രോയ്ക്ക് 16000എംഎഎച്ച് നോണ്‍-റിമൂവബിള്‍ ബാറ്ററിയാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. മറ്റു സവിശേഷതകളാണ് 5.99 ഇഞ്ച് ഫുള്‍ എച്ച്ഡി+ ഐപിഎസ് എല്‍സിഡി ഡിസ്‌പ്ലേ, 1080X2160P റിസൊല്യൂഷന്‍ എന്നിവയാണ്.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

പവര്‍മാക്‌സ് P16K പ്രോ

ഓക്ടാകോര്‍ മീഡിയാടെക് ഹീലിയോ P25, 6ജിബി റാം, 128ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ് എന്നിവയും ഉണ്ട്. ക്യാമറ സവിശേഷതയെ കുറിച്ചു പറയുകയാണെങ്കില്‍ 16എംപി 13എംപി ഡ്യുവല്‍ ക്യാമറ പിന്നിലും 13എംപി 5എംപി ഡ്യുവല്‍ ക്യാമറ മുന്നിലുമാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. വൈഫൈ, ബ്ലൂട്ടൂത്ത്, ജിപിഎസ്, എ-ജിപിഎസ്, ഫിങ്കര്‍പ്രിന്റ് സെന്‍സര്‍ എന്നിവയുമുണ്ട്.

പവര്‍മാക്‌സ് P490S

ഈ ഡിവൈസിന് 4.9 ഇഞ്ച് FWVGA ഡിസ്‌പ്ലേയാണ്. ആന്‍ഡ്രോയിഡ് ഓറിയോ ഔട്ട്-ഓഫ്-ബോക്‌സില്‍ റണ്‍ ചെയ്യുന്ന ഈ ഫോണിന് 4000എംഎഎച്ച് ബാറ്ററിയാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. ക്വാഡ്‌കോര്‍ മീഡിയാടെക് MT6739 പ്രോസസര്‍, 2ജിബി റാം, 16ജിബി ഇന്റേര്‍ണല്‍ സ്റ്റാറേജ് 8എംപി+0.3എംപി റിയര്‍ ക്യാമറയും 5എംപി+0.3എംപി മുന്‍ ക്യാമറയുമാണ് മറ്റു സവിശേഷതകള്‍.

വൈഫൈ, ബ്ലൂട്ടൂത്ത, 4ജി വോള്‍ട്ട്, ജിപിഎസ് എന്നിവ ഫോണ്‍ കണക്ടിവിറ്റികളില്‍ ഉള്‍പ്പെടുന്നു.

MWC 2018 : പുതിയ യോള സെയിൽഫിഷ് 3 പുറത്തിറക്കി

എനര്‍ജൈസര്‍ ഹാര്‍ഡ്‌കേസ് H590S

ഈ ഫോണിന് 5.9 ഇഞ്ച് ഫുള്‍ എച്ച്ഡി+ ഡിസ്‌പ്ലേ, കോര്‍ണിങ്ങ് ഗൊറില്ല ഗ്ലാസ് പ്രൊട്ടക്ഷന്‍ എന്നിവയാണ്. ഒക്ടാകോര്‍ മീഡിയാടെക് P23 പ്രോസസര്‍, 6ജിബി റാം, 128ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്, 16എംപി 0.3എംപി മുന്‍ ക്യാമറ, 13എംപി 0.3എംപി പിന്‍ ക്യാമറ എന്നിവ പ്രധാന സവിശേഷതകളില്‍ ഉള്‍പ്പെടുന്നു.

ഈ ഫോണിനെ കുറിച്ചുളള വില വിവരങ്ങള്‍ ഒന്നും തന്നെ കമ്പനി വ്യക്തമാക്കിയിട്ടില്ല.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
World's first smartphone with massive 16,000mAh battery launched at MWC 2018. All three handsets, called the Energizer Power Max P16K Pro, Energizer Power Max P490S, and Energizer Hardcase H590S

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot