Home
News

ആപ്പിൾ പണിപറ്റിച്ചു: ഐഫോൺ ഉള്ളവർക്ക് പാതി പണി കുറഞ്ഞുകിട്ടി, പക്ഷേ സിരിക്ക് ജോലി കൂടും!

ആപ്പിളിന്റെ വേൾഡ് വൈഡ് ഡെവലപ്പേഴ്‌സ് കോൺഫറൻസ് (WWDC 2024) പ്രഖ്യാപനങ്ങൾ ഐഫോൺ ഉടമകളെ ആവേശഭരിതരാക്കുന്നു. ഐഒഎസ് 18 അ‌ടക്കം പുതിയ ഒഎസ് അ‌പ്ഡേറ്റുകൾ പ്രഖ്യാപിക്കുകയും പുതിയ ജനറേറ്റീവ് എഐ ഫീച്ചറുകളുമായി 'ആപ്പിൾ ഇന്റലിജൻസ്' പ്രഖ്യാപിക്കുകയും മാത്രമല്ല, എഐ അ‌ടക്കം പ്രയോജനപ്പെടുത്തിക്കൊണ്ട് ആപ്പിളിൻ്റെ വോയ്‌സ് അസിസ്റ്റൻ്റായ സിരിയെ പുതിയ ലെവലിലേക്ക് ഉയർത്തുകയും ചെയ്തിരിക്കുന്നു ആപ്പിൾ. അ‌ടുത്തിടെയായി പ്രമുഖ ടെക് കമ്പനികളെല്ലാം എഐ ടെക്നോളജിയുടെ പിന്നാലെയായിരുന്നു. ഇപ്പോൾ ആപ്പിളും തങ്ങളുടെ വിവിധ സേവനങ്ങളിലേക്കും ഡി​വൈസുകളിലേക്കും ആപ്പിൾ ഇന്റലിജൻസ് പ്രഖ്യാപനത്തിലൂടെ എഐ ഫീച്ചറുകൾ കൊണ്ടുവന്നിരിക്കുന്നു.

ആപ്പിളിന്റെ ഐഫോൺ ​ഉപയോക്താക്കൾക്ക് ഇനി സിരിയെക്കൊണ്ട് കൂടുതൽ കാര്യങ്ങൾ ​വേഗത്തിൽ നിർവഹിപ്പിക്കാനും സമയം ലാഭിക്കാനും കഴിയും. അ‌തിൽ പ്രധാന പങ്ക് വഹിക്കുക എഐ തന്നെയാണ്. ഡബ്ലുഡബ്ലുഡിസി ഇവന്റിൽ ഇത്തവണ ആപ്പിൾ പ്രധാനമായും ശ്രദ്ധകേന്ദ്രീകരിച്ചത് സോഫ്ട്വേർ മേഖലയുമായി ബന്ധപ്പെട്ടാണ്. അ‌ത് വളരെ വലിയ മാറ്റങ്ങളാണ് ആപ്പിൾ ഡി​വൈസുകളിലേക്ക് കൊണ്ടുവരാൻ പോകുന്നത് എന്ന് WWDC പ്രഖ്യാപനങ്ങൾ വ്യക്തമാക്കുന്നു.

ആപ്പിൾ പണിപറ്റിച്ചു: ഐഫോൺ ഉള്ളവർക്ക് പാതി പണി കുറഞ്ഞുകിട്ടി

ആപ്പിളിൻ്റെ വോയ്‌സ് അസിസ്റ്റൻ്റായ സിരിയുടെ പുതിയ പതിപ്പ് WWDC ഇവന്റിൽ ആപ്പിൾ അ‌വതരിപ്പിച്ചു. "ആപ്പിൾ ഇൻ്റലിജൻസ്" എന്ന പുതിയ സംവിധാനത്തിലൂടെ നവീകരിച്ച സിരി നൂതന ജനറേറ്റീവ് AI കഴിവുകൾ ഉപയോഗിച്ച് മെച്ചപ്പെടുത്തിയിരിക്കുന്നു. അ‌തിനാൽ ഇവന്റിന്റെ തന്നെ ​ഹൈ​ലൈറ്റായി മാറാൻ സിരിക്ക് കഴിഞ്ഞു.

മുൻപ് നടത്തിയിരുന്നതിനെക്കാൾ മികച്ച പെർഫോമൻസ് കാഴ്ചവയ്ക്കാനായി പുതിയ ഒട്ടേറെ എഐ ഫീച്ചറുകളും അ‌ധികാരങ്ങളും ആപ്പിൾ ഇപ്പോൾ സിരിക്ക് (Siri) അ‌നുവദിച്ച് നൽകിയിരിക്കുന്നു. അ‌തിനാൽ ഉപയോക്താക്കളുടെ പണി കുറയുകയും സിരിയുടെ ജോലി കൂടുകയും ചെയ്യുമെന്ന് ഉറപ്പായിരിക്കുന്നു. സന്ദർഭോചിതമായും കൂടുതൽ സ്വാഭാവികതയോടെയും പ്രവർത്തിക്കാൻ സിരിക്ക് കഴിയും എന്നതാണ് പുതിയ മാറ്റങ്ങളുടെ പ്രത്യേകത.

ആപ്പിൾ പണിപറ്റിച്ചു: ഐഫോൺ ഉള്ളവർക്ക് പാതി പണി കുറഞ്ഞുകിട്ടി

പുതിയ എഐ കരുത്ത് നൽകിയതിനൊപ്പം ചാറ്റ്ജിപിറ്റി സംയോജനം അ‌ടക്കം സിരിയിൽ ആപ്പിൾ നടത്തിയിട്ടുണ്ട്.
ദൈനംദിന ജോലികൾ കാര്യക്ഷമമാക്കാനും വേഗത്തിലാക്കാനുമുള്ള കഴിവുള്ള "കൂടുതൽ സ്വാഭാവികവും കൂടുതൽ സന്ദർഭോചിതവും കൂടുതൽ വ്യക്തിപരവും" എന്നാണ് നവീകരിച്ച സിരിയെ ആപ്പിൾ വിശേഷിപ്പിക്കുന്നത്. അ‌തായത് ആപ്പിളിൻ്റെ അഡ്വാൻസ്ഡ് വോയിസ് അസിസ്റ്റൻ്റ് ഇനി കൂടുതൽ അഡ്വാൻസ്ഡ് ആയിട്ടുള്ള ഒരു സഹായിയായി മാറിയിരിക്കുന്നു.

ഫീച്ചറുകളുടെ കാര്യത്തിൽ മാത്രമല്ല ഡി​സൈനിന്റെ കാര്യത്തിലും സിരിയിൽ മാറ്റങ്ങൾ വരുന്നുണ്ട്. പുതിയ സിരി ആക്ടീവാകുമ്പോൾ സ്‌ക്രീൻ അരികുകളിൽ തിളങ്ങുന്ന പ്രകാശം ഉൾക്കൊള്ളുന്ന ഒരു പുതിയ ഡിസൈൻ ഉൾപ്പെടുന്നു. ഈ വിഷ്വൽ അപ്‌ഡേറ്റ് കൂടുതൽ ആകർഷകമായ ഉപയോക്തൃ അനുഭവം സൃഷ്ടിക്കാൻ ലക്ഷ്യമിടുന്നു. എങ്കിലും കാഴ്ചയുടെ സൗന്ദര്യത്തിനപ്പുറം പെർഫോമൻസിലെ മികവാണ് സിരിയുടെ ​ഹൈ​ലൈറ്റ്.

ഏറ്റവും പുതിയ ടെക്നോളജികളുടെ പിൻബലത്തിലാണ് പുതിയ എഐ ഫീച്ചറുകൾ പ്രവർത്തിക്കുക. സിരിയിൽ ലഭ്യമായിരിക്കുന്ന പുതിയ എഐ അ‌ടക്കമുള്ള ഫീച്ചറുകൾ ഏറ്റവും പുതിയ ഐഫോൺ, ഐപാഡ്, മാക് ഡി​വൈസുകളിൽ മാത്രമാണ് ലഭ്യമാകുക. അ‌തായത് ആപ്പിൾ ഇൻ്റലിജൻസും സിരിയുടെ പുതിയ കഴിവുകളും ഐഫോൺ 15 പ്രോ, ഐഫോൺ 15 പ്രോ മാക്സ്, M1 ചിപ്പുകൾ, M1 ചിപ്പുകക്ക് ശേഷമുള്ള ഐപാഡ്സ്, മാക്സ് എന്നിവയിലേ ലഭ്യമാകൂ.

ആപ്പിൾ പണിപറ്റിച്ചു: ഐഫോൺ ഉള്ളവർക്ക് പാതി പണി കുറഞ്ഞുകിട്ടി

സിരിയുടെ പുതിയ പ്രത്യേകതകളിൽ ചിലത്: സിരി ഇപ്പോൾ ഭാഷ നന്നായി മനസ്സിലാക്കാനുള്ള കഴിവുകൾ അവതരിപ്പിക്കുന്നു, ഇത് ഉപയോക്താക്കളുടെ കമാൻഡുകളോട് കൂടുതൽ സ്വാഭാവികമായി പ്രതികരിക്കാനും അ‌വ നിർവഹിക്കാനും സിരിയെ അ‌നുവദിക്കുന്നു. കമാൻഡ് ചെയ്യുമ്പോൾ വാക്കുകൾ അ‌ൽപ്പം പതറിയാലും ഇടറിയാലും കാര്യം മനസിലാക്കാൻ സിരിക്ക് കഴിയുമെന്ന് ഈ അ‌പ്ഡേഷൻ ഉറപ്പാക്കുന്നു.

കൂടാതെ, ഉപയോക്താക്കൾക്ക് ഇപ്പോൾ സിരി ഉപയോഗിച്ച് ടൈപ്പ് ചെയ്യാനും ടെക്‌സ്‌റ്റും വോയ്‌സ് ഇൻപുട്ടുകളും തമ്മിൽ തടസ്സമില്ലാതെ മാറാനും കഴിയും. കൂടാതെ ഇപ്പോൾ ഒരു ടെക്സ്റ്റ് സന്ദേശത്തിൽ നിന്ന് ഒരു പുതിയ വിലാസം കോൺടാക്റ്റ് കാർഡിലേക്ക് നേരിട്ട് ചേർക്കാൻ സിരിയോട് ആവശ്യപ്പെടാം, മെസേജ് അല്ലെങ്കിൽ മെയിൽ വഴി അയച്ച ബുക്ക് സജഷനുകൾ കണ്ടെത്താൻ ആവശ്യപ്പെടാം.

ആപ്പിളിൽ നിന്നും തേർഡ്-പാർട്ടി ഡെവലപ്പർമാരിൽ നിന്നുമുള്ള വിപുലമായ ആപ്ലിക്കേഷനുകളിലുടനീളം പ്രവർത്തനങ്ങൾ നടത്താനുള്ള കഴിവാണ് പുതിയ സിരിയുടെ ശ്രദ്ധേയമായ സവിശേഷതകളിലൊന്ന്. ഇതുപയോഗിച്ച്
ഡെവലപ്പർമാർക്ക് അവരുടെ ആപ്ലിക്കേഷനുകൾക്കുള്ളിൽ നിർദ്ദിഷ്ട ജോലികൾ ചെയ്യാൻ സിരിയെ പ്രാപ്തമാക്കാൻ കഴിയും. ഒരു ഫോട്ടോ എഡിറ്റിംഗ് ആപ്പിൽ "ഈ ഫോട്ടോ പോപ്പ് ആക്കാൻ" അല്ലെങ്കിൽ മെസേജിങ് ആപ്പ് വഴി "ബാർബിക്യൂവിൽ നിന്ന് മാലിയയിലേക്ക് ഫോട്ടോകൾ അയയ്‌ക്കാൻ" സിരിയോട് ആവശ്യപ്പെടാം.

ആപ്പിൾ പണിപറ്റിച്ചു: ഐഫോൺ ഉള്ളവർക്ക് പാതി പണി കുറഞ്ഞുകിട്ടി

എഐയുടെ സാധ്യതകൾ തുറന്നുകാട്ടിക്കൊണ്ട് ലോകത്തിന്റെയാകെ ശ്രദ്ധ പിടിച്ചുപറ്റിയ ഓപ്പൺഎഐയുടെ ചാറ്റ്ജിപിടി പിന്തുണയും സിരിയുടെ മികവ് കൂട്ടുന്നു. ഇതിനായി ആപ്പിൾ ഓപ്പൺ എഐയുമായി സഹകരിച്ചിരിക്കുന്നു. കൂടുതൽ സങ്കീർണ്ണമായ ജോലികൾ കൈകാര്യം ചെയ്യാനും കൂടുതൽ സങ്കീർണ്ണമായ പ്രതികരണങ്ങൾ നൽകാനും ഈ പുതിയ സഹകരണം സിരിയെ പ്രാപ്തമാക്കുന്നു.

ആപ്പിളിൻ്റെ iPhone, Mac ഓപ്പറേറ്റിംഗ് സിസ്റ്റങ്ങളിലേക്കുള്ള അപ്‌ഡേറ്റുകൾ വഴി ഉപയോക്താക്കൾക്ക് ChatGPT ആക്‌സസ് ചെയ്യാൻ കഴിയും, ഇത് ടെക്‌സ്‌റ്റ്, കണ്ടൻ്റ് ജനറേഷൻ പോലുള്ള പ്രവർത്തനങ്ങൾ മെച്ചപ്പെടുത്തുന്നു. നൂതന AI സാങ്കേതികവിദ്യകൾ സംയോജിപ്പിക്കുന്നതിനും ടെക്നോളജി രംഗത്ത് കാലത്തിനൊത്ത മാറ്റങ്ങൾ സ്വീകരിച്ച് പ്രവർത്തിക്കാനും ഈ നീക്കം ആപ്പിളിന് ശക്തിപകരുന്നു.

സ്വകാര്യതയ്ക്ക് ഏറെ പ്രാധാന്യം നൽകാറുള്ള ആപ്പിൾ പുതിയ എഐ ഫീച്ചറുകൾ അ‌വതരിപ്പിക്കുമ്പോഴും സ്വകാര്യത സംരക്ഷണത്തിൽ വിട്ടുവീഴ്ച ചെയ്യുന്നില്ല. തങ്ങളുടെ ഡി​വൈസുകളിലെ പുതിയ AI ഫീച്ചറുകളും സിരിയും കർശനമായ സ്വകാര്യതാ മാനദണ്ഡങ്ങൾ പാലിക്കുമെന്ന് ആപ്പിൾ ഉപയോക്താക്കൾക്ക് ഉറപ്പ് നൽകിയിട്ടുണ്ട്. ചില AI സവിശേഷതകൾക്കായി, ഉപകരണത്തിൽ തന്നെ ഡാറ്റാ പ്രോസസ്സിംഗ് സംഭവിക്കും, കൂടുതൽ ഊർജ്ജ-ഇൻ്റൻസീവ് ടാസ്ക്കുകൾക്കായി, ഉപയോക്തൃ ഡാറ്റ അവിടെ സംഭരിക്കാതെ കമ്പനി ക്ലൗഡിനെ ആശ്രയിക്കും.

More from GizBot

Best Mobiles in India

English summary
Apple unveiled a new version of Siri, Apple's voice assistant, at the WWDC event. The updated Siri is enhanced with advanced generative AI capabilities through a new system called "Apple Intelligence". Apple describes the revamped Siri as "more natural, more contextual and more personal."
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X