മികച്ച ഫോട്ടോഗ്രാഫിക്കായി ട്രിപ്പിൾ 50 മെഗാപിക്‌സൽ സെൻസറുകളുമായി ഷവോമി 12 വരുന്നു

|

ക്യാമറ സ്മാർട്ഫോണുകൾക്ക് ഇന്ന് ആവശ്യക്കാർ ഏറെയാണ്. ഈ സാഹചര്യം മുൻനിർത്തി ഒട്ടുമിക്ക സ്മാർട്ഫോൺ കമ്പനികളും മികച്ച ക്യാമറ സംവിധാനം അവരുടെ സ്മാർട്ഫോണുകളിൽ ഉൾപ്പെടുത്താനുള്ള തത്രപ്പാടിലാണ്. ഇപ്പോൾ ഷവോമിയും ഒരു അടിപൊളി ക്യാമറ സ്മാർട്ഫോൺ അവതരിപ്പിക്കുവാൻ പോകുന്നു എന്നുള്ളതാണ് പുതിയ വാർത്ത. എന്നാൽ, സംഗതി സത്യമാണ്. ഷവോമി 12 എന്ന അറിയപ്പെടുന്ന അടുത്ത സ്മാർട്ട്ഫോണിലെ ക്യാമറ മെച്ചപ്പെടുത്താനുള്ള ശ്രമത്തിൻറെ ഫലമായി മൂന്ന് 50 മെഗാപിക്സൽ പ്രൈമറി ലെൻസുകൾ ഇതിൽ ഉപയോഗിച്ചേക്കാം. എല്ലാ വശങ്ങളിലും ഉയർന്ന റെസല്യൂഷനുള്ള ഇമേജറി നൽകുന്നതിനായി കമ്പനി പ്രൈമറി ലെൻസിന് തുല്യമായി ക്യാമറ മൊഡ്യൂളിൽ സെക്കൻഡറി ലെൻസുകൾ കൊണ്ടുവരുമെന്ന് ഒരു പുതിയ റിപ്പോർട്ട് സൂചിപ്പിക്കുന്നു.

 

മികച്ച ഫോട്ടോഗ്രാഫിക്കായി ട്രിപ്പിൾ 50 മെഗാപിക്‌സൽ സെൻസറുകളുമായി ഷവോമി 12 വരുന്നു

ടിപ്സ്റ്റർ ഡിജിറ്റൽ ചാറ്റ് സ്റ്റേഷൻ വെയ്‌ബോയിലെ അടുത്തിടെ പ്രസിദ്ധപ്പെടുത്തിയ പോസ്റ്റിലൂടെ വിവരങ്ങൾ വ്യക്തമാക്കി. സ്പാരോൺസ് ന്യൂസ് ആദ്യം കണ്ടെത്തിയ പോസ്റ്റ് ഷവോമി 12ൽ ഒരു പുതിയ ക്യാമറ സംവിധാനം നൽകുമെന്ന് പറയുന്നു. ഈ സംവിധാനത്തിൽ 50 മെഗാപിക്സൽ പ്രധാന ലെൻസ്, 50 മെഗാപിക്സൽ അൾട്രാ വൈഡ് ലെൻസ്, 50 മെഗാപിക്സൽ ടെലിഫോട്ടോ ലെൻസ് എന്നിവ ഉൾപ്പെടും. ഷവോമി 12 ലെ ടെലിഫോട്ടോ ലെൻസ് 5x പെരിസ്കോപ്പ് ഉപയോഗിക്കുമെന്നും ഈ പോസ്റ്റ് സൂചിപ്പിക്കുന്നുണ്ട്. ഷവോമി ഒരു 10x പെരിസ്കോപ്പ് പരീക്ഷിച്ചുവെങ്കിലും അത് 5x ലെൻസിൽ പ്രാക്റ്റിക്കൽ ഫോക്കൽ ലെങ്ത് നിലനിർത്തുന്നു.

ആപ്പിൾ ഐഫോൺ 13 സീരിസിൽ നെറ്റ്വർക്ക് ഇല്ലെങ്കിലും കോളുകൾ വിളിക്കാനുള്ള പുതിയ സംവിധാനംആപ്പിൾ ഐഫോൺ 13 സീരിസിൽ നെറ്റ്വർക്ക് ഇല്ലെങ്കിലും കോളുകൾ വിളിക്കാനുള്ള പുതിയ സംവിധാനം

മികച്ച ഫോട്ടോഗ്രാഫിക്കായി ട്രിപ്പിൾ 50 മെഗാപിക്‌സൽ സെൻസറുകളുമായി ഷവോമി 12 വരുന്നു
 

ഈ റിപ്പോർട്ടിൽ മുൻനിര ഷവോമി സ്മാർട്ട്‌ഫോണുകളിലൊന്നിൽ ഉപയോഗിക്കേണ്ട 200 മെഗാപിക്സൽ സെൻസറും പറയുന്നുണ്ട്. എന്നാൽ, ആ ക്യാമറ സംവിധാനം ഉപയോഗിക്കുന്നത് ഷവോമി 12 അൾട്രാ മോഡലാകാനാണ് സാധ്യത. വെയ്‌ബോയിലെ പോസ്റ്റ് ഡിജിറ്റൽ ചാറ്റ് സ്റ്റേഷൻറെ അഭിപ്രായത്തിന് മറുപടിയായി പറയുന്നത്, പരാമീറ്ററുകൾ സവിശേഷതകൾ എന്നിവ ഇപ്പോഴും വികസനത്തിലാണെന്നും അവ റഫറൻസിനായി മാത്രമാണ് ഇതിൽ പരാമർശിക്കുന്നത് എന്നാണ്. ഷവോമി 12ൻറെ മറ്റ് ചില പ്രത്യകതകളെ കുറിച്ചതും സൂചന നൽകിയിട്ടുണ്ട്. 120 Hz വരെ അഡാപ്റ്റീവ് റിഫ്രഷ് റേറ്റുള്ള ഒരു എൽടിപിക്യു അമോലെഡ് ഡിസ്പ്ലേ ഷാവോമി1 ൽ വരുമെന്ന് പ്രതീക്ഷിക്കുന്നു. ഇതിന് സ്നാപ്ഡ്രാഗൺ 898 പ്രോസസർ ആയിരിക്കും മികച്ച പ്രവർത്തനക്ഷമത നൽകുന്നത്, കൂടാതെ ഒരു എൽപിഡിഡിആർ 5 എക്‌സ് റാമും ഉണ്ട്.

മികച്ച ഫോട്ടോഗ്രാഫിക്കായി ട്രിപ്പിൾ 50 മെഗാപിക്‌സൽ സെൻസറുകളുമായി ഷവോമി 12 വരുന്നു

അടുത്ത വർഷം പകുതി കഴിയുമ്പോൾ ഷവോമി 12 അൾട്രാ പുറത്തിറക്കുമെന്ന് പ്രതീക്ഷിക്കാം. ക്വാൽകോം പ്രോസസർ അല്ലെങ്കിൽ സ്നാപ്ഡ്രാഗൺ 898 പ്ലസ് SoC പ്രോസസർ ആയിരിക്കും മികച്ച പ്രവർത്തനക്ഷമത നൽകുന്നത്. ഇപ്പോൾ, കമ്പനി പുതിയ താങ്ങാനാവുന്ന മുൻനിര സ്മാർട്ട്ഫോണുകളായ എംഐ 11ടി, എംഐ 11 ടി പ്രോ എന്നിവ പുറത്തിറക്കാൻ തയ്യാറെടുക്കുന്നു. ഇതുവരെ അറിയപ്പെട്ടിട്ടുള്ളതിൽ നിന്ന്, എംഐ 11ടി, പ്രോ വേരിയന്റിന് സാധാരണ എംഐ 11 ന് നൽകിയിരിക്കുന്ന അതേ ഡിസ്പ്ലേ ലഭിക്കും, ഇത് 120 Hz അമോലെഡ് പാനലാണ്. പ്രോ മോഡൽ ക്വാൽകോം സ്‌നാപ്ഡ്രാഗൺ 888 പ്രോസസറുമായി വരാം, അതേസമയം മീഡിയടെക്ക് ഡൈമൻസിറ്റി 1200 SoC പ്രോസസർ എംഐ 11ടിയ്ക്ക് ശക്തി പകരും.

ബിഎസ്എന്‍എല്‍ നൽകുന്നു ഗൂഗിൾ നെസ്റ്റ് മിനി സൗജന്യമായി; ഇത് എങ്ങനെ നിങ്ങൾക്ക് നേടാം?ബിഎസ്എന്‍എല്‍ നൽകുന്നു ഗൂഗിൾ നെസ്റ്റ് മിനി സൗജന്യമായി; ഇത് എങ്ങനെ നിങ്ങൾക്ക് നേടാം?

Best Mobiles in India

English summary
The next Xiaomi flagship phone will include a triple-camera setup, with all three lenses serving as the primary lens. The configuration is likely to improve all elements of the device's photography.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X