പുതുവര്‍ഷ സമ്മാനം; ലോകത്തിലെ ആദ്യത്തെ സുതാര്യമായ ഇരട്ടസ്‌ക്രീന്‍ ടാബ്ലറ്റ് ലോഞ്ച് ചെയ്തു

Posted By:

ലോകത്താദ്യമായി സുതാര്യമായതും ഇരട്ട സ്‌ക്രീന്‍ ഉള്ളതുമായ ടാബ്ലറ്റ് ലോഞ്ച് ചെയ്തു. 800-480 പിക്‌സല്‍ റെസല്യൂഷനോടു കൂടിയ 7 ഇഞ്ച് ടാബ്ലറ്റ് ഏതാനും മാസങ്ങള്‍ക്കുള്ളില്‍ വിപണിയില്‍ എത്തും. രണ്ടുവശത്തും ടച്ച് സ്‌ക്രീന്‍ ഉള്ളതും ഭാഗികമായി സുതാര്യമായതുമായ ഈ ടാബ്ലറ്റ് ഗ്രിപ്പിറ്റിയാണ് പുറത്തിറക്കിയത്.

ലോകത്തിലെ ആദ്യത്തെ സുതാര്യമായ ഇരട്ടസ്‌ക്രീന്‍ ടാബ്ലറ്റ് ലോഞ്ച് ചെയ്തു

ഗ്രിപ്പിറ്റി ടാബ്ലറ്റിന്റെ പ്രത്യേകതകള്‍

7 ഇഞ്ച് മള്‍ടി ടച്ച് ഡ്യുവല്‍ സ്‌ക്രീന്‍, കോര്‍ടെക്‌സ് A8 പ്രൊസസര്‍, ആന്‍ഡ്രോയ്ഡ് 4.2.2 ജെല്ലിബീന്‍ ഒ.എസ്, 4 ജി.ബി. ഇന്റേണല്‍ മെമ്മറി, 32 ജി.ബി. വരെ മെമ്മറി വികസിപ്പിക്കാവുന്ന മൈക്രോ എസ്.ഡി. കാര്‍ഡ് സ്ലോട്, എന്നിവയുള്ള ടാബ്ലറ്റ് വൈ-ഫൈ, ബ്ലുടൂത്ത് എന്നിവ സപ്പോര്‍ട് ചെയ്യും. കൂടാതെ റിമോട് കണ്‍ട്രോളായി ഉപയോഗിക്കാന്‍ സഹായിക്കുന്ന IR ബ്ലാസ്റ്ററുമുണ്ട്.

സുതാര്യമായ ടച്ച് സ്‌ക്രീന്‍ ഉള്ളതിനാല്‍ ഒരേസമയം പത്തു വിരലുകള്‍ ഉപയോഗിച്ചും ടാബ്ലറ്റ് പ്രവര്‍ത്തിപ്പിക്കാനാകുമെന്ന് ഗ്രിപ്പിറ്റിയുടെ നിര്‍മാതാവ് ജേക്കബ് ഇച്ച്‌ബോം പറഞ്ഞു.

ടാബ്ലറ്റിന്റെ വില എത്രയായിരിക്കുമെന്ന് ഇതുവരെ അറിവായിട്ടില്ല. എങ്കിലും വാങ്ങാന്‍ താല്‍പര്യമുള്ളവര്‍ക്ക് 235 ഡോളര്‍ (14,539 രൂപ) നല്‍കി ഇപ്പോള്‍ തന്നെ റിസര്‍വ് ചെയ്യാവുന്നതാണ്.

Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot