32 ഇഞ്ച് മി ടിവി 4 എ പ്രോ, 4 സി പ്രോ എന്നിവയിലേക്ക് ആൻഡ്രോയിഡ് ടിവി 9 അപ്‌ഡേറ്റ് വരുന്നു

|

ഇന്ത്യയിലെ ഏറ്റവും മികച്ച സ്മാർട്ട് ടിവി ബ്രാൻഡാണ് ഷവോമി. ഷവോമി കഴിഞ്ഞ വർഷം ഇന്ത്യയിൽ ആദ്യത്തെ മി ടിവി അവതരിപ്പിച്ചിരുന്നു. കേവലം ഒരു വർഷത്തിനുള്ളിൽ ഈ കമ്പനിക്ക് രാജ്യത്തെ ഒന്നാം നമ്പർ ടിവി ബ്രാൻഡായി മാറുവാൻ ഇത് അവസരമൊരുക്കി. ഈ നേട്ടത്തിനുള്ള പ്രശസ്തി ഇപ്പോൾ മി ടിവി ഉപയോക്താക്കളുടെ അനുഭവം മെച്ചപ്പെടുത്തുന്നതിനായാണ് ഇപ്പോൾ ലക്ഷ്യമിടുന്നത്, ഇതോടെ ചില മി ടിവികൾക്കായി ആൻഡ്രോയിഡ് ടിവി 9 സോഫ്റ്റ്വെയർ അപ്‌ഡേറ്റ് പ്രഖ്യാപിച്ചു.

മി ടിവി 4 എ പ്രോ 32 ഇഞ്ച്
 

മി ടിവി 4 എ പ്രോ 32 ഇഞ്ച്

രാജ്യത്ത് ലഭ്യമായ എല്ലാ മി ടിവികളും ആൻഡ്രോയിഡ് ടിവി 8 (ഓറിയോ) യിൽ പ്രവർത്തിക്കുന്നു. ഓഗസ്റ്റ് 30 മുതൽ, അതായത്, ഇന്ന് മുതൽ രണ്ട് ടിവികളായ മി ടിവി 4 എ പ്രോ 32 ഇഞ്ച്, മി ടിവി 4 സി പ്രോ 32 ഇഞ്ച് എന്നിവയ്ക്ക് ആൻഡ്രോയിഡ് ടിവി 9 അപ്‌ഡേറ്റ് ലഭിക്കുമെന്ന് ഷവോമി ഇന്ത്യ ഔദ്യോഗികമായി പ്രഖ്യാപിച്ചു. ഈ രണ്ട് മി ടിവികളും ആൻഡ്രോയിഡ് ടിവി 8 (ഓറിയോ) അപ്‌ഡേറ്റിൽ പ്രവർത്തിക്കുന്നു.

ഷവോമി മി ടി.വി 55 ഇഞ്ച് പ്രോ

ഷവോമി മി ടി.വി 55 ഇഞ്ച് പ്രോ

ഇതിനെക്കുറിച്ച് അഭിപ്രായപ്പെട്ട ഷവോമി ഇന്ത്യ മാനേജിംഗ് ഡയറക്ടർ മനു ജെയിൻ, "മി ടിവികൾക്ക് ഇന്ന് മുതൽ ആൻഡ്രോയിഡ് ടിവി 9.0 അപ്‌ഡേറ്റ് ലഭിക്കാൻ തുടങ്ങും" എന്ന കാര്യം സ്ഥിതികരിച്ചു. മി ടിവി 4 എ പ്രോ 32 ഇഞ്ച്, മി ടിവി 4 സി പ്രോ 32 ഇഞ്ച് എന്നിവയ്‌ക്കൊപ്പം മറ്റെല്ലാ മി ടി.വി പ്രൊ പതിപ്പുകളും വരും ദിവസങ്ങളിൽ ആൻഡ്രോയിഡ് ടി.വി 9 അപ്‌ഡേറ്റ് ലഭിക്കുമെന്ന് ഷവോമി ഇന്ത്യ സ്ഥിരീകരിച്ചു. "മി ടിവി 4 എ പ്രോ / 4 സി പ്രോ ആൻഡ്രോയിഡ് ടിവി 9.0 അപ്‌ഡേറ്റ് റോൾഔട്ട് ആരംഭിച്ചു.

ആൻഡ്രോയിഡ് 9.0 ടിവി അപ്‌ഡേറ്റ്

ആൻഡ്രോയിഡ് 9.0 ടിവി അപ്‌ഡേറ്റ്

മറ്റെല്ലാ പ്രോ സീരീസ് മോഡലുകൾക്കും ഈ 9.0 അപ്‌ഡേറ്റ് പിന്നീട് ലഭിക്കാൻ അവസരമൊരുക്കിയിട്ടുണ്ട്. ഇന്ത്യയിൽ നിലവിലുള്ള ആൻഡ്രോയിഡ് ടിവികൾ ടിവി വ്യവസായത്തിൽ ഈ മാറ്റത്തിന് നേതൃത്വം നൽകാൻ ശ്രമിക്കുന്നുണ്ട്. മി ടിവിയുടെ മറ്റ് പ്രോ മോഡലുകളായ മി എൽഇഡി ടിവി 4 എ പ്രോ 43 ഇഞ്ച്, മി എൽഇഡി ടിവി 4 എക്സ് 55 ഇഞ്ച്, മി എൽഇഡി ടിവി 4 എ പ്രോ 49 ഇഞ്ച്, മി എൽഇഡി ടിവി 4 പ്രോ 55 ഇഞ്ച് എന്നിവ ഉൾപ്പെടുന്നു.

ഷവോമി മി ടി.വി ലൈൻ-അപ്പ്
 

ഷവോമി മി ടി.വി ലൈൻ-അപ്പ്

ഇപ്പോൾ, ആൻഡ്രോയിഡ് ടിവി 9 അപ്‌ഡേറ്റ് മറ്റ് മി ടിവി പ്രോ പതിപ്പുകളിലേക്ക് എപ്പോൾ പുറത്തിറങ്ങുമെന്നതിനെക്കുറിച്ച് ഇതുവരെ വിവരങ്ങളൊന്നുമില്ല. പഴയ തലമുറയിലെ ചില മി ടിവികളായ മി ടിവി 4 എ 32 ഇഞ്ച്, മി ടിവി 4 എ 43 ഇഞ്ച് എന്നിവയും ആൻഡ്രോയിഡ് ടിവി 9 അപ്‌ഡേറ്റിലേക്ക് അപ്‌ഗ്രേഡുചെയ്യുമെന്ന് ഷവോമി ഇന്ത്യ സ്ഥിരീകരിച്ചു.

ഷവോമി സ്മാർട്ട് ടി.വി

ഷവോമി സ്മാർട്ട് ടി.വി

ചില ബീറ്റ ഉപയോക്താക്കൾ ഇതിനകം പഴയ ജനറേഷൻ ടിവികൾക്കായി ആൻഡ്രോയിഡ് 9.0 അപ്‌ഡേറ്റ് പരീക്ഷിക്കുന്നുണ്ടെന്ന് ഷവോമി വെളിപ്പെടുത്തുന്നു. ഇപ്പോൾ, നിങ്ങൾക്ക് ഇന്ത്യയിൽ ഒരു മി ടിവി 4 എ 32 ഇഞ്ച്, മി ടി.വി 4സി പ്രൊ 32-ഇഞ്ച് ഉപയോക്താവാണെങ്കിൽ നിങ്ങൾക്ക് ആൻഡ്രോയിഡ് ടി.വി 9 അപ്‌ഡേറ്റ് ഉടൻ തന്നെ ലഭിക്കുന്നതാണ്.

Most Read Articles
Best Mobiles in India

English summary
Good news for Mi TV users in India. Starting today Mi TV 4A Pro 32-inch and Mi TV 4C Pro 32-inch users in India will start getting Android TV 9 update. The company also confirms other Mi TVs will also get the Android update very soon.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Gizbot sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Gizbot website. However, you can change your cookie settings at any time. Learn more