999 രുപയ്ക്ക് ഷിയോമിയുടെ 10,400 mAh പവര്‍ ബാങ്ക്

Posted By:

Mi3 എന്ന സ്മാര്‍ട്‌ഫോണുമായി ഇന്ത്യയില്‍ തരംഗമായ ചൈനീസ് കമ്പനി ഷിയോമി വീണ്ടും എതിരാളികളെ അമ്പരപ്പിക്കുന്നു. 999 രൂപയ്ക്ക് 10,400 mAh പവര്‍ബാങ്ക് അവതരിപ്പിച്ചാണ് കമ്പനി വീണ്ടും വാര്‍ത്തകളില്‍ നിറയുന്നത്. 799 രുപയ്ക്ക് 5200 mAh പവര്‍ബാങ്കും വിപണിയില്‍ എത്തിച്ചിട്ടുണ്ട്. എന്നാല്‍ നിലവില്‍ രണ്ടും ഔട്ഓഫ് സ്‌റ്റോക് ആണ്.

999 രുപയ്ക്ക് ഷിയോമിയുടെ 10,400 mAh പവര്‍ ബാങ്ക്

ആനോഡൈസ്ഡ് അലുമിനിയം കെയ്‌സിംഗ് ബാറ്ററിയെ പൂര്‍ണമായും കവര്‍ ചെയ്യും. വെള്ളം കടക്കുകയും ചെയ്യില്ല. ഷിയോമിയുടെ പവര്‍ബാങ്കുകള്‍ക്ക് രണ്ടരത്തവണ Mi3 ഫോണ്‍ ചാര്‍ജ് ചെയ്യാന്‍ കഴിയും എന്നാണ് കമ്പനി അവകാശപ്പെടുന്നത്. ഐ ഫോണ്‍ 5 എസ് 4.5 തവണയും ഐ പാഡ് മിനി 1.5 തവണയും പൂര്‍ണമായും ചാര്‍ജ് ചെയ്യാം.

Mi3 എന്ന ഒറ്റ സ്മാര്‍ട്‌ഫോണ്‍ കൊണ്ടുതന്നെ ഇന്ത്യന്‍ ഉപഭോക്താക്കളുടെ പ്രീതി പിടിച്ചുപറ്റിയ കമ്പനിയാണ് ഷിയോമി. രണ്ടാം തവണ ഫ് ളിപ്കാര്‍ട്ടില്‍ വില്‍പനയ്‌ക്കെത്തിയ ഫോണ്‍ 5 സെക്കന്റിനുള്ളലാണ് വിറ്റു തീര്‍ന്നത്.

English summary
Xiaomi 10400mAh power bank listed online in India for Rs 999, 5200mAh model for Rs 799, Xiaomi Listed 10400 mAh power bank in online, 10400 mAh power bank for Rs 999, Read More...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot