Jio Recharge Plans | ഒരു കൊല്ലത്തേക്ക് റീചാർജ് മറക്കാം; ജിയോയുടെ കിടിലൻ പ്ലാനുകളെക്കുറിച്ചറിയാം

|

രാജ്യത്തെ ഏറ്റവും വലുതും ജനപ്രിയവുമായ ടെലിക്കോം കമ്പനിയാണ് റിലയൻസ് ജിയോ. ജിയോ ഓഫർ ചെയ്യുന്ന പ്ലാനുകളെപ്പോലെ ലാഭകരമായ പ്ലാനുകൾ രാജ്യത്തെ മറ്റൊരു ടെലിക്കോം കമ്പനിയും ഓഫർ ചെയ്യുന്നില്ല. എല്ലാ ടെലിക്കോം കമ്പനികളെയും കുറിച്ച് യൂസേഴ്സിനുള്ള പരാതികളിലൊന്ന് ഡാറ്റ പെട്ടെന്ന് തീരുന്നുവെന്നതാണ്. ഇത് ജിയോയെക്കുറിച്ചുമുണ്ട്. എന്നാൽ ഏറ്റവും കവറേജും റേഞ്ചുമുള്ള ടെലിക്കോം സ്ഥാപനം റിലയൻസ് ജിയോയാണെന്നതിൽ തർക്കമില്ല. വാർഷിക പ്ലാനുകളാണ് ജിയോ ഓഫർ ചെയ്യുന്ന പ്ലാനുകളിൽ ഏറ്റവും ലാഭകരമെന്നാണ് വ്യക്തിപരമായ അഭിപ്രായം (Jio Recharge Plans).

പ്രീപെയ്ഡ്

നിലവിൽ രണ്ട് വാർഷിക പ്രീപെയ്ഡ് പ്ലാനുകളാണ് റിലയൻസ് ജിയോ യൂസേഴ്സിന് ഓഫർ ചെയ്യുന്നത്. എന്നാൽ ഒടിടി സബ്സ്ക്രിപ്ഷൻ നൽകുന്ന പ്ലാനുകളൊന്നും ഇക്കൂട്ടത്തിൽ ഇല്ല. ഒടിടി ആനുകൂല്യം ഓഫർ ചെയ്തിരുന്ന 4,199 രൂപയുടെ വാർഷിക പ്ലാൻ അടുത്തിടെയാണ് ജിയോ നീക്കം ചെയ്തത്. പ്രതിദിനം 3 ജിബി ഡാറ്റയും സൌജന്യ ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാർ പ്രീമിയം സബ്സ്ക്രിപ്ഷനുമാണ് ഈ പാക്കിൽ കമ്പനി ഓഫർ ചെയ്തിരുന്നത്.

ജിയോ

2,999 രൂപ, 2,879 രൂപ എന്നീ നിരക്കുകളിലാണ് ജിയോയുടെ വാർഷിക പ്ലാനുകൾ വരുന്നത്. 2,545 രൂപയ്ക്ക് 11 മാസത്തെ ( 336 ദിവസം ) വാലിഡിറ്റി നൽകുന്ന മറ്റൊരു പ്ലാനും ജിയോ ഓഫർ ചെയ്യുന്നുണ്ട്. 2,999 രൂപ, 2,879 രൂപ പ്രീപെയ്ഡ് റീചാർജ് പ്ലാനുകൾക്കൊപ്പം വരുന്ന ആനുകൂല്യങ്ങളെക്കുറിച്ച് വിശദമായി അറിയാൻ തുടർന്ന് വായിക്കുക.

BSNL 5G | ഇരുന്നിട്ട് കാല് നീട്ടിയാൽ പോരെ..? ഇനിയും 5ജി സ്പെക്ട്രം വേണമെന്ന് കേന്ദ്രത്തോട് ബിഎസ്എൻഎൽBSNL 5G | ഇരുന്നിട്ട് കാല് നീട്ടിയാൽ പോരെ..? ഇനിയും 5ജി സ്പെക്ട്രം വേണമെന്ന് കേന്ദ്രത്തോട് ബിഎസ്എൻഎൽ

2,999 രൂപ വില വരുന്ന റിലയൻസ് ജിയോ പ്ലാൻ
 

2,999 രൂപ വില വരുന്ന റിലയൻസ് ജിയോ പ്ലാൻ

റിലയൻസ് ജിയോ ഓഫർ ചെയ്യുന്ന ഏറ്റവും നിരക്ക് കൂടിയ വാർഷിക പ്രീപെയ്ഡ് റീചാർജ് പ്ലാൻ ആണ് 2,999 രൂപയുടേത്. ദീപാവലി സമയത്ത് ജിയോ പ്രഖ്യാപിച്ച അധിക ആനുകൂല്യങ്ങൾ ഇപ്പോഴും ഈ പ്ലാനിന് ഒപ്പം ലഭ്യമാകുന്നുണ്ട്. 365 ദിവസത്തെ വാലിഡിറ്റിയുമായി വരുന്ന 2,999 രൂപയുടെ പ്ലാനിൽ 2.5 ജിബി പ്രതിദിന ഡാറ്റയും യൂസേഴ്സിന് ലഭിക്കും.

അൺലിമിറ്റഡ്

അൺലിമിറ്റഡ് കോളിങ് ആനുകൂല്യങ്ങളും പ്രതിദിനം 100 എസ്എംഎസുകളും 2,999 രൂപയുടെ റിലയൻസ് ജിയോ പ്ലാൻ പാക്ക് ചെയ്യുന്നു. വിവിധ ജിയോ ആപ്പുകളിലേക്കുള്ള സബ്സ്ക്രിപ്ഷനും പ്ലാനിന് ഒപ്പം ലഭിക്കും. ദീപാവലി ഓഫറിന്റെ ഭാഗമായി 75 ജിബി ബോണസ് ഡാറ്റ, സൂമിൻ, അജിയോ, ഫേൺസ് & പെറ്റൽസ്, ഇക്സിഗോ, റിലയൻസ് ഡിജിറ്റൽ എന്നീ പ്ലാറ്റ്ഫോമുകളിൽ ഡിസ്കൌണ്ടുകളും ലഭിക്കും.

2,879 രൂപ വില വരുന്ന റിലയൻസ് ജിയോ പ്ലാൻ

2,879 രൂപ വില വരുന്ന റിലയൻസ് ജിയോ പ്ലാൻ

റിലയൻസ് ജിയോ ഓഫർ ചെയ്യുന്ന രണ്ടാമത്തെ വാർഷിക പ്ലാൻ ആണ് 2,879 രൂപ വില വരുന്ന പാക്ക്. 365 ദിവസത്തെ വാലിഡിറ്റിയിൽ പ്രതിദിനം 2 ജിബി ഡാറ്റയാണ് യൂസേഴ്സിന് ലഭിക്കുന്നത്. അൺലിമിറ്റഡ് വോയ്സ് കോളിങ്, 100 ഡെയിലി എസ്എംഎസുകൾ എന്നീ ആനുകൂല്യങ്ങളും ഒപ്പം വരുന്നുണ്ട്.

റിലയൻസ് ജിയോ

2,879 രൂപ വില വരുന്ന റിലയൻസ് ജിയോ പ്ലാനിന്റെ അധിക ആനുകൂല്യങ്ങളിൽ ജിയോ ടിവി, ജിയോ സിനിമ, ജിയോ സെക്യൂരിറ്റി, ജിയോ ക്ലൌഡ് എന്നിങ്ങനെയുള്ള ജിയോ ആപ്പുകളിലേക്കുള്ള സബ്സ്ക്രിപ്ഷനും ഉൾപ്പെടുന്നു. ഫെയർ യൂസേജ് പോളിസി പ്രകാരമുള്ള പ്രതിദിന ഡാറ്റ പരിധി കഴിഞ്ഞാൽ ഡാറ്റ സ്പീഡ് 64 കെബിപിഎസ് ആയി കുറയും.

അ‌മ്പിളി'യമ്മാവനെ കണ്ട് തിങ്കളാഴ്ച മടക്കമാരംഭിച്ച ഓറിയോൺ ഞായറാഴ്ച കൊണ്ടുവരുന്നതെന്ത്?അ‌മ്പിളി'യമ്മാവനെ കണ്ട് തിങ്കളാഴ്ച മടക്കമാരംഭിച്ച ഓറിയോൺ ഞായറാഴ്ച കൊണ്ടുവരുന്നതെന്ത്?

2,545 രൂപ വില വരുന്ന റിലയൻസ് ജിയോ പ്ലാൻ

2,545 രൂപ വില വരുന്ന റിലയൻസ് ജിയോ പ്ലാൻ

റിലയൻസ് ജിയോ ഓഫർ ചെയ്യുന്ന ഏറ്റവും അഫോഡബിൾ ആയ ലോങ് ടേം പ്ലാൻ ആണ് 2,545 രൂപയുടെ റിലയൻസ് ജിയോ പാക്ക്. പൂർണമായും ഒരു വാർഷിക പ്ലാൻ ആണെന്ന് പറയാൻ കഴിയില്ലെങ്കിലും 336 ദിവസത്തെ വാലിഡിറ്റിയാണ് ( 11 മാസം ) ഈ പ്രീപെയ്ഡ് റീചാർജ് പ്ലാൻ ഓഫർ ചെയ്യുന്നത്.

ഡെയിലി ഡാറ്റ

1.5 ജിബി ഡെയിലി ഡാറ്റ, അൺലിമിറ്റഡ് വോയ്സ് കോളിങ്, പ്രതിദിനം 100 എസ്എംഎസുകൾ എന്നീ ആനുകൂല്യങ്ങൾ ഈ പ്ലാനിനൊപ്പം ലഭ്യമാകും. ജിയോ ടിവി, ജിയോ സിനിമ, ജിയോ സെക്യൂരിറ്റി, ജിയോ ക്ലൌഡ് എന്നീ ജിയോ ആപ്പുകളിലേക്കുള്ള സബ്സ്ക്രിപ്ഷനും 2,545 രൂപ വില വരുന്ന റിലയൻസ് ജിയോ പ്ലാൻ ഓഫർ ചെയ്യുന്നു.

Best Mobiles in India

English summary
Reliance Jio is the largest and most popular telecom company in the country. No other telecom company in the country offers plans as lucrative as those offered by Jio. One of the complaints users have about all telecom companies is that they run out of data quickly.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X