ഇ-സിഗററ്റിനുള്ളില്‍ ഒളിഞ്ഞിരിക്കുന്ന അപകടം

By Bijesh
|

സാധാരണ ടുബാകോ സിഗറുറ്റകളെ അപേക്ഷിച്ച് ദോഷ വശങ്ങളില്ലാത്തതാണ് ഇ-സിഗററ്റ് അഥവാ ഇലക്‌ട്രോണിക് സിഗററ്റ് എന്നാണ് പൊതുവെ ധാരണ. നമ്മുടെ നാട്ടില്‍ അധികം വ്യാപകമായിട്ടില്ലെങ്കിലും മെട്രോ സിറ്റികളില്‍ ഇ- സിഗററ്റ് ഉപയോഗിക്കുന്നവര്‍ ധാരാളമുണ്ട്.

 

ബാറ്ററിയുടെ സഹായത്തോടെ പ്രവര്‍ത്തിക്കുന്ന ഇ-സിഗററ്റില്‍ ദ്രവ രൂപത്തിലുള്ള പദാര്‍ഥം നിറക്കുകയാണ് ചെയ്യുന്നത്. ഇതില്‍ നിക്കോട്ടിനു പകരം ഫ് ളേവറുകളാണ് ചേര്‍ക്കുക. വലിക്കുമ്പോള്‍ സാധാരണ സിഗററ്റ് വലിക്കുന്ന അനുഭവം ഉണ്ടാവുകയും ചെയ്യും.

ഗാഡ്ജറ്റ് ഫൈന്‍ഡറിനായി ഇവിടെ ക്ലിക് ചെയ്യുക

കാര്യമിങ്ങനെയാണെങ്കിലും അടുത്തിടെ പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് ഇ- സിഗററ്റുകളും മാരകമാണ്. സിഗററ്റിനകത്ത് ഉപയോഗിക്കുന്ന ദ്രാവകത്തില്‍ ശരീരത്തിന് ദോഷകരമായ രാസപദാര്‍ഥങ്ങള്‍ അടങ്ങിയിട്ടുണ്ടെന്നാണ് കണ്ടെത്തിയിരിക്കുന്നത്. ബ്രിട്ടീഷ് മെഡിക്കല്‍ അസോസിയേഷനും വേള്‍ഡ് ഹെല്‍ത്ത് ഓര്‍ഗനൈസേഷനും ഇ- സിഗററ്റ ഉപയോഗത്തിനെതിരെ മുന്നറിയിപ്പുകള്‍ തരുന്നുമുണ്ട്.

ഇ-സിഗററ്റിന്റെ ദോഷവശങ്ങള്‍ എന്തെല്ലാമെന്ന് പരിശോധിക്കാം..

ഇ-സിഗററ്റ്

ഇ-സിഗററ്റ്

2009-ല്‍ രണ്ടു പ്രമുഖ കമ്പനികളുടെ ഇ-സിഗററ്റ് പരിശോധിച്ചപ്പോള്‍ കാര്‍സിനോജെന്‍സ് ഉള്‍പ്പെടെയുള്ള കെമിക്കലുകള്‍ അടങ്ങിയിട്ടുണ്ട് എന്നാണ് കണ്ടെത്തിയത്. കഴിഞ്ഞ വര്‍ഷം ഗ്രീസില്‍ നടത്തിയ സര്‍വേയില്‍ ഇ-സിഗററ്റ് ഉപയോഗിക്കുന്നവരില്‍ ശ്വാസതടസം വര്‍ദ്ധിക്കുന്നതായും കശണ്ടത്തിയിരുന്നു.

 

ഇ- സിഗററ്റ്

ഇ- സിഗററ്റ്

മറ്റു ടുബാകോ ത്പന്നങ്ങളെ പോലെ ഇ- സിഗററ്റ് വില്‍ക്കുന്നതിന് മാനദണ്ഡങ്ങളില്ല. കുട്ടികള്‍ ഉള്‍പ്പെടെയുള്ള ഏതുപ്രായക്കാര്‍ക്കും വാങ്ങുകയും വലിക്കുകയും ചെയ്യാം. ഓണ്‍ലൈനിലൂടെയും വ്യാപകമായി ഇ- സിഗററ്റുകള്‍ വില്‍ക്കുന്നുണ്ട്.

 

 ഇ- സിഗററ്റ്

ഇ- സിഗററ്റ്

കുട്ടികളെ ആകര്‍ഷിക്കുന്നതിനായി ചെറി, സ്‌ട്രോബറി, വാനില തുടങ്ങി വിവധ ഫ് ളേവറുകളില്‍ ഇ- സിഗററ്റ് ലഭിക്കും.

 

ഇ- സിഗററ്റ്
 

ഇ- സിഗററ്റ്

ടുബാകോ സിഗററ്റുകളില്‍ നിന്ന് വ്യത്യസ്തമായി ഇ- സിഗററ്റുകളുടെ പരസ്യങ്ങള്‍ നല്‍കുന്നതിന് യാതൊരു നിയന്ത്രണവുമില്ല. അതുശകാണ്ടുതന്നെ കോടിക്കണക്കിനു രുപയാണ് വിവിധ കമ്പനികള്‍ പരസ്യത്തിനായി നല്‍കുന്നത്.

 

ഇ- സിഗററ്റ്

ഇ- സിഗററ്റ്

പുകവലി നിരോധിച്ച സ്ഥലങ്ങളിലും ഇ- സിഗററ്റ് ഉപയോഗിക്കുന്നതിന് വിലക്കില്ല. എന്നാല്‍ മറ്റു സിഗററ്റുകളെ പോലെ ഇ- സിഗററ്റ് വലിക്കുന്ന ആള്‍ക്കുമാത്രമല്ല ശ്വസിക്കുന്ന ആള്‍ക്കും ദോഷകരമാണ്.

 

ഇ- സിഗററ്റ്

ഇ- സിഗററ്റ്

പലരും പുകവലി നിര്‍ത്താനുള്ള ഉപാധിയായാണ് ഇ- സിഗററ്റുകള്‍ കാണുന്നത്. എന്നാല്‍ ഇവരും പിന്നീട് അഡിക്റ്റ്ായി മാറുകയാണ് പതിവ്.

 

ഇ- സിഗററ്റ്

ഇ- സിഗററ്റ്

പുകയില ഉത്പന്നങ്ങളെ അപേക്ഷിച്ച് ഇ- സിഗററ്റുകള്‍ക്ക് നികുതി കുറവാണ്. വില്‍പന കൂടാന്‍ ഇതും കാരണമാകുന്നു.

 

ഇ-സിഗററ്റിനുള്ളില്‍ ഒളിഞ്ഞിരിക്കുന്ന അപകടം
Best Mobiles in India

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X