Home
News

4 രൂപക്ക് ഷവോമിയുടെ ടിവി, ഫോണുകൾ വാങ്ങാം! ഓഫർ ഇന്നും നാളെയും മാത്രം!!

By Gizbot Bureau

ഇന്ത്യന്‍ സ്മാര്‍ട്ട്‌ഫോണ്‍ വിപണിയിലെ മുന്‍നിര കമ്പനികളിലൊന്നായ ഷാവോമി നാലാം വാര്‍ഷികം ആഘോഷിക്കാനുള്ള തയ്യാറെടുപ്പിലാണ്. ഇതിന്റെ ഭാഗമായി ഷാവോമിയുടെ ഇന്ത്യയിലെ ഔദ്യോഗിക വെബ്‌സൈറ്റില്‍ പ്രത്യേക 'മി 4 സെയില്‍' സംഘടിപ്പിക്കുന്നു. ജൂലൈ 10ന് ആരംഭിക്കുന്ന സെയില്‍ 12 വരെ തുടരും.

4 രൂപക്ക് ഷവോമിയുടെ ടിവി, ഫോണുകൾ വാങ്ങാം! ഓഫർ ഇന്നും നാളെയും മാത്രം!!

ഫ്‌ളാഷ് സെയിലും കോമ്പോ ഓഫറുകളും ഒരുക്കി ഷാവോമി വാര്‍ഷികാഘോഷം പൊടിപൊടിക്കാന്‍ തയ്യാറായിക്കഴിഞ്ഞു. വിവിധ ഷാവോമി സ്മാര്‍ട്ട്‌ഫോണുകള്‍ വന്‍വിലക്കിഴിവില്‍ വാങ്ങാനും അവസരമുണ്ട്. 'മി 4 യു' സെയിലില്‍ ഷാവോമിയുടെ ചില ജനപ്രിയ ഉത്പന്നങ്ങള്‍ വെറും നാല് രൂപയ്ക്ക് ലഭിക്കും.

നാല് രൂപ ഫ്‌ളാഷ് സെയില്‍

നാല് രൂപ ഫ്‌ളാഷ് സെയില്‍

Mi.com-ല്‍ ജൂലൈ 10 മുതല്‍ 12 വരെ ദിവസവും വൈകുന്നേരം 4 മണിക്കാണ് നാല് രൂപ ഫ്‌ളാഷ് സെയില്‍. ഏതാനും സെക്കന്റുകള്‍ മാത്രമേ ഈ ആനുകൂല്യം ലഭിക്കൂ. അതിനാല്‍ മേല്‍വിലാസം, പണമടയ്ക്കാനുള്ള വിവരങ്ങള്‍ തുടങ്ങിയവയുമായി തയ്യാറായിരിക്കുക.

റെഡ്മി Y1, മി എല്‍ഇഡി സ്മാര്‍ട്ട് ടിവി 4 (55 ഇഞ്ച്), മി ബോഡി കോമ്പോസിഷന്‍ സ്‌കെയില്‍, റെഡ്മി നോട്ട് 5 പ്രോ, റെഡ്മി Y2, മി ബാന്‍ഡ് 2 എന്നിവയാണ് നാല് രൂപയ്ക്ക് വില്‍ക്കുന്നത്.

ബ്ലിങ്ക് & മിസ്സ് കോമ്പോ ഡീലുകള്‍

ബ്ലിങ്ക് & മിസ്സ് കോമ്പോ ഡീലുകള്‍

'മി 4 യു' സെയില്‍ ദിവസങ്ങളില്‍ വൈകുന്നേരം 6 മണിക്കാണ് ബ്ലിങ്ക് & മിസ്സ് കോമ്പോ ഡീലുകള്‍.

മി ബോഡി കോമ്പോസിഷന്‍ സ്‌കെയിലും മി ബാന്‍ഡ് 2-ഉം 1999 രൂപയ്ക്ക് ലഭിക്കും (യഥാര്‍ത്ഥ വില 3798 രൂപ)

റെഡ്മി നോട്ട് 5-ഉം മി വിആര്‍ പ്ലോ 2-ഉം കൂടി 9999 രൂപയ്ക്ക് വാങ്ങാനാകും (യഥാര്‍ത്ഥ വില 11298 രൂപ)

റെഡ്മി Y1-ഉം മി ബ്ലൂടൂത്ത് ഹെഡ്‌സെറ്റും ഒരുമിച്ച് 8999 രൂപയ്ക്ക് സ്വന്തമാക്കാന്‍ കഴിയും (യഥാര്‍ത്ഥ വില 9898 രൂപ)

മി എയര്‍ പ്യൂരിഫയര്‍ 2-ഉം എക്‌സ്ട്രാ ഫില്‍റ്ററും ചേര്‍ത്ത് വെറും 8999 രൂപ മാത്രം (യഥാര്‍ത്ഥ വില 11498 രൂപ)

ഷവോമി പോക്കറ്റ് സ്പീക്കര്‍, ഷവോമി ബെയ്‌സിക് ഇയര്‍ഫോണ്‍ എന്നിവയ്ക്ക് 1499 രൂപ (യഥാര്‍ത്ഥ വില 1898 രൂപ)

10000 mAh മി പവര്‍ബാങ്കും മി റോളര്‍ബോള്‍ പേനയും 899 രൂപയ്ക്ക് വാങ്ങാനാകും (യഥാര്‍ത്ഥ വില 1078 രൂപ)

 

മി 4 യു സെയില്‍ ഫ്‌ളാറ്റ് ഡിസ്‌കൗണ്ട്

മി 4 യു സെയില്‍ ഫ്‌ളാറ്റ് ഡിസ്‌കൗണ്ട്

മി മിക്‌സ് 2-ന് 2000 രൂപ വിലക്കിഴിവ്

മി മാക്‌സ് 2-ന് 1000 രൂപ വിലക്കിഴിവ്

മി ബാന്‍ഡ് 2-ന് 200 രൂപ വിലക്കിഴിവ്

മി ട്രാവല്‍ ബാഗിന് 100 രൂപ വിലക്കിഴിവ്

മി ഇയര്‍ഫോണിന് 50 രൂപ വിലക്കിഴിവ്

 

പ്രത്യേക കൂപ്പണുകള്‍

പ്രത്യേക കൂപ്പണുകള്‍

മി 4 യു സെയില്‍ ദിവസങ്ങളില്‍ രാവിലെ 10 മണിക്ക് പ്രത്യേക കൂപ്പണുകള്‍ ലഭിക്കും. ഇവ ഉപയോഗിച്ച് അധിക വിലക്കിഴിവ് നേടാനാകും. 50 രൂപ മുതല്‍ 500 രൂപ വരെയുള്ള കൂപ്പണുകളാണ് നല്‍കുന്നത്. മി വെബ്‌സൈറ്റില്‍ നിന്ന് ഉത്പന്നങ്ങള്‍ വാങ്ങുന്നവര്‍ക്ക് മാത്രമേ കൂപ്പണുകള്‍ ഉപയോഗിച്ച് അധിക കിഴിവ് ലഭിക്കുകയുള്ളൂ.

അധിക ഓഫറുകള്‍

അധിക ഓഫറുകള്‍

എസ്ബിഐ, പേടിഎം, മൊബിവിക്ക് എന്നിവയുമായി ചേര്‍ന്ന് ക്യാഷ്ബാക്ക്, വിലക്കിഴിവ് ഓഫറുകളും ഷാവോമി നല്‍കുന്നുണ്ട്.

എസ്ബിഐ ഓഫര്‍

എസ്ബിഐ ഓഫര്‍

കുറഞ്ഞത് 7500 രൂപയ്ക്ക് ഷാവോമി ഉത്പന്നങ്ങള്‍ വാങ്ങി എസ്ബിഐ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് പണമടച്ചാല്‍ 500 രൂപ വിലക്കിഴിവ് ലഭിക്കും.

പേടിഎം ഓഫര്‍

പേടിഎം ഓഫര്‍

പേടിഎം വഴി 8999 രൂപയ്ക്ക് ഉത്പന്നങ്ങള്‍ വാങ്ങിയാല്‍ 500 രൂപ ക്യാഷ്ബാക്ക് ലഭിക്കും. ഇതിന് പുറമെ വിമാനടിക്കറ്റുകള്‍ ബുക്ക് ചെയ്യുമ്പോള്‍ പേടിഎം 1000 രൂപ ക്യാഷ് ബാക്കും സിനിമാടിക്കറ്റ് ബുക്ക് ചെയ്യുമ്പോള്‍ 200 രൂപ ക്യാഷ് ബാക്കും നേടാനാകും

മൊബിവിക്ക് ഓഫര്‍

മൊബിവിക്ക് ഓഫര്‍


മൊബിവിക്ക് വഴി പണമടച്ചാല്‍ 25 ശതമാനം അധിക സൂപ്പര്‍ ക്യാഷ്ബാക്ക് ലഭിക്കും. പരമാവധി ക്യാഷ്ബാക്ക് 3000 രൂപയാണ്.

Best Mobiles in India

English summary
Xiaomi 4th Anniversary ‘Mi 4 You’ Sale
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X