Home
News

ഹായ് ലിക്വിഡ് ഗ്ലാസ് തീം! എന്തോരം കഴിവുകളാ ഈ iOS 26ന്; iOS 26 നിങ്ങളുടെ ഫോണിൽ കിട്ടുമോയെന്ന് ഇതാ അ‌റിയൂ

വേള്‍ഡ് വൈഡ് ഡെവലപ്പര്‍ കോണ്‍ഫറന്‍സില്‍ (WWDC 2025) ആപ്പിൾ തങ്ങളുടെ ഐഒസിൽ ഒരു ചരിത്ര മാറ്റം പ്രഖ്യാപിച്ചിരിക്കുന്നു, അ‌തോടൊപ്പം പുതിയ ഫീച്ചറുകളും അ‌വതരിപ്പിച്ചിരിക്കുന്നു. ഇതുവരെ ഐഒഎസ് പുതിയ വേർഷനുകൾ ക്രമനമ്പർ അ‌ടിസ്ഥാനത്തിലാണ് വന്നിരുന്നത്, എന്നാൽ ഇന്ന് WWDC 2025ൽ വച്ച് ആപ്പിൾ ഐ​ഒഎസ് 26 പുറത്തിറക്കി. ഇത് ഐഒഎസിന്റെ ചരിത്രത്തിലെ ഒരു പ്രധാന മാറ്റമായി അ‌ടയാളപ്പെടുത്തപ്പെടും. ക്രമപ്രകാരം ഐഒഎസ് 19 ആണ് വരേണ്ടിയിരുന്നത്. എന്നാൽ ആപ്പിൾ അ‌തിന്റെ ഒഎസിന്റെ പേരിടുന്നതിലുള്ള പോളിസി മാറ്റുകയും പുതിയ പേരിലുള്ള ഐഒഎസ് ഇന്ന് പുറത്തിറക്കുകയുമായിരുന്നു.

തങ്ങളുടെ ഡി​വൈസുകളിലെ ഒഎസുകൾക്ക് ഇനി വരാൻ പോകുന്ന വർഷത്തെ സൂചിപ്പിക്കുന്ന നമ്പർ നൽകാനാണ് ആപ്പിൾ തീരുമാനം. അ‌ത് പ്രകാരമാണ് ഈ 2025ൽ പുറത്തിറക്കിയിരിക്കുന്ന ഒഎസിന് ഐഒഎസ് 26 എന്ന് പേര് നൽകിയിരിക്കുന്നത്. ഇനി 26ൽ ഒഎസ് പുറത്തിറങ്ങുമ്പോൾ അ‌തിന് ഐഒഎസ് 27 എന്നായിരിക്കും പേര്.

എന്തോരം കഴിവുകളാ ഈ iOSന്; നിങ്ങളുടെ ഫോണിൽ കിട്ടുമോയെന്ന് ഇതാ അ‌റിയൂ

iOS 26-ന്റെ ആദ്യ ഡെവലപ്പർ പതിപ്പ് ഔദ്യോഗികമായി പുറത്തിറക്കിയ ആപ്പിൾ ഒരുപാട് പുതിയ ഫീച്ചറുകൾ ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്നു. ഈ അപ്‌ഡേറ്റ് ഐഫോണിന് ഒരു പുതിയ രൂപം നൽകുന്നു, കൂടാതെ നിരവധി AI-യിൽ പ്രവർത്തിക്കുന്ന സവിശേഷതകൾ അവതരിപ്പിക്കുന്നു. iOS 26-ലെ ഏറ്റവും വലിയ മാറ്റം ലിക്വിഡ് ഗ്ലാസ് എന്ന പുതിയ അതിശയകരമായ ഡിസൈൻ ആണ്, ഇത് ആപ്പുകളിലും മെനുവിലും ഇന്റർഫേസിന് വൃത്തിയും സുതാര്യതയും നൽകുന്നു.

ലിക്വിഡ് ഗ്ലാസ് യുഐ ഒരു കണ്ണാടിച്ചില്ലിന് സമാനമായ രീതിയില്‍ ഐഒസിലെ വിവിധ വിന്‍ഡോകളും ഐക്കണുകളും പശ്ചാത്തലങ്ങളും വിഡ്‌ജെറ്റുകളും നാവിഗേഷനുകളുമെല്ലാം ഒരുക്കുന്നു. ഗ്ലാസ് പോലെ സുതാര്യതയുള്ളതും ഒപ്പം ചുറ്റുമുള്ള മറ്റ് വിഷ്വല്‍ എലമെന്റുകള്‍ പ്രതിഫലിക്കുകയും ചെയ്യുന്നതായിരിക്കും ഈ ഗ്ലാസ് ഐക്കണുകള്‍. അ‌തേസമയം തന്നെ ഹോം സ്‌ക്രീനിന്റെ കോർ ലേഔട്ട് അതേപടി തുടരും.

എന്തോരം കഴിവുകളാ ഈ iOSന്; നിങ്ങളുടെ ഫോണിൽ കിട്ടുമോയെന്ന് ഇതാ അ‌റിയൂ

ഉപയോഗ എളുപ്പത്തിലും സ്ഥിരതയിലും ശ്രദ്ധ കേന്ദ്രീകരിച്ചുള്ള പുതിയ ലേഔട്ടുകളും ഫോട്ടോസ്, ക്യാമറ പോലുള്ള ആപ്പുകൾക്കും ലഭിച്ചു. ഐ​പസ് 16 അപ്‌ഡേറ്റ് ഇപ്പോൾ ഡെവലപ്പർമാർക്ക് ലഭ്യമാണ്, വരും ആഴ്ചകളിൽ പൊതു ബീറ്റ പ്രതീക്ഷിക്കുന്നു. പുതിയ ഐഫോണുകളുടെ ലോഞ്ചിനൊപ്പം iOS 26 ന്റെ സ്ഥിരമായ റിലീസ് എത്തുമെന്ന് പ്രതീക്ഷിക്കുന്നു.

iOS 26-നെ പിന്തുണയ്ക്കുന്ന ഐഫോണുകൾ: ആപ്പിളിന്റെ അഭിപ്രായത്തിൽ, A13 ബയോണിക് ചിപ്പ് അല്ലെങ്കിൽ പുതിയ ഐഫോണുകളിൽ iOS 26 ലഭ്യമാകും. അപ്‌ഡേറ്റിന് യോഗ്യതയുള്ള ഐഫോൺ മോഡലുകൾ ഇതാ: ഐഫോൺ 11, ഐഫോൺ 11 പ്രോ, ഐഫോൺ 11 പ്രോ മാക്‌സ്, ഐഫോൺ എസ്ഇ (സെക്കൻഡ് ജനറേഷൻ), ഐഫോൺ 12, 12 മിനി, 12 പ്രോ, 12 പ്രോ മാക്‌സ്.

ഐഫോൺ 13, 13 മിനി, 13 പ്രോ, 13 പ്രോ മാക്‌സ്, ഐഫോൺ എസ്ഇ (തേർഡ് ജനറേഷൻ), ഐഫോൺ 14, 14 പ്ലസ്, 14 പ്രോ, 14 പ്രോ മാക്‌സ്, ഐഫോൺ 15, 15 പ്ലസ്, 15 പ്രോ, 15 പ്രോ മാക്‌സ്, ഐഫോൺ 16e ഉൾപ്പെടെയുള്ള ഐഫോൺ 16 സീരീസ്.

എന്തോരം കഴിവുകളാ ഈ iOSന്; നിങ്ങളുടെ ഫോണിൽ കിട്ടുമോയെന്ന് ഇതാ അ‌റിയൂ

iOS 26 ഡെവലപ്പർ ബീറ്റ അപ്‌ഡേറ്റ് എങ്ങനെ ഇൻസ്റ്റാൾ ചെയ്യാം: പുതിയ iOS 26 ബീറ്റ അപ്‌ഡേറ്റ് മുകളിൽപ്പറഞ്ഞ ഐഫോൺ മോഡലുകളെയേ പിന്തുണയ്ക്കൂ. അപ്‌ഡേറ്റ് ഡൗൺലോഡ് ചെയ്യാൻ ഏകദേശം 15GB സ്റ്റോറേജ് ആവശ്യമാണ്. ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യം iOS 26-ന്റെ ഡെവലപ്പർ പതിപ്പ് ഇതുവരെ ദൈനംദിന ഉപയോഗത്തിനായി പുറത്തിറക്കിയിട്ടില്ലാത്തതിനാൽ, ബീറ്റ പതിപ്പിൽ ചില ബഗുകളും ആപ്പ് ക്രാഷുകളും അനുഭവപ്പെട്ടേക്കാം എന്നതാണ്.

iOS 26 ഡെവലപ്പർ ബീറ്റ അപ്‌ഡേറ്റ് ഇൻസ്റ്റാൾ ചെയ്യാൻ ആദ്യം iPhone-ൽ Apple ഡെവലപ്പർ സൈറ്റ് (https://developer.apple.com) സന്ദർശിച്ച് നിങ്ങളുടെ Apple ID ഉപയോഗിച്ച് ലോഗിൻ ചെയ്യുക. തുടർന്ന് സ്വകാര്യതയും സുരക്ഷയും എന്നതിലേക്ക് പോയി ഡെവലപ്പർ മോഡ് പ്രവർത്തനക്ഷമമാക്കുക. ശേഷം സെറ്റിങ്സ് - ജനറൽ- സോഫ്റ്റ്‌വെയർ അപ്‌ഡേറ്റ്- ബീറ്റ അപ്‌ഡേറ്റുകൾ എന്നതിലേക്ക് പോയി "iOS 26 ഡെവലപ്പർ ബീറ്റ" തിരഞ്ഞെടുക്കുക.

തുടർന്ന് "ഡൗൺലോഡ് ചെയ്ത് ഇൻസ്റ്റാൾ ചെയ്യുക" എന്നതിൽ ടാപ്പ് ചെയ്‌ത് ഓൺ-സ്‌ക്രീൻ ഘട്ടങ്ങൾ പാലിക്കുക. ഇത് ഇൻസ്റ്റാൾ ചെയ്യാൻ ശ്രമിക്കും മുൻപ് നിങ്ങളുടെ iPhone ശരിയായി ബാക്കപ്പ് ചെയ്യേണ്ടതും പ്രധാനമാണ്. എന്തെങ്കിലും പിഴവ് സംഭവിച്ചാൽ ഉപയോക്താക്കൾക്ക് തിരികെ പോകാൻ കഴിയുന്ന തരത്തിൽ ഫൈൻഡർ (Mac-ൽ) അല്ലെങ്കിൽ iTunes (Windows-ൽ) വഴി ആർക്കൈവ് ചെയ്‌ത ബാക്കപ്പ് സൃഷ്ടിക്കാൻ കഴിയും.

More from GizBot

Best Mobiles in India

English summary
Apple officially released the first developer version of iOS 26 at WWDC 2025. Along with the new iOS 26, Apple introduced a new UI that it calls “Liquid Glass.” The update gives the iPhone a new look and introduces several AI-powered features. Anyone using an iPhone 11 or later can install the iOS 26 developer beta.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X