Just In
- 1 hr ago
''എന്റെ ആമസോൺ അമ്മച്ചീ... എന്തൊക്കെയാ ഈ ഇന്ത്യക്കാർക്ക് അറിയേണ്ടത്?'' അലക്സയെ വലച്ച ചോദ്യങ്ങൾ!
- 3 hrs ago
50 നഗരങ്ങൾക്കൊപ്പം ആലപ്പുഴയും...; കേരളത്തിൽ ജിയോ ട്രൂ 5G ലഭിക്കുന്ന നഗരങ്ങൾ എതൊക്കെയാണെന്ന് അറിയാമോ
- 4 hrs ago
അന്വേഷിപ്പിൻ കണ്ടെത്തും, വലിക്കുവിൻ അയയ്ക്കപ്പെടും; പുതിയ ഫീച്ചറുള്ളവർക്ക് വാട്സ്ആപ്പിൽ സമാധാനം!
- 6 hrs ago
ഒരു മര്യാദയൊക്കെ വേണ്ടേ? സെക്യൂരിറ്റി ഡെപ്പോസിറ്റ് കണ്ടുകെട്ടിയ ബിഎസ്എൻഎല്ലിന് 10 ലക്ഷം രൂപ പിഴ
Don't Miss
- Movies
'കാമുകനും കുടുംബത്തിനുമൊപ്പം പിറന്നാൾ'; ഭാവി മരുമകനെ മാതാപിതാക്കൾ പരിചയപ്പെടുത്തിയോയെന്ന് വിമലയോട് ആരാധകർ!
- News
മലപ്പുറവും വയനാടും അടക്കം 60 മണ്ഡലങ്ങൾ ലക്ഷ്യം വെച്ച് ബിജെപി; പ്രത്യേക കാമ്പെയ്ൻ
- Automobiles
ആക്ടിവയിൽ ഒതുക്കില്ല, H-സ്മാർട്ട് ഫീച്ചർ ഗ്രാസിയ, ഡിയോ മോഡലുകളിലേക്കും എത്തിക്കുമെന്ന് ഹോണ്ട
- Finance
ഉയര്‍ന്ന നെറ്റ് അസറ്റ് വാല്യുവുള്ള മ്യൂച്വല്‍ ഫണ്ടുകളില്‍ നിക്ഷേപിക്കാമോ? നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യമിതാ
- Sports
IND vs NZ: സ്ട്രൈക്ക് റൊട്ടേറ്റ് ചെയ്യാന്‍ പോലുമറിയില്ല, മധ്യനിരയില്‍ ഇഷാന് വേണ്ട!
- Lifestyle
പതിയേ ഓര്‍മ്മശക്തിയും ഏകാഗ്രതയും നശിപ്പിക്കും അഞ്ച് ഭക്ഷണങ്ങള്‍
- Travel
ബോട്ടിലെ മൂന്നു മണിക്കൂര്‍ യാത്രയ്ക്ക് വെറും 300 രൂപ, കായല്‍ കാണാൻ വേറെങ്ങും പോകേണ്ട! സീ അഷ്ടമുടി വരുന്നു
അതിശയിപ്പിക്കാൻ ഐഒഎസ് 16 എത്തുന്നു; പുതിയ ഫീച്ചറുകളും അപ്ഡേറ്റ് ലഭിക്കുന്ന ഐഫോണുകളും അറിയാം
ഐഫോണുകൾക്കായി ഐഒഎസിന്റെ പുതിയ വേർഷൻ "ഐഒഎസ് 16" ഔദ്യോഗികമായി അവതരിപ്പിച്ചിരിക്കുകയാണ് ആപ്പിൾ. ആപ്പിളിന്റെ വാർഷിക ഡെവലപ്പർ കോൺഫറൻസായ ഡബ്ല്യൂഡബ്ല്യൂഡിസിയിലാണ് പ്രഖ്യാപനം നടന്നത്.. ഐഫോൺ 13 സീരീസ് സ്മാർട്ട്ഫോണുകൾ ഉൾപ്പടെ ഐഫോൺ 8 മുതൽ ഉള്ള ഏല്ലാ ഡിവൈസുകളിലും ഐഒഎസ് 16 ലഭ്യമാകും. ഈ വർഷം അവസാനത്തോടെയാകും ഐഒഎസ് 16 എല്ലാവർക്കുമായി എത്തുക. പബ്ലിക് റോൾ ഔട്ടിന് മുന്നോടിയായി ഈ ആഴ്ച തന്നെ ഡെവലപ്പർ പ്രിവ്യൂകൾ പുറത്ത് വരും. അടുത്ത മാസം തന്നെ ബീറ്റ വേർഷനും എത്തും. ഓപ്പറേറ്റിങ് സിസ്റ്റത്തിൽ അടക്കം മെച്ചപ്പെടുത്തലുകളുമായാണ് ഐഒഎസ് 16 വരുന്നത്. ലോക്ക് സ്ക്രീനിലും നോട്ടിഫിക്കേഷൻ സിസ്റ്റത്തിലും വലിയ അഴിച്ച് പണികളും നടത്തിയിട്ടുണ്ട്. മുമ്പത്തേക്കാൾ കൂടുതൽ കസ്റ്റമൈസേഷൻ ഓപ്ഷനുകളും ഓഫർ ചെയ്യുന്ന ഐഒഎസ് 16ന്റെ ചില ഹൈലൈറ്റുകൾ അറിയാൻ തുടർന്ന് വായിക്കുക.

ലോക്ക്‌സ്‌ക്രീൻ അപ്‌ഡേറ്റ്
ഐഒഎസ് 15ും ഐഒഎസ് 16ും തമ്മിലുള്ള പ്രധാന വ്യത്യാസം ലോക്ക് സ്‌ക്രീനാണ്. ഐഒഎസ് 16ലെ പുതിയ ലോക്ക് സ്‌ക്രീനിൽ വെതർ സ്റ്റാറ്റസ്, കസ്റ്റം വാൾപേപ്പറുകൾ എന്നിവ പോലുള്ള കുറച്ച് അപ്‌ഡേറ്റുകൾക്കൊപ്പം ഒരു പുതിയ ക്ലോക്ക് വിജറ്റും ലഭിക്കുന്നു. ലോക്ക് സ്‌ക്രീനിൽ പ്രസ് ചെയ്ത് പിടിച്ചാൽ ഐഒഎസ് 16ലെ കസ്റ്റമൈസേഷൻ മെനു ഓപ്പൺ ചെയ്യും. ഐഒഎസ് 16 ലോക്ക് സ്ക്രീനിൽ വിവിധ ഫസ്റ്റ് പാർട്ടി, തേർഡ് പാർട്ടി വിജറ്റുകൾക്കും സപ്പോർട്ട് ലഭിക്കുന്നു. ലോക്ക് സ്ക്രീനിൽ നിന്ന് വാൾപേപ്പർ ഗാലറി ആക്സസ് ചെയ്യാനും കഴിയും. ലോക്ക് സ്ക്രീനിൽ ഒരു ഫോട്ടോ ഷഫിൾ ഓപ്ഷനും ഉണ്ട്. ഇത് ലോക്ക് സ്ക്രീൻ ഓട്ടോമാറ്റിക്കായി ചേഞ്ച് ചെയ്യാൻ സഹായിക്കുന്നു.

നോട്ടിഫിക്കേഷൻസ്
നോട്ടിഫിക്കേഷൻസ് സൌകര്യവും ആപ്പിൾ പൊളിച്ച് പണിതിട്ടുണ്ട്. ഐഒഎസ് 16ലെ നോട്ടിഫിക്കേഷൻസ് സംവിധാനം ഒരു കൈ കൊണ്ട് തന്നെ വളരെയെളുപ്പം ഓപ്പറേറ്റ് ചെയ്യാൻ സാധിക്കുന്നു. ഐഒഎസ് 16ലെ ലോക്ക് സ്ക്രീൻ നോട്ടിഫിക്കേഷൻസിൽ സ്പോർട്സ് അപ്ഡേറ്റ്സ്, ഊബർ ട്രാക്കിങ്, മ്യൂസിക് കൺട്രോളിങ് തുടങ്ങിയ ഫീച്ചറുകളും കൊണ്ട് വരുന്നു. ലോക്ക് സ്‌ക്രീൻ വാൾപേപ്പറുകൾ ഫോക്കസ് ചെയ്യാനായി പെയർ ചെയ്യാനും കഴിയും. കൂടാതെ മോഡിനെ ആശ്രയിച്ച്, വാൾപേപ്പറും വിജറ്റുകളും ഓട്ടോമാറ്റിക്കായി ചേഞ്ച് ചെയ്യുകയും ചെയ്യും.

മെസേജസ്
ആപ്പിൾ മെസേജ് ആപ്പിൽ അടുത്തിടെ അയച്ച സന്ദേശം എഡിറ്റ് ചെയ്യാനോ ഡിലീറ്റ് ചെയ്യാനോ യൂസേഴ്സിന് കഴിയും. ഷെയർ വിത്ത് യു എപിഐ ഡെവലപ്പർമാർക്കായി ഉടൻ ലഭ്യമാകും. ഇത് കൂടുതൽ ഇന്ററാക്ടീവ് ആയ മെസേജിങ് എക്സ്പീരിയൻസ് ആകുമെന്നും ആപ്പിൾ പറയുന്നു. ഫസ്റ്റ് പാർട്ടി, തേർഡ് പാർട്ടി ആപ്പുകൾക്കൊപ്പം ഷെയർപ്ലേയ്‌ക്കുള്ള ബിൽറ്റ് ഇൻ സപ്പോർട്ടും മെസേജസിന് ലഭിക്കും. മെസേജിങ് ആപ്പിലെ ഡിക്റ്റേഷൻ എക്സ്പീരിയൻസും ആപ്പിൾ മെച്ചപ്പെടുത്തുന്നു. ഉപയോക്താക്കൾക്ക് ഇപ്പോൾ ടൈപ്പിങും ഡിക്റ്റേഷനും തമ്മിൽ എളുപ്പത്തിൽ മാറ്റാൻ കഴിയും. ഒരു പുതിയ ഹോം ആപ്പും പുതിയ കാർ പ്ലേ ആപ്പും ഐഒഎസ് 16ൽ ലഭ്യമാണ്.

വാലറ്റ്
ഐഒഎസ് 16 ഉപയോഗിച്ച്, ഉപയോക്താക്കൾക്ക് ഇപ്പോൾ വാട്സ്ആപ്പ് പോലുള്ള തേർഡ് പാർട്ടി ആപ്പുകളിൽ പോലും കീകൾ ഷെയർ ചെയ്യാൻ കഴിയും. അടുത്തിടെ പ്രഖ്യാപിച്ച ടാപ്പ് ടു പേ സപ്പോർട്ട് ഉൾപ്പെടെയുള്ള ഒരു അപ്‌ഡേറ്റും ആപ്പിൾ പേയ്‌ക്ക് ലഭിക്കുന്നു. യൂസേഴ്സിനിടയിൽ ഒരു പേയ്മെന്റ് നാലായി വിഭജിക്കാൻ കഴിയുന്ന ഫീച്ചറും ആപ്പിൾ പേയിൽ പിന്നീട് ലഭ്യമാക്കും.

മാപ്സ്
11 രാജ്യങ്ങളിലെ കൂടുതൽ തെരുവുകളും ലൊക്കേഷനുകളും ഉൾപ്പെടുത്തി ആപ്പിൾ മാപ്സ് കൂടുതൽ മെച്ചപ്പെടുത്തിയിട്ടുണ്ട്. ഐഒഎസ് 16 അപ്‌ഡേറ്റിന് ഒപ്പം ആപ്പിൾ മാപ്സിൽ മൾട്ടി സ്റ്റോപ്പ് റൂട്ടിങ് ഫീച്ചർ ലഭിക്കുന്നു. ഡ്രൈവ് ചെയ്യുമ്പോൾ ഉപയോക്താക്കൾക്ക് പുതിയ സ്റ്റോപ്പ് ആഡ് ചെയ്യാൻ സിരിയോട് ആവശ്യപ്പെടാം. ഈ ഫീച്ചറുകളിൽ ഭൂരിഭാഗവും ഇന്ത്യയിൽ ലഭ്യമാകില്ല. യുഎസിൽ മാത്രമായി പരിമിതപ്പെടുത്തിയവയാണ് ഇവയിൽ പല ഫീച്ചറുകളും.

മറ്റ് അപ്ഡേറ്റുകൾ
ഈ പുതിയ അപ്‌ഡേറ്റുകൾക്കൊപ്പം, ഐഒഎസ് 16ൽ പുതിയതും മെച്ചപ്പെടുത്തിയതുമായ ഒരു ന്യൂസ് ആപ്പും കമ്പനി കൊണ്ട് വരുന്നുണ്ട്. കൂടാതെ ഒരു പുതിയ ഫോട്ടോ ആപ്ലിക്കേഷനും ഉണ്ട്, ഇത് സുഹൃത്തുക്കളുമായും കുടുംബാംഗങ്ങളുമായും എളുപ്പത്തിൽ ഫോട്ടോകൾ പങ്കിടാൻ കുടുംബാംഗങ്ങളെ സഹായിക്കും. കുട്ടികളുടെ ഐഫോൺ ഉപയോഗത്തിനും പുതിയ അപ്ഡേറ്റ് കൊണ്ട് വന്നിട്ടുണ്ട്. ഐഒഎസ് 16ൽ ഒരു പുതിയ സുരക്ഷാ പരിശോധന ഫീച്ചറും ലഭിക്കുന്നു. കുറ്റകൃത്യങ്ങൾ തടയാനും വിവരങ്ങൾ പങ്കിടുന്നത് നിർത്താനും ഈ ഫീച്ചർ ഉപയോക്താക്കളെ സഹായിക്കും.

ഐഒഎസ് 16 സപ്പോർട്ട് ലഭിക്കുന്ന ഡിവൈസുകൾ
- ആപ്പിൾ ഐഫോൺ 8
- ആപ്പിൾ ഐഫോൺ 8 പ്ലസ്
- ആപ്പിൾ ഐഫോൺ എക്സ്
- ആപ്പിൾ ഐഫോൺ എക്സ്എസ്
- ആപ്പിൾ ഐഫോൺ എക്സ്എസ് മാക്സ്
- ആപ്പിൾ ഐഫോൺ എക്സ്ആർ
- ആപ്പിൾ ഐഫോൺ എസ്ഇ
- ആപ്പിൾ ഐഫോൺ 11
- ആപ്പിൾ ഐഫോൺ 11 പ്രോ
- ആപ്പിൾ ഐഫോൺ 11 പ്രോ മാക്സ്
- ആപ്പിൾ ഐഫോൺ 12 മിനി
- ആപ്പിൾ ഐഫോൺ 12
- ആപ്പിൾ ഐഫോൺ 12 പ്രോ
- ആപ്പിൾ ഐഫോൺ 12 പ്രോ മാക്സ്
- ആപ്പിൾ ഐഫോൺ 13 മിനി
- ആപ്പിൾ ഐഫോൺ 13
- ആപ്പിൾ ഐഫോൺ 13 പ്രോ
- ആപ്പിൾ ഐഫോൺ 13 പ്രോ മാക്സ്
- ആപ്പിൾ ഐഫോൺ എസ്ഇ 2022

-
54,999
-
36,599
-
39,999
-
38,990
-
1,29,900
-
79,990
-
38,900
-
18,999
-
19,300
-
69,999
-
79,900
-
1,09,999
-
1,19,900
-
21,999
-
1,29,900
-
12,999
-
44,999
-
15,999
-
7,332
-
17,091
-
29,999
-
7,999
-
8,999
-
45,835
-
77,935
-
48,030
-
29,616
-
57,999
-
12,670
-
79,470