ലോകത്തെ സ്വാധീനിച്ച വ്യവസായ സ്ഥാപനങ്ങള്‍

Posted By:

വ്യവസായങ്ങള്‍ എന്നും പ്രവചനാതീതമാണ്. ജയപരാജയങ്ങളും ഉയര്‍ച്ച താഴ്ചകളും എപ്പോഴും സംഭവിക്കാം. പ്രത്യേകിച്ച് സാങ്കേതിക വിദ്യ അനുദിനം വികസിച്ചുകൊണ്ടിരിക്കുന്ന ഈ നൂറ്റാണ്ടില്‍ കാലത്തിനു മുമ്പേ നീങ്ങുന്നവര്‍ക്കേ പിടിച്ചു നില്‍ക്കാനാകു.

ശൂന്യതയില്‍ നിന്ന് അത്ഭുതങ്ങള്‍ സൃഷ്ടിക്കുകയും പിന്നീട് ഒന്നുമല്ലാതായി തീരുകയും ചെയ്ത എത്രയോ വ്യവസാങ്ങള്‍ നമുക്കുമുമ്പിലുണ്ട്. ഒരു കാലത്ത് മൊബൈല്‍ ഫോണിനു പര്യായമായിരുന്ന നോക്കിയയുടെ ഇന്നത്തെ അവസ്ഥതന്നെ ഉദാഹരണമായി എടുക്കാം.

എങ്കിലും പരാജയങ്ങളില്‍ നിന്നു പൂര്‍വാധികം ശക്തിയോടെ മുന്നേറിയ നിരവധി സ്ഥാപനങ്ങളും ഉണ്ട്. അത്തരത്തില്‍ ഉയര്‍ന്നുവന്ന, ഇന്ന് ലോകത്ത് ഏറ്റവും കൂടുതല്‍ അംഗീകരിക്കപ്പെടുന്ന ഏതാനും സ്ഥാപനങ്ങളെ പരിചയപ്പെടാം.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Apple

ആപ്പിളിന് ഒട്ടും സുഖകരമല്ലാത്ത ഒരു ഭൂതകാലമുണ്ടായിരുന്നു. കമ്പനി വന്‍ തകര്‍ച്ചയെ അഭിമുഖീകരിച്ച സമയം. എന്നാല്‍ സ്റ്റീവ് ജോബ്‌സിന്റെ തിരിച്ചുവരവും ഐ ഫോണും ഐ പാഡും സൃഷ്ടിച്ച തരംഗവും ഇന്ന് ആപ്പിളിനെ ലോകത്തെ ഏറ്റവും വരുമാനമുള്ള സ്ഥാപനമാക്കിമാറ്റി.

 

Google

ഏറ്റവും മികച്ച രണ്ടാമത്തെ സ്ഥാപനം ഗൂഗിളാണ്. ജോലി ചെയ്യാന്‍ ഏറ്റവും സുഖകരമായ അന്തരീക്ഷമുള്ള സ്ഥാപനം എന്ന് ജീവനക്കാര്‍ തന്നെ വിലയിരുത്തിയ കമ്പനിയുടെ സഞ്ചാരം കൂടുതല്‍ ഉയരങ്ങളിലേക്കാണ്. അമേരിക്കയില്‍ ഗൂഗിളിന്റെ ആന്‍ഡ്രോയ്ഡ് ഒ.എസ്. ആപ്പിളിന്റെ എ ഒ.എസിനെ ഉടന്‍ മറികടക്കുമെന്നാണ് കരുതുന്നത്.

 

Amazone.com

ഓണ്‍ലൈന്‍ വിപണനരംഗത്തെ അതികായന്‍മാരായ ആമസോണിന് ഈ മേഖലയില്‍ കാര്യമായ വെല്ലുവിളികള്‍ ഇല്ല എന്നതാണ് വാസ്തവം. കുറഞ്ഞ വിലയ്ക്ക് നിലവാരമുള്ള സാധനങ്ങള്‍ ലഭ്യമാക്കുന്നതും ഉപഭോക്താക്കളുടെ സൗകര്യങ്ങള്‍ മാനിച്ചുകൊണ്ടുള്ള പ്രവര്‍ത്തനവുമാണ് ഈ സ്ഥാപനത്തെ മൂന്നാം സ്ഥാനത്തെത്തിച്ചത്.

 

Coca Cola

കഴിഞ്ഞ വര്‍ഷം ഇന്ത്യ, തായ്‌ലാന്‍ഡ് തുടങ്ങിയ രാജ്യങ്ങളില്‍ വന്‍ വളര്‍ച്ച കൈവരിച്ച കോക കോള ആഗോള തലത്തിലും വന്‍ മുന്നേറ്റമാണ് നടത്തിയത്. ശീതളപാനീയത്തില്‍ മാത്രമല്ല, വിറ്റാമിന്‍ വെള്ളമുള്‍പ്പെടെയുള്ള ആരോഗ്യ പാനീയങ്ങളും കമ്പനി സമീപകാലത്ത് പുറത്തിറക്കിയിട്ടുണ്ട്.

 

Starbucks

കാപ്പിയുടെ പുതിയ രുചി ലോകത്തിനു പരിചയപ്പെടുത്തിയ കോഫീ ശൃംഖലയായ സ്റ്റാര്‍ബക്ക്‌സ് ആഗോള സാമ്പത്തിക മാന്ദ്യത്തിനു ശേഷം ശക്തമായ തീരിച്ചുവരവാണ് നടത്തിയത്. കഴിഞ്ഞ വര്‍ഷം മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 14 ശതമാനം വളര്‍ച്ചയാണ് സ്ഥാപനം നേടിയത്.

 

IBM

ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി സര്‍വീസ് രംഗത്തെ അതികായന്‍മാരായ ഐ.ബി.എം ഏറ്റവും സ്വാധീനമുള്ള കമ്പനികളില്‍ ആറാം സ്ഥാനത്താണ്. ഡാറ്റാ അനലിറ്റിക്‌സ്, ക്ലൗഡ് കമ്പ്യൂട്ടിംഗ് ഉള്‍പ്പെടെയുള്ള മേഖലകളില്‍ വന്‍ വളര്‍ച്ചയാണ് കമ്പനി കൈവരിച്ചിരിക്കുന്നത്.

South West Airlines

അമേരിക്കന്‍ വിമാന കമ്പനിയായ സൗത്ത് വെസ്റ്റ് എയര്‍ലൈന്‍സാണ് ലോകത്ത് ഏറ്റവും സ്വാധീനം ചെലുത്തിയ മറ്റൊരു പ്രധാന കമ്പനി. കുറഞ്ഞ ചെലവില്‍ സര്‍വീസ് നടത്തുന്നതും സാധാരണക്കാരന് ഗുണകരമായ വിധത്തില്‍ ആനുകൂല്യങ്ങള്‍ നല്‍കുന്നതുമാണ് കമ്പനിയെ ജനപ്രിയമാക്കുന്നത്്. വരുമാനത്തില്‍ 26 ശതമാനം വര്‍ദ്ധനവാണ് കമ്പനി കഴിഞ്ഞ വര്‍ഷം നേടിയത്.

 

Berkshire Hathaway

വ്യവസായ ലോകത്തെ അതികായനായ വാറന്‍ ബഫറ്റിന്റെ ബിസിനസ് സാമ്രാജ്യമാണ് ബെര്‍ക്ക്‌ഷൈര്‍ ഹാത്തെവെ. തന്റെ വരുമാനത്തിന്റെ വലിയൊരു ഭാഗവും ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ക്കു ചെലവഴിച്ചുകൊണ്ടാണ് ബഫറ്റ് വ്യത്യസ്തനാകുന്നത്. 83-ാം വയസിലും യുവത്വത്തിന്റെ പ്രസരിപ്പുമായാണ് തന്റെ സ്ഥാപനത്തെ ബഫറ്റ് നയിക്കുന്നത്.

 

Walt Disney

സിനിമ, ആനിമേഷന്‍ ഉള്‍പ്പെടെ എന്റര്‍ടൈന്‍മെന്റ രംഗത്തെ അതികായരായ വാള്‍ട് ഡിസ്‌നി കൂടുതല്‍ ഉയരങ്ങളിലേക്കാണ് സഞ്ചരിക്കുന്നത്. 2012-ല്‍ 4.05 ബില്ല്യന്‍ ഡോളറിന് ലുകാസ് ഫിലിംസിനെ വിലയ്ക്കു വാങ്ങിയാണ് വാള്‍ട് ഡിസ്‌നി അടുത്തിടെ വാര്‍ത്തകളില്‍ നിറഞ്ഞത്. അതോടൊപ്പം ഡിസ്‌നി റിസോര്‍ട്ടുകളും വന്‍ വളര്‍ച്ചയാണ് കൈവരിക്കുന്നത്.

 

FedEx

അമേരിക്കന്‍ കൊറിയര്‍ കമ്പനിയായ ഫെഡെക്‌സാണ് ഉപഭോക്താക്കളെ സ്വാധീനിച്ച കമ്പനികളില്‍ പത്താം സ്ഥാനത്തുള്ളത്. സാമ്പത്തിക മാന്ദ്യം സ്ഥാപനത്തെ ചെറിയ രീതിയില്‍ ബാധിച്ചിട്ടുണ്ട്.

 

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്
ലോകത്തെ സ്വാധീനിച്ച വ്യവസായ സ്ഥാപനങ്ങള്‍

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot