2012 ല്‍ ഉപയോഗിയ്ക്കപ്പെട്ട ഏറ്റവും വിവരം കെട്ട 25 പാസ്‌വേഡുകള്‍

Posted By: Super

2012 ല്‍ ഉപയോഗിയ്ക്കപ്പെട്ട ഏറ്റവും വിവരം കെട്ട 25 പാസ്‌വേഡുകള്‍

ഡിജിറ്റല്‍ യുഗത്തില്‍ എല്ലാവര്‍ക്കും സുപരിചിതമായ വാക്കാണ് പാസ്‌വേഡ്. പെട്ടി പൂട്ടാനുപയോഗിയ്ക്കുന്ന താക്കോലാണ് സംഗതി. ഇക്കാലത്തെ മനുഷ്യന്മാരുടെ രഹസ്യങ്ങളും, സ്വകാര്യതകളുമെല്ലാം കാക്കുന്നത് ഇന്റര്‍നെറ്റും, ഡിജിറ്റല്‍ ഉപകരണങ്ങളുമാണ്. അതറിയാവുന്നത് കൊണ്ടു തന്നെ ഹാക്കര്‍മാര്‍ എന്ന വിഭാഗം ശക്തമായ ആക്രമണമാണ് പല പ്രമുഖന്മാരുടെയും ഇ-മെയില്‍ അക്കൗണ്ടുകള്‍ക്ക് നേരെ അഴിച്ചു വിടുന്നത്. പലപ്പോഴും അവര്‍ വിജയിയ്ക്കാറുമുണ്ട് എന്ന കാര്യം സ്ഥിരം വരുന്ന വാര്‍ത്തകള്‍ തെളിയിയ്ക്കുന്നു. ഒരു പ്രൊഫഷണല്‍ ഹാക്കറല്ലാത്ത വ്യക്തിയ്ക്ക് പോലും ചിലപ്പോള്‍ നിങ്ങളുടെ ഇന്റര്‍നെറ്റ് അക്കൗണ്ടുകള്‍ തുറക്കാന്‍ സാധിച്ചെന്നു വരാം. അതിനുള്ള കാരണം നിങ്ങള്‍ നല്‍കുന്ന ബലഹീനമായ പാസ്‌വേഡുകളാണ്. അനായാസം ഊഹിച്ചെടുക്കാവുന്ന സാധാരണ പദങ്ങള്‍ പാസ്‌വേഡാക്കുന്നവര്‍ക്കെല്ലാം എട്ടിന്റെ പണി ഉറപ്പാണ്. കാരണം നിന്റെ അക്കൗണ്ട് പൊളിയ്ക്കും എന്ന വാശിയില്‍ തുനിഞ്ഞിറങ്ങിയിരിയ്ക്കുന്ന ചില അപകടകാരികളായ അതിബുദ്ധിമാന്മാര്‍ നമുക്കിടയിലുണ്ട് എന്നത് തന്നെ.

പാസ്‌വേഡുകള്‍ തെരഞ്ഞെടുക്കുമ്പോള്‍ കൂടുതല്‍ ശ്രദ്ധിക്കേണ്ടിയിരിയ്ക്കുന്നു. എന്നാല്‍ ഇപ്പോഴും മണ്ടന്‍ പാസ്‌വേഡുകള്‍ തെരഞ്ഞെടുത്ത് സ്വയം അടിവില്ലില്‍ തല വയ്ക്കുന്ന ഒട്ടേറെ പേര്‍ നമുക്കിടയിലുണ്ട്.  കഴിഞ്ഞ വര്‍ഷം ഇന്റര്‍നെറ്റില്‍ ഏറ്റവും അധികം ഉപയോഗിയ്ക്കപ്പെട്ട ഇത്തരം മണ്ടന്‍ പാസ്‌വേഡുകളുടെ ഒരു ലിസ്റ്റ് ,സ്പ്ലാഷ് ഡാറ്റ എന്ന സൈറ്റ് പുറത്ത് വിട്ടിട്ടുണ്ട്. ഏറ്റവും അധികം ഉപയോഗിയ്ക്കപ്പെട്ട പാസ്‌വേഡുകള്‍  ഏതൊക്കെയാണെന്നറിയാമോ? പാസ്‌വേഡ്,123456, 12345678 എന്നിവയാണ് ആ ആര്‍ക്കും ഊഹിയ്ക്കാന്‍ പറ്റാത്ത പാസ്്‌വേഡുകള്‍.

ഏതായാലും ലിസ്റ്റിലെ ടോപ് 25 എണ്ണം ചുവടെ കാണാം. ഇതിലേതെങ്കിലും നിങ്ങളുടെ പാസ്‌വേഡ്  ആണെങ്കില്‍ വേഗം മാറ്റിയ്‌ക്കോ.

 

1. password

2. 123456

3. 12345678

4. abc123

5. qwerty

6. monkey

7. letmein

8. dragon

9. 111111

10. baseball

11. iloveyou

12. trustno1

13. 1234567

14. sunshine

15. master

16. 123123

17. welcome

18. shadow

19. ashley

20. football

21. jesus (new)

22. michael

23. ninja

24. mustang

25. password1

ഓര്‍ത്തിരിയ്ക്കാന്‍ എളുപ്പമുള്ള സുരക്ഷിതമായ ഒരു പാസ്‌വേഡ് എങ്ങനെ ഉണ്ടാക്കാം? 

സുരക്ഷിതമായ ഒരു പാസ്‌വേഡ് തെരഞ്ഞെടുക്കാന്‍ ശ്രദ്ധിയ്‌ക്കേണ്ട 5 കാര്യങ്ങള്‍ 

ഡിസ്‌ക് ഡീഫ്രാഗ്മെന്റേഷനിലൂടെ എങ്ങനെ കമ്പ്യൂട്ടറിന്റെ വേഗത വര്‍ദ്ധിപ്പിയ്ക്കാം?

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot