വായു നിറച്ച് വീര്‍പ്പിക്കാം, കൊണ്ടുനടക്കാം; ഈ ഓഡിറ്റോറിയം ഒരു സംഭവം തന്നെ...

Posted By:

സാങ്കേതിക വിദ്യയുടെ കാര്യത്തില്‍ എന്നും മുന്‍ പന്തിയിലാണ് ജപ്പാന്‍. നൂതനമായ ആശയങ്ങളും വ്യത്യസ്തമായി ചിന്തിക്കാനുള്ള കഴിവുമാണ് അവരെ വേറിട്ടു നിര്‍ത്തുന്നത്. ഇപ്പോള്‍ മറ്റൊരത്ഭുതവും ജപ്പാന്‍ ലോകത്തിനു കാഴ്ചവയ്ക്കുകയാണ്. മറ്റൊന്നുമല്ല, ബലൂണ്‍ കൊണ്ട് നിര്‍മിച്ച ഓഡിറ്റോറിയം.

ആവശ്യം വരുമ്പോള്‍ വായുനിറച്ച് വീര്‍പ്പിക്കാനും കാറ്റൊഴിച്ചു വിടാനും കഴിയുന്ന ഈ 'ബലൂണ്‍' ഓഡിറ്റോറിയം കൊണ്ടു നടക്കുകയും ചെയ്യാം. സുനാമി ദുരന്തം വിതച്ച വടക്കു കിഴക്കന്‍ തീരപ്രദേശത്തെ മത്സുഷിമ എന്ന നഗരത്തിലാണ് നിലവില്‍ ഇത് സ്ഥാപിച്ചിരിക്കുന്നത്. നാളെയാണ് ഉദ്ഘാടനം.

ലോകത്തില്‍ തന്നെ ഇത്തരത്തിലൊന്ന് ആദ്യമാണെന്നാണ് ഇതിന്റെ ശില്‍പികള്‍ അവകാശപ്പെടുന്നത്. മുഴുവനായി വീര്‍പ്പിച്ചാല്‍ ഏകദേശം 500 പേരെ ഉള്‍കൊള്ളാന്‍ ഓഡിറ്റോറിയത്തിനു സാധിക്കും.

ഇന്ത്യന്‍ വംശജനായ ബ്രിട്ടീഷ് ശില്‍പി അനീഷ് കപൂറും ജപ്പാനീസ് ആര്‍ക്കിടെക്റ്റ് അരാത ഇസോസാക്കിയും ചേര്‍ന്നാണ് ഈ ഭീമന്‍ ബലൂണ്‍ നിര്‍മിച്ചത്. പുറമെ പോളിസ്റ്റര്‍ കോട്ടിങ്ങുള്ള ബലൂണാണ് ഇത്. തറയില്‍ മരപ്പലകകള്‍ പതിച്ചശേഷം അതിനു മുകളലാണ് ബലൂണ്‍ സ്ഥാപിക്കുക.

ബലൂണിനെ കുറിച്ച് കൂടുതല്‍ മനസിലാക്കാന്‍ താഴെ കൊടുത്തിരിക്കുന്ന ചിത്രങ്ങള്‍ കാണുക.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

ബലൂണ്‍ ഓഡിറ്റോറിയം

ബലൂണ്‍ കാണുന്നതിനു മുമ്പ് അതിനു പിന്നില്‍ പ്രവര്‍ത്തിച്ച ഇന്ത്യക്കാരനായ അനിഷ് നായരെ അടുത്തറിയാം. ഇന്ത്യയില്‍ ജനിച്ച ഇദ്ദേഹം പഠിച്ചതും വളര്‍ന്നതും ലണ്ടനിലാണ്. ചെല്‍സി സ്‌കൂള്‍ ഓഫ് ആര്‍ട് ആന്‍ഡ് ഡിസൈനിലെ വിദ്യാര്‍ഥിയായിരുന്നു.

 

 

ബലൂണ്‍ ഓഡിറ്റോറിയം

ബലൂണ്‍ ഓഡിറ്റോറിയം

ബലൂണ്‍ ഓഡിറ്റോറിയം

ബലൂണ്‍ ഓഡിറ്റോറിയം

ബലൂണ്‍ ഓഡിറ്റോറിയം

ബലൂണ്‍ ഓഡിറ്റോറിയം

ബലൂണ്‍ ഓഡിറ്റോറിയം

ബലൂണ്‍ ഓഡിറ്റോറിയം

ബലൂണ്‍ ഓഡിറ്റോറിയം

ബലൂണ്‍ ഓഡിറ്റോറിയം

ബലൂണ്‍ ഓഡിറ്റോറിയം

ബലൂണ്‍ ഓഡിറ്റോറിയം

ബലൂണ്‍ ഓഡിറ്റോറിയം

ബലൂണ്‍ ഓഡിറ്റോറിയം

ബലൂണ്‍ ഓഡിറ്റോറിയം

ബലൂണ്‍ ഓഡിറ്റോറിയം

ബലൂണ്‍ ഓഡിറ്റോറിയം

ബലൂണ്‍ ഓഡിറ്റോറിയം

ബലൂണ്‍ ഓഡിറ്റോറിയം

ബലൂണ്‍ ഓഡിറ്റോറിയം

ബലൂണ്‍ ഓഡിറ്റോറിയം

ബലൂണ്‍ ഓഡിറ്റോറിയം

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്
വായു നിറച്ച് വീര്‍പ്പിക്കാം, കൊണ്ടുനടക്കാം; ഈ ഓഡിറ്റോറിയം സംഭവം തന്നെ.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot