ഐഒഎസ് 12ല്‍ പുതിയ കിടിലന്‍ അപ്‌ഡേറ്റുകള്‍, മുഖം മിനുക്കി ഐഫോണ്‍..!

  By GizBot Bureau
  |

  WWDC 2018ല്‍ ഐഫോണ്‍, ഐപാഡ് ഓപ്പറേറ്റിംഗ് സിസ്റ്റത്തിന്റെ അടുത്ത അപ്‌ഡേറ്റ് ഐഒഎസ് 12 എത്തിയിരിക്കുന്നു. മുന്‍ വര്‍ഷത്തേക്കാള്‍ ഒട്ടനേകം സവിശേഷതകള്‍ കൂട്ടിച്ചേര്‍ത്താണ് ഈ വര്‍ഷത്തെ അപ്‌ഡേറ്റ് എത്തിയരിക്കുന്നത്. പഴയ മോഡലുകളെ മന്ദീഭവിപ്പിച്ച് പുതിയ മോഡലുകള്‍ വാങ്ങാന്‍ നിര്‍ബന്ധിപ്പിക്കുന്നു എന്നതായിരുന്നു അപ്പിളിനെ കുറിച്ച് കഴിഞ്ഞവര്‍ഷം ഇറങ്ങിയ ആരോപണം.

  ഐഒഎസ് 12ല്‍ പുതിയ കിടിലന്‍ അപ്‌ഡേറ്റുകള്‍, മുഖം മിനുക്കി ഐഫോണ്‍..!

   

  കഴിഞ്ഞ വര്‍ഷം ഐഫോണ്‍ 5എസ് ഒഎസ് അപ്‌ഡേറ്റ് നല്‍കിയ പോലെ ഈ വര്‍ഷവും ഇറക്കുന്ന ഐഒഎസ് 12, ഐഫോണ്‍ 5Sനും കൂടുതല്‍ ഫീച്ചറുകള്‍ നല്‍കുമെന്നാണ് കമ്പനി പറയുന്നത്. ഐഫോണ്‍ 5Sനും അതു കഴിഞ്ഞ് ഇറക്കിയ എല്ലാ മോഡലുകള്‍ ഫോണിനും ആപ്പുകള്‍ ലോഡാകുന്നത് ഇരട്ടി വേഗത്തിലായിരിക്കും. അതു പോലെ ക്യാമറ ആപ്പിന് 70 ശതമാനത്തോളം പ്രകടന വ്യത്യാസവും കാണാന്‍ സൗധിക്കും. ഐഒഎസ് 11ല്‍ പ്രവര്‍ത്തിക്കുന്ന എല്ലാ ഫോണുകള്‍ക്കും ഐഒഎസ് 12 അപ്‌ഡേറ്റ് ലഭിക്കും. ഇതു കൂടാതെ പഴയ മോഡലുകളിലെ കീബോര്‍ഡിന്റെ പ്രവര്‍ത്തനവും വളരെ വേഗത്തിലായിരിക്കുമെന്ന് കമ്പനി പറയുന്നു.

  എആര്‍കിറ്റ് 2ന് (ARKit 2) ഒരു പുതിയ ഫയല്‍ ഫോര്‍മാറ്റും പുതിയ ആപ്പും നല്‍കിയിട്ടുണ്ട്. എന്നാല്‍ എആര്‍കിറ്റ് ഇപ്പോള്‍ പ്രവര്‍ത്തിക്കുന്ന മോഡലുകളില്‍ മാത്രമേ ലഭ്യമാകൂ.

  മെച്ചപ്പെടുത്തിയ സിറി

  ആപ്പിളിന്റെ ജനപ്രിയ ഡിജിറ്റല്‍ അസിസ്റ്റന്റായ സിറിക്ക് മികച്ച അപ്‌ഡേറ്റുകള്‍ ലഭിച്ചിട്ടുണ്ട്. ആമസോണ്‍ അലെക്‌സ ചെയ്യുന്നതു പോലെ സിറിക്കും സ്മാര്‍ട്ട് ഹോമിലെ ഉപകരണങ്ങളോടു സംസാരിക്കാന്‍ സാധിക്കും. ഉദാഹരണത്തിന് നിങ്ങളുടെ ഇമെയിലുകള്‍ സ്‌കാന്‍ ചെയ്ത് വരാനിരിക്കുന്ന മീറ്റിങ്ങിനെ കുറിച്ച് നിങ്ങളെ സിറി ഓര്‍മ്മപ്പെടുത്തും. സിറി പരിഭാഷ ചെയ്യുന്ന ഭാഷ ഇപ്പോള്‍ നാല്‍പതിലേറെ ആക്കി വര്‍ദ്ധിപ്പിച്ചു. പ്രാദേശിക കായിക വിനോദങ്ങള്‍, സൂപ്പര്‍ സ്റ്റോറുകള്‍, ഭക്ഷണം തുടങ്ങിയവയെക്കുറിച്ചെല്ലാം കൂടുതല്‍ അറിയാവുന്ന സിറിയെ ആകും നമ്മളിനി കാണാന്‍ പോകുന്നത്.

  എആര്‍, എആര്‍കിറ്റ് 2.0

  ഐഒഎസ് 12ലെ അപ്‌ഡേറ്റിലെ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് ഓഗ്മെന്റഡ് റിയാലിറ്റി (AR). ആപ്പിള്‍ അവതരിപ്പിച്ച എആര്‍കിറ്റ് 2ല്‍ ഒന്നിലധികം ഉപയോക്താക്കള്‍ക്ക് AR പരിജ്ഞാനം, ഒരോ എആര്‍ പരിതസ്ഥിയില്‍ ഒന്നിലധികം ഉപയോക്താക്കള്‍ക്ക് പിന്തുണ എന്നിവ ലഭിക്കുന്നു. കൂടാതെ സോഫ്റ്റ്‌വയര്‍ ഡവലപ്‌മെന്റ് കിറ്റില്‍ മെച്ചപ്പെടുത്തിയ ഫേസ് ട്രാക്കിംഗ്, റിയലിസ്റ്റിക് റെണ്ടറിംഗ്, 3ഡി ഒബ്ജക്ട് ഡിറ്റക്ഷന്‍ എന്നിവയും ഇതിലുണ്ട്.

  ഇതു കൂടാതെ USDZ എന്ന പുതിയ ഓപ്പണ്‍ ഫയല്‍ ഫോര്‍മാറ്റും ആപ്പിള്‍ അവതരിപ്പിച്ചിട്ടുണ്ട്. ഇത് കോംപാക്ട് സിങ്കിള്‍ ഫയലിലാണ് എത്തിയിരിക്കുന്നത്. ഈ ഫയല്‍ ഫോര്‍മാറ്റ് ഷെയറിംഗിനായി അനുരൂപമാക്കിയിരിക്കുന്നു. USDZ നുളള നേറ്റീവ് അഡോബ് ക്രിയേറ്റീവ് ക്ലൗഡില്‍ ഇത് ലഭ്യമാകും. കൂടാതെ 'Measure' എന്ന പേരില്‍ ആപ്പിള്‍ ഒരു പുതിയ ഐഒഎസ് ആപ്പിനേയും പരിചയപ്പെടുത്തിയിട്ടുണ്ട്. വളരെ മികച്ച രീതിയില്‍ എആര്‍ നടപ്പിലാക്കാന്‍ ഇത് സഹായിക്കും.

  ഫോട്ടോകള്‍ വളരെ എളുപ്പത്തില്‍ ഷെയര്‍ ചെയ്യാം

  ഐഒഎസ് 12ലെ ഫോട്ടോസ് ആപ്പ് വളരെയധികം മികച്ചതാണ്. അതായത് ഫോട്ടോസ് ആപ്പിലെ ചിത്രങ്ങള്‍ ആര്‍ക്കൊക്കെ പങ്കുവയ്ക്കണമെന്ന് ആപ്പ് തന്നെ തീരുമാനിക്കും, കൂടാതെ ആ ചിത്രങ്ങള്‍ മുഴുവന്‍ റസൊല്യൂഷനിലെ ചിത്രങ്ങളായിരിക്കുകയും ചെയ്യും. പുതിയ ഫോട്ടോസ് ആപ്പുളള നിങ്ങളും നിങ്ങളുടെ സുഹൃത്തും ഒരു യാത്ര പോയാല്‍ യാത്രയ്ക്കു ശേഷം ഈ ഫോട്ടോകള്‍ എല്ലാം സുഹൃത്തിന് പങ്കു വയ്ക്കണമെന്നും ആപ്പ് കാണിക്കും. നാല് മില്ല്യന്‍ ഇവന്റുകളാണ് ആപ്പിള്‍ നല്‍കിയിട്ടുളളത്.

  ആപ്പ് അപ്‌ഡേറ്റ്‌സ്

   

  ഐഒഎസ് 12 വച്ച് ആപ്പിള്‍ ന്യൂസും അപ്‌ഡേറ്റ് ചെയ്തിരിക്കുന്നു. ഉപയോക്താക്കള്‍ക്ക് പുതിയ വിഷയങ്ങളും പ്രസിദ്ധീകരണങ്ങളും കണ്ടെത്താന്‍ സഹായിക്കുന്ന പുതിയ ബ്രൗസര്‍ ടാബില്‍ പുതിയ ആപ്പിള്‍ ന്യൂസ് ആപ്ലിക്കേഷന്‍ നല്‍കുന്നു. കൂടാതെ ഐപാഡ് ആപ്പ് ഉപയോഗിക്കുന്നവര്‍ക്ക് റിയല്‍ എസ്‌റ്റേറ്റ് വര്‍ദ്ധിപ്പിക്കുന്നതിന് പുതിയ സൈഡ് ബാറും ചേര്‍ത്തിട്ടുണ്ട്.

  Do Not Disturb During Bedtime ഫീച്ചര്‍

  സ്മാര്‍ട്ട്‌ഫോണില്‍ അടിമപ്പെട്ടവര്‍ ഇന്നു ധാരാളമാണ്. അതിനു വേണ്ടി പലതരം ഫീച്ചറുകളാണ് ഉപയോക്താക്കള്‍ക്ക് പ്രയോജനപ്പെടുത്തുന്ന രീതിയില്‍ അവതരിപ്പിച്ചിരിക്കുന്നത്. 'Do not disturb during bedtime' എന്ന ഫീച്ചര്‍ നിങ്ങളുട ഫോണില്‍ ആക്ടിവേറ്റ് ചെയ്തു വച്ചാല്‍ രാത്രിയില്‍ വരുന്ന നോട്ടിഫിക്കേഷനുകള്‍ എല്ലാം രാവിലെ മാത്രമേ കാണിക്കൂ.

  'Deliver Quietly' എന്ന ഫീച്ചര്‍ ഉപയോഗിച്ചാല്‍ എല്ലാം കണ്ട്രോള്‍ സെന്ററിലേക്കു നീങ്ങും. നിങ്ങള്‍ക്ക് ആവശ്യമെന്നു തോന്നുന്ന സയത്തു നോക്കാം.

  'App Limits' എന്ന ഫീച്ചറിലൂടെ ഓരോ ആപ്പും എത്ര സമയം ഉപയോഗിക്കണം എന്നത് സമയം ചേര്‍ത്ത് നിയന്ത്രിക്കാം. സമയം കഴിയുന്നതിനു അഞ്ച് മിനിറ്റു മുന്‍പ് നിങ്ങളെ ഇത് അറിയിക്കും. കൂടാതെ ഏത് ആപ്പാണ് കൂടുതല്‍ നോട്ടിഫിക്കേഷനുകള്‍ അയച്ചതെന്നും നമുക്കറിയാന്‍ സാധിക്കും.


  ഗ്രൂപ്പ് ഫേസ്‌ടൈം

  ഏവരും ആകാംക്ഷയോടെ കാത്തിരുന്ന ഫീച്ചറാണ് ഇത്. അതായത് ആപ്പിളിന്റെ നേറ്റീവ് വീഡിയോകോളിംഗ് ആപ്ലിക്കേഷന്‍ ഫേസ്‌ടൈം ഐഒഎസ് 12ലെ ഗ്രൂപ്പ് കോളുകള്‍ക്ക് പിന്തുണ നല്‍കും. ഓഡിയോ അല്ലെങ്കില്‍ വീഡിയോ കോള്‍ ഫീച്ചര്‍ ഉപയോഗിച്ച് 32 പങ്കാളികള്‍ക്ക് ഗ്രൂപ്പ് ഫേസ്‌ടൈം പിന്തുണ നല്‍കും. കൂടാതെ നിലവില്‍ നിങ്ങള്‍ സംസാരിക്കുന്ന വ്യക്തിയുടെ വീഡിയോ വിന്‍ഡോ വലുതാക്കാം എന്നിങ്ങനെയുളള അനേകം കൗശലമായ സവിശേഷതകളും ഉണ്ട്. എപ്പോള്‍ വേണമെങ്കിലും നിങ്ങള്‍ക്ക് അതില്‍ ചേരാം.

  മിമോജി ഫീച്ചര്‍

  അനിമോജി എന്താണെന്ന് എല്ലാവര്‍ക്കും അറിയാമല്ലെ. അതായത് സ്വന്തം മുഖ സാദൃശ്യമുളള ഇമോജികളാണ് അനിമോജി. ഇനി ഈ അനിയോജിയിലേക്ക് നിങ്ങള്‍ക്ക് വീണ്ടും മിനിക്കു പണികള്‍ ചെയ്യാം. എന്നു വച്ചാല്‍ ഇനി നിങ്ങള്‍ക്ക് തലമുടിയുടെ നീളം കൂട്ടം, കണ്ണടയുടെ ഫ്രയിം മാറ്റാം അങ്ങനെ ഒട്ടേറെ കാര്യങ്ങള്‍ ചെയ്യാം.

  ഫേസ്ബുക്കും വാട്സാപ്പും ഉപയോഗിക്കുന്നതിന് ഇനി മുതൽ ഈ രാജ്യത്ത് ടാക്‌സും..!!

  സ്വകാര്യതയും സുരക്ഷയും

  ഏതൊരു അപ്‌ഡേറ്റ് ഇറങ്ങിയാലും ആദ്യം നമ്മള്‍ നോക്കുന്നത് അതിലെ സ്വകാര്യതയേയും കുറിച്ചും സുരക്ഷയെ കുറിച്ചുമാണ്. സ്വകാര്യതക്ക് മുന്‍ഗണ നല്‍കിക്കൊണ്ട് ഐഒഎസ് 12ലെ സഫാരി ബ്രൗസര്‍ വ്യക്തിഗത ഉപയോക്തൃത വിവരങ്ങള്‍ ആക്‌സസ് ചെയ്യുന്നതില്‍ നിന്ന് സോഷ്യല്‍ മീഡിയ ബട്ടണുകള്‍ തടയുന്നതിനായി ഇന്റലിജന്‍സ് ട്രാക്കിംഗ് പ്രിവന്‍ഷന്‍ വര്‍ദ്ധിപ്പിക്കും. മറ്റൊന്ന് സഫാരി ബ്രൗസറില്‍ കൂട്ടിച്ചേര്‍ത്തിരിക്കുന്നത് ഉപയോക്താക്കള്‍ പുതിയ ഓണ്‍ലൈന്‍ അക്കൗണ്ടുകള്‍ സൃഷ്ടിക്കുമ്പോള്‍ ശക്തമായ പാസ്‌വേഡുകള്‍ യാന്ത്രികമായി സൃഷ്ടിക്കുന്നു. കൂടാതെ ഓട്ടോ ഫയലുകള്‍ സൃഷ്ടിക്കുന്നതിനു ഇത് സഹായിക്കുന്നു.

  Read more about:
  English summary
  WWDC 2018: These Are The Biggest New Features Coming To iPhone With iOS 12
  X

  ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot

  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Gizbot sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Gizbot website. However, you can change your cookie settings at any time. Learn more