പൊടി പാറുന്ന പൂരം കാണണമെങ്കിൽ വാ! WWDC 2024 അപ്‌ഡേറ്റുകൾ
ആപ്പിളിൻ്റെ ഈ വർഷത്തെ വാർഷിക വേൾഡ് വൈഡ് ഡെവലപ്പേഴ്‌സ് കോൺഫറൻസിൻ്റെ (Worldwide Developers Conference (WWDC)) 2024 വേർഷൻ ഇന്ന് (ജൂൺ 10) കാലിഫോർണിയയിലെ കുപെർട്ടിനോയിലെ ആപ്പിൾ പാർക്കിൽ നടന്ന് കൊണ്ട് ഇരിക്കുകയാണ്. തിരഞ്ഞെടുത്ത മാധ്യമങ്ങൾക്കും വിശകലന വിദഗ്ധർക്കും ഡെവലപ്പർമാർക്കും വേണ്ടിയുള്ള ഒരു വ്യക്തിഗത ഇവൻ്റ് ആയിരിക്കും ഡബ്ള്യുഡബ്ള്യുഡിസി 24. ഈ ഇവൻ്റ് യൂട്യൂബ്, എക്സ്, കമ്പനിയുടെ ഔദ്യോഗിക വെബ്സൈറ്റ് എന്നിവയിൽ തത്സമയ സംപ്രേക്ഷണം ചെയ്യുന്നുണ്ട്. ആപ്പിൾ ഡബ്ള്യുഡബ്ള്യുഡിസി 2024 ഇവന്റിലെ ഇതുവരെ ഉള്ള അപ്‌ഡേറ്റുകൾ അറിയാം.
ആപ്പിളിൻ്റെ വേൾഡ് വൈഡ് ഡെവലപ്പർ കോൺഫറൻസ് ഇന്ന് ആരംഭിച്ചു. ഇത് കമ്പനി എല്ലാ വർഷവും ആതിഥേയത്വം വഹിക്കുന്ന പ്രധാന ഇവൻ്റുകളിൽ ഒന്നാണ്. എന്നിരുന്നാലും, ഈ വർഷം, ഡബ്ല്യുഡബ്ല്യുഡിസി പ്രധാനമായും ആർട്ടിഫിഷ്യൽ ഇൻ്റലിജൻസിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. കൂടാതെ പ്രതിദിനം കോടിക്കണക്കിന് ആളുകൾ ഉപയോഗിക്കുന്ന ഏറ്റവും ജനപ്രിയമായ ഉൽപ്പന്നങ്ങളിലേക്ക് എഐ ബ്രാൻഡഡ് സവിശേഷതകൾ അവതരിപ്പിക്കാൻ ആപ്പിൾ പദ്ധതിയിടുന്നു.

ഇന്ന് കുപെർട്ടിനോയിലെക്ക് ഒന്ന് നോക്കിയാൽ ജനറേറ്റീവ് ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് സ്ട്രാറ്റജിയിലൂടെ, അടുത്ത സുപ്രധാന സോഫ്‌റ്റ്‌വെയർ റോളൗട്ടിൽ അവരുടെ ഐഫോൺ (iPhone), ഐപാഡ് (iPad), മാക് (Mac) എന്നിവയെ അടിസ്ഥാനപരമായി എങ്ങനെ മാറ്റാം എന്നതിൻ്റെ പ്രിവ്യൂ ലഭിക്കാൻ സാധിക്കും. കുപെർട്ടിനോ വരാനിരിക്കുന്ന വലിയ എഐ ബേസ്ഡ് ലോഞ്ചിന് ഇന്ന് സാക്ഷ്യം വഹിക്കും.
ടെക് വ്യവസായത്തിൽ എഐ വളരെ അധികം വ്യാപിച്ചിരിക്കുകയാണ്. എന്നാൽ കൃത്രിമ ബുദ്ധിയെ ആളുകൾ എങ്ങനെ കാണുന്നുവെന്നും വ്യക്തിഗത ഉപഭോക്തൃ ഉൽപ്പന്നങ്ങളിൽ അതിൻ്റെ പ്രയോഗക്ഷമതയെ കുറിച്ചും ആപ്പിൾ കൂടുതൽ വാചാലമാണ്. എന്നിരുന്നാലും ഇപ്പോഴത്തെ സാഹചര്യത്തിൽ ഒരു ചോദ്യം അവശേഷിക്കുന്നു. ഗൂഗിൾ , മൈക്രോസോഫ്റ്റ് , ഓപ്പൺഎഐ, കൂടാതെ ഈയിടെയായി എഐ ഉന്മാദത്തിലായ മറ്റുള്ളവർക്കിടയിൽ ആപ്പിൾ എങ്ങനെ വേറിട്ട് നിൽക്കും?
തുടക്കത്തിൽ, ആപ്പിൾ എഐ ഉപയോഗിച്ച് സാവധാനം ആരംഭിക്കുകയും കാലക്രമേണ ഇതിന്റെ ആക്കം കൂട്ടുകയും ചെയ്യും. ആപ്പിളിൻ്റെ എഐ കഴിവുകൾ ബാക്ഗ്രൗണ്ടിന് അപ്പുറത്തേക്ക് സഞ്ചരിക്കുകയും ഐഫോണിനും അതിൻ്റെ മറ്റ് ഉൽപ്പന്നങ്ങൾക്കും ശക്തി നൽകുന്ന ഓപ്പറേറ്റിംഗ് സിസ്റ്റങ്ങൾ നെയ്തെടുക്കാനും കഴിയുന്ന രീതിയിൽ മുൻനിരയിലേക്ക് വരുമെന്ന് ആണ് പ്രതീക്ഷിക്കുന്നത്. വോയ്‌സ് മെമ്മോ ട്രാൻസ്‌ക്രിപ്‌ഷനുകൾ, വേഗത്തിലുള്ള തിരയൽ, കൂടുതൽ സംഭാഷണാത്മകമായ സിരി എന്നിവ പോലുള്ള ഫീച്ചറുകൾ ഇതിൽ ഉൾപ്പെടുന്നു.
ഒരുപക്ഷേ ആപ്പിളിൻ്റെ വോയ്‌സ് അസിസ്റ്റൻ്റിന് കൂടുതൽ സംഭാഷണ ശേഷികളോടെ ശക്തമായ തിരിച്ച് വരവ് നടത്തിയേക്കാം. എല്ലാവരും പ്രതീക്ഷിക്കുന്ന എഐ വെളിപ്പെടുത്തലിന് അപ്പുറം, ഐഫോൺ, മാക് ആപ്ലിക്കേഷനുകൾ നിർമ്മിക്കുന്ന ഡവലപ്പർമാർക്കുള്ള ടൂളുകളിൽ ഡബ്ള്യുഡബ്ള്യുഡിസി ശ്രദ്ധ കേന്ദ്രീകരിക്കുന്നത് തുടരുന്നു. വർഷത്തിന് ശേഷം കമ്പനി നൽകുന്ന മുൻഗണനകളെ കുറിച്ചുള്ള മികച്ച ധാരണയും ഇതിലൂടെ കമ്പനി നൽകുന്നു. ഡെവലപ്പർമാർക്കായി ആപ്ലിക്കേഷനുകൾ നിർമ്മിക്കുന്നതിനും മറ്റ് പുതിയ ഉൽപ്പന്നങ്ങൾ പുറത്തിറക്കുന്നതിനും ആയിരുന്നു ആപ്പിൾ ഇത്തരത്തിലുള്ള ഇവൻ്റ് മുമ്പ് ഉപയോഗിച്ചിരുന്നത്.
ഈ ലേഖനം നിങ്ങൾക്ക് ഉപകാരപ്രദം എന്ന് തോന്നുന്നുണ്ടോ? ഇത്തരത്തിൽ ഉപകാരപ്രദമായ നിരവധി ലേഖനങ്ങൾ Gizbot മലയാളത്തിൽ ഉണ്ട്. കൂടുതൽ ടെക്ക് ന്യൂസുകൾ, ടെക്ക് ടിപ്‌സുകൾ, റിവ്യൂകൾ, ഫോൺ ലോഞ്ചുകൾ എന്നിവ എല്ലാം അറിയാൻ gizbot മലയാളം പേജ് നിരന്തരം ഫോളോ ചെയ്യൂ. ലേഖനങ്ങളിൽ പറയുന്നവ നിങ്ങൾക്ക് ഉപകാരപ്പെടുമെന്ന ഉറപ്പാണ്.


Click it and Unblock the Notifications








