നിങ്ങളുടെ എ.ടി.എം. പിന്‍ നമ്പര്‍ സുരക്ഷിതമാണോ?...

Posted By:

ഇ-മെയില്‍ ആയാലും എ.ടി.എം. ആയാലും പൊതുവെ ഓര്‍ത്തിരിക്കാന്‍ എളുപ്പമുള്ള പാസ്‌വേഡുകളാണ് എല്ലാവരും തെരഞ്ഞെടുക്കുക. എന്നാല്‍ ഇത്തരം പാസ്‌വേഡുകള്‍ എത്രത്തോളം സുരക്ഷിതമാണെന്ന കാര്യം ആധികമാരും ചിന്തിക്കാറില്ല. പെട്ടെന്ന് ഓര്‍ത്തെടുക്കാന്‍ കഴിയുന്ന പാസ്‌വേഡുകള്‍ തന്നെയാണ് വേഗത്തില്‍ ചോര്‍ത്താനും കഴിയുക. അതുകൊണ്ടുതന്നെ നാലക്കമുള്ള എ.ടി.എം. പിന്‍ നമ്പറുകള്‍ തെരഞ്ഞെടുക്കുമ്പോള്‍ ഏറെ ശ്രദ്ധിക്കേണ്ടതുണ്ട്.

നിങ്ങളുടെ എ.ടി.എം. പിന്‍ നമ്പര്‍ സുരക്ഷിതമാണോ?...

1234 പോലുള്ള നമ്പറുകളാണ് കൂടുതലായും ആളുകള്‍ ഉപയോഗിക്കുന്ന എ.ടി.എം. പാസ്‌വേഡ് എന്നാണ് അടുത്തിടെ നടത്തിയ പഠനത്തില്‍ കണ്ടെത്തിയത്. 30 ലക്ഷത്തിലധികം പാസ്‌വേഡുകള്‍ പരിശോധിച്ചതില്‍ ഏകദേശം പതിനൊന്നു ശതമാനം പേര്‍ ഒട്ടും സുരക്ഷിതമല്ലാത്ത ഇത്തരം നമ്പറുകളാണ്‌ ഉപയോഗിക്കുന്നതെന്നാണു പഠനം തെളിയിച്ചിരിക്കുന്നത്.

1234, 1111, 0000, 1212, 7777, 1004, 2000, 4444, 2222, 6969 എന്നിവയാണ് ഏറ്റവും കൂടുതലായി ഉപയോഗിച്ചുവരുന്നത്. ഇതോടൊപ്പം 19 എന്ന അക്കത്തില്‍ തുടങ്ങുന്ന നമ്പറുകളും തീരെ സുരക്ഷിതമല്ലാത്തവയാണ്. പ്രായമായവരും എ.ടി.എം. ഉപയോഗത്തെ കുറിച്ച് വേണ്ടത്ര ധാരണയില്ലാത്തവരുമാണ് കൂടുതലായി ഇത്തരം പിന്‍ നമ്പറുകള്‍ ഉപയോഗിക്കുന്നത്.

നിങ്ങളുടെ എ.ടി.എം. പിന്‍ നമ്പര്‍ സുരക്ഷിതമാണോ?...

അതേസമയം 8068, 8093, 9629, 6835, 7637, 0738, 8398, 6793, 9480, 8957 എന്നിവ ഏറ്റവും സുരക്ഷിതവും അധികമാളുകള്‍ ഉപയോഗിക്കാത്തതുമായ പിന് നമ്പറുകളാണ്‌‍.

Read more about:
Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot