Home
News

എവിടെ നോക്കിയാലും എക്സ്! ഇനി ഒടിടി എക്സ് ടിവി ഭരിക്കുമോ?

എക്സ് (X - മുമ്പ് Twitter) ഇപ്പോൾ നിങ്ങളുടെ ടിവി ഇൻ്റർഫേസിലേക്കും പ്രവേശിക്കാൻ ഒരുങ്ങുന്നു. നെറ്റ്ഫ്ലിക്സും മറ്റ് ഒടിടി ആപ്പുകളും പോലെ, ഇപ്പോൾ ഉപയോക്താക്കൾക്ക് അവരുടെ ടിവിയിൽ എക്സ് ആക്സസ് ചെയ്യാൻ കഴിയും. എക്സ് ടിവി ആപ്പിൻ്റെ ബീറ്റ വേർഷൻ ആൻഡ്രോയിഡ് ടിവിക്കായി ഇതിനകം പുറത്തിറക്കിയതായി എലോൺ മസ്ക് ഇന്ന് സ്ഥിരീകരിച്ചു. നിലവിൽ എൽജി, ആമസോൺ ഫയർ ടിവി, ഗൂഗിൾ ടിവി ഉപകരണങ്ങളിൽ ബീറ്റ പതിപ്പ് ലൈവ് ആണ്. എന്നാൽ കൂടുതൽ ഉപകരണങ്ങളിൽ ഇത് വരാനുള്ള സാധ്യത വളരെ കൂടുതലാണ്.

കൃത്യമായ ലോഞ്ച് തീയതി സ്ഥിരീകരിച്ചിട്ടില്ലെങ്കിലും, ഇത് വ്യത്യസ്ത സമയങ്ങളിൽ വ്യത്യസ്ത ഉപകരണങ്ങളിൽ വന്നേക്കാം. ബീറ്റാ പതിപ്പിനും ഇത് തന്നെ ആണ് സംഭവിച്ചത്. ജൂലൈ അവസാനത്തോടെ ആപ്പ് തങ്ങളുടെ പക്കൽ വന്നതായി ആമസോൺ കാണിക്കുന്നുണ്ട്. എന്നാൽ എൽജിക്ക് അത് ലഭിച്ചത് ഓഗസ്റ്റ് 29നാണ്.

എവിടെ നോക്കിയാലും എക്സ്! ഇനി ഒടിടി എക്സ് ടിവി ഭരിക്കുമോ?

എക്സ് ടിവി ആപ്പിന്റെ എല്ലാ വിശദാംശങ്ങളും അറിയാം. ഇപ്പോൾ നിങ്ങൾ ചോദിച്ചേക്കാവുന്ന ചോദ്യം, ടിവിയിൽ വരുന്ന എക്സ് ഒരു സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോം മാത്രമായിരിക്കുമോ എന്നതായിരിക്കാം. അങ്ങനെ കരുതുന്നില്ല എന്നതാണ് ഉത്തരം. ഗൂഗിൾ പ്ലേയിൽ പങ്കിട്ട വിവരണവും സ്‌ക്രീൻഷോട്ടുകളും അനുസരിച്ച്, എക്സ് ടിവി ആപ്പ് അടിസ്ഥാനപരമായി ഒരു പുതിയ ഒടിടി സ്ട്രീം ആണ്.

"എക്സ്-സ്ട്രീം സേവനങ്ങളുടെ ഇൻ്റർനെറ്റ് വരിക്കാർക്ക് മാത്രമായി ലഭ്യമാകുന്ന ആകർഷണീയമായ സ്ട്രീമിംഗ് ടിവി സേവനമാണ് എക്സ്-സ്ട്രീം സർവീസ് ടിവി. നിങ്ങൾക്ക് ഇഷ്ടമുള്ള രീതിയിൽ നിങ്ങൾക്ക് എപ്പോൾ വേണമെങ്കിലും ഈ ടിവി കാണാൻ കഴിയും. സെറ്റ്-ടോപ്പ് ബോക്സ് വാടകയ്ക്ക് ആവശ്യമില്ല! നിങ്ങളുടെ പ്രിയപ്പെട്ട തത്സമയ പ്രാദേശിക, വാർത്ത, കായികം, സിനിമ, മ്യൂസിക്ക്, കാലാവസ്ഥ ചാനലുകൾ തൽക്ഷണമോ പിന്നീടുള്ള സമയത്തോ നിങ്ങൾക്ക് കാണാൻ കഴിയും." എന്നാണ് അവർ പ്രസ്താവിച്ചത്.

എക്സ് ടിവി ആപ്പിൽ നിരവധി സവിശേഷതകൾ ആണ് ഉള്ളത്. അവ ഏതൊക്കെ ആണെന്ന് നോക്കാം. ആദ്യത്തെ സവിശേഷത റീപ്ലേ ടിവി എന്നതാണ്. നിങ്ങളുടെ പ്രിയപ്പെട്ട ഷോ ഇനി ഒരിക്കലും നഷ്‌ടപ്പെടുത്തരുത് എന്ന ഉദ്ദേശത്തോടെ ആണ് ഈ ഫീച്ചർ കൊണ്ടുവന്നിരിക്കുന്നത്. റീപ്ലേ ടിവി ഉപയോഗിച്ച്, എക്‌സ്-സ്ട്രീം സേവനങ്ങൾക്ക് ക്ലൗഡിൽ 72 മണിക്കൂർ ഷോകൾ വരെ സേവ് ചെയ്യാൻ കഴിയും. അതിനാൽ നിങ്ങളുടെ ഷോകൾ ഏത് സമയത്തും പെട്ടന്ന് ആക്‌സസ് ചെയ്യാൻ കഴിയും.

മറ്റൊരു സവിശേഷത ആണ് സ്റ്റാർട്ടോവർ ടിവി. നിങ്ങൾ കാണാൻ ആഗ്രഹിച്ച ഒരു സിനിമയുടെയോ ഷോയുടെയോ തുടക്കം നിങ്ങൾക്ക് ഒരിക്കലും നഷ്‌ടമാകാതിരിക്കാൻ സ്റ്റാർട്ടോവർ ടിവി ഫീച്ചർ ഉപയോഗിച്ച്, ആദ്യം മുതൽ എന്താണ് കാണേണ്ടതെന്ന് നിങ്ങൾക്ക് തിരഞ്ഞെടുക്കാം. ഈ ആപ്പിന്റെ അടുത്ത ഫീച്ചർ ആണ് സൗജന്യ ക്ലൗഡ് ഡിവിആർ. 100 മണിക്കൂർ വരെ ഡിവിആർ റെക്കോർഡിംഗുകൾ സൗജന്യമായി സേവ് ആക്കാൻ സാധിക്കും. അധിക സ്റ്റോറേജും ലഭ്യമാണ്.

ഇനി നിങ്ങൾക്ക് വരാവുന്ന മറ്റൊരു സംശയം ആണ് എക്സ് ടിവി ആപ്പ് എങ്ങനെ ഉപയോഗിക്കാം എന്നത്. ബീറ്റ പതിപ്പിനെ സംബന്ധിച്ചിടത്തോളം, ആപ്ലിക്കേഷനിലെ കണ്ടന്റ് കാണുന്നതിന് ഉപയോക്താവിന് ഒരു എക്സ് അക്കൗണ്ട് ഉണ്ടായിരിക്കണം. നിലവിൽ ആൻഡ്രോയിഡ് സ്മാർട്ട് ടിവികളിൽ മാത്രമേ ആപ്പ് ലഭ്യമാകൂ. എക്സ് ടിവി സെർച്ച് ചെയ്ത് നിങ്ങളുടെ സ്മാർട്ട് ടിവികളിൽ ഇൻസ്റ്റാൾ ചെയ്യുക എന്നതാ ണ് ആദ്യം ചെയ്യേണ്ടത്.

ആപ്ലിക്കേഷൻ എങ്ങനെ സബ്‌സ്‌ക്രൈബ് ചെയ്യാം എന്നത് ഇപ്പോഴും കമ്പനി വെളിപ്പെടുത്തിയിട്ടിള്ള. ലോഞ്ച് തീയതിയിൽ മാത്രമേ ഇത് വെളിപ്പെടുത്തൂ എന്ന് ആണ് കരുതുന്നത്. എക്‌സ് ടിവി ആപ്പിൻ്റെ ലോഞ്ചിന് ശേഷം ഉപയോക്താക്കൾക്ക് കണ്ടന്റുകൾ ഉപയോഗിക്കുന്നതിനുള്ള ഓപ്ഷൻ ലഭിക്കുമെന്ന് പ്രതീക്ഷിക്കാം. മറ്റ് ഒടിടികൾക്കും യൂട്യൂബ് പോലുള്ള വീഡിയോ സ്ട്രീമിംഗ് ആപ്ലിക്കേഷനുകൾക്കും ഇത് ഒരു നല്ല വാർത്തയല്ല.തിരിച്ചടി ആകുമോ എന്ന് കണ്ടറിയാം.

ഈ ലേഖനം നിങ്ങൾക്ക് ഉപകാരപ്രദം എന്ന് തോന്നുന്നുണ്ടോ? ഇത്തരത്തിൽ ഉപകാരപ്രദമായ നിരവധി ലേഖനങ്ങൾ Gizbot മലയാളത്തിൽ ഉണ്ട്. കൂടുതൽ ടെക്ക് ന്യൂസുകൾ, ടെക്ക് ടിപ്‌സുകൾ, റിവ്യൂകൾ, ലോഞ്ചുകൾ എന്നിവക്ക് Gizbot മലയാളം ഫോള്ളോ ചെയ്യൂ. ലേഖനങ്ങളിൽ പറയുന്നവ നിങ്ങൾക്ക് ഉപകാരപ്പെടുമെന്ന് ഉറപ്പാണ്.

Best Mobiles in India

English summary
X (Formerly Twitter) is now all set to enter your TV interface as well. Like Netflix and other OTT apps, users can now access X on their TV. Elon Musk today confirmed that the beta version of the XTV app has already been released for Android TV. The beta version is currently live on LG, Amazon Fire TV and Google TV devices. But it is more likely to come on more devices.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X