നിങ്ങളുടെ ഷവോമി ഫോണിന്റെ അപ്ഡേറ്റ് തിയ്യതി അറിയാം

Written By:

അങ്ങനെ MIUI 9.5 റോം അപ്ഡേറ്റ് ഷവോമി ഫോണുകൾക്ക് ലഭിച്ചു തുടങ്ങുകയാണ്. അതിന്റെ പ്രവർത്തനങ്ങൾ ഷവോമിയുടെ ഭാഗത്തു നിന്നും തുടങ്ങിക്കഴിഞ്ഞിട്ടുണ്ട്. റെഡ്മി, എംഐ സീരീസിൽ പെട്ട ഒരുപിടി മോഡലുകൾക്ക് ഷവോമിയുടെ പുതിയ ഈ സ്റ്റേബിൾ റോമിന്റെ അപ്ഡേറ്റ് ലഭിക്കുന്നതാണ്.

നിങ്ങളുടെ ഷവോമി ഫോണിന്റെ അപ്ഡേറ്റ് തിയ്യതി അറിയാം

Redmi Note 3 Special Edition, Redmi Note 3 Qualcomm, Redmi Note 4 Qualcomm/Redmi Note 4X, Redmi 4A, Redmi 5 Plus, Mi Max and Mi Max Prime എന്നീ മോഡലുകൾക്കാണ് ആദ്യ ഘട്ടത്തിൽ ഈ അപ്ഡേറ്റ് ലഭ്യമാകുക. തുടർന്ന് മറ്റു മോഡലുകൾക്കും ലഭ്യമാകും.

OTA വഴി ഈ അപ്ഡേറ്റ് ലഭിക്കുമ്പോൾ നിങ്ങൾക്ക് ഇൻസ്റ്റാൾ ചെയ്യാവുന്നതാണ്. ഫോണിലെ അപ്ഡേറ്റ് ഫോൺ ഓപ്ഷനിൽ സ്കാൻ ചെയ്‌താൽ അപ്ഡേറ്റ് ഉണ്ടെങ്കിൽ അറിയാൻ സാധിക്കുന്നതാണ്.

ഒരു ജിബിയോളം ആണ് പുതിയ റോമിന്റെ സൈസ് വരുന്നത്. ആൻഡ്രോയിഡ് ഓറിയോയിലേക്കുള്ള അപ്ഡേറ്റ് ഈ വേർഷനിലും ഇല്ല എന്നത് റോമിന്റെ ഒരു പോരായ്മ തന്നെയാണ്. പല കമ്പനികളുടെ മോഡലുകൾക്കും ഓറിയോ അപ്ഡേറ്റ് ലഭിച്ചു തുടങ്ങിയിട്ടും ഷവോമി ആൻഡ്രോയിഡ് 7ൽ തന്നെ നിൽക്കുന്നത് ചിലർക്കെങ്കിലും വിഷമകരമായ കാര്യമാണ്.

പ്രണയിക്കണോ?? ഈ ആപ്പുകൾ നിങ്ങൾക്ക് പറ്റിയവരെ കണ്ടെത്തിത്തരും

മൂന്ന് ഘട്ടങ്ങളായാണ് ഈ അപ്ഡേറ്റ് കമ്പനി പുറത്തിറക്കുന്നത്. ഓരോ ഘട്ടത്തിലും ഏതൊക്കെ മോഡലുകൾക്കാണ് അപ്ഡേറ്റ് ലഭ്യമാകുക എന്നത് ചുവടെ നോക്കാം.

മാർച്ച് അവസാനം:

Redmi Note 3 Special Edition,
Redmi Note 3 Qualcomm
Redmi Note 4 Qualcomm
Redmi Note 4X
Mi Max
Mi Max Prime
Redmi 3S
Redmi 4 Prime
Redmi 4A
Redmi Note 4 MTK

ഏപ്രിൽ തുടക്കത്തിൽ:

Redmi Note 5A Prime
Redmi Y1
Redmi Note 5A
Redmi Y1 Lite
Redmi 5A
Redmi 5 Plus
Redmi Note 5/Pro
Redmi 5
Mi Max 2
Mi 5/Pro
Redmi 4X
Mi 6
Mi MIX 2

ഏപ്രിൽ പകുതിയോടെ:

Mi Note 2
Mi 5s
Mi MIX
Mi Note 3
Mi 5s Plus
Redmi Note 2
Redmi 3
Redmi 4
Mi 3
Mi 4

ക്വാളിറ്റി നഷ്ടപ്പെടാതെ തന്നെ വാട്‌സാപ്പ് വഴി ഫോട്ടോസ് അയയ്ക്കുന്നത് എങ്ങനെ

English summary
Xiaomi has started the rollout of MIUI 9.5 Global Stable ROM. Here are the device list which getting the latest miui.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot