സിയോമി ഫിറ്റ്‌നസ് ബാന്‍ഡ് ലോഞ്ച് ചെയ്തു; വില 770 രൂപ

Posted By:

ൈചനയുടെ ആപ്പിള്‍ എന്നറിയപ്പെടുന്ന സിയോമി കഴിഞ്ഞ ദിവസമാണ് Mi 3 സ്മാര്‍ട്‌ഫോണ്‍ ഇന്ത്യയില്‍ ലോഞ്ച് ചെയ്തത്. അതിനു പിന്നാലെ ഇപ്പോള്‍ കമ്പനി അവരുടെ പുതിയ ഫോണായ Mi4 അവതരിപ്പിച്ചു. ബെയ്ജിംഗ് നടന്ന ചടങ്ങിലായിരുന്നു ലോഞ്ചിംഗ്.

എന്നാല്‍ mi4 നൊപ്പം ഒരു വെയറബിള്‍ ഡിവൈസും കമ്പനി അവതരിപ്പിച്ചു. Mi ബാന്‍ഡ് എന്നു പേരിട്ടിരിക്കുന്ന ഈ ഫിറ്റ്‌നസ് ട്രാക്കറിന് 79 ചൈനീസ് യുവാന്‍ ആണ് വില. അതായത് ഏകദേശം 770 രൂപ.

ആന്‍ഡ്രോയ്ഡ് ഫോണുകളുമായി ബ്ലൂടൂത് വഴി കണക്റ്റ് ചെയ്യാന്‍ കഴിയുന്ന ഫോണ്‍ മറ്റു ഫിറ്റ്‌നസ് ബാന്‍ഡുകളെ പോലെ നിങ്ങളുടെ ആരോഗ്യ സംബന്ധമായ കാര്യങ്ങള്‍ ട്രാക്‌ചെയ്യും. അതോടൊപ്പം ഉറക്കത്തിന്റെ അളവും മനസിലാക്കും. ബാന്‍ഡില്‍ ശേഖരിക്കുന്ന വിവരങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ഷെയര്‍ ചെയ്യാനും കഴിയും.

അലുമിനിയം പ്രതലമുള്ള ഫിറ്റ്‌നസ് ബാന്‍ഡില്‍ മൂന്ന് LED നോട്ടിഫിക്കേഷന്‍ ലൈറ്റുകളാണ് ഉള്ളത്. നിലവില്‍ ലഭ്യമായ ഏറ്റവും കരുത്തുന്ന ബ്ലുടൂത്ത് ചിപ്പാണ് ഉള്ളതെന്നും കമ്പനി അവകാശപ്പെടുന്നു. ബാറ്ററിയാണ് Mi ബാന്‍ഡിന്റെ പ്രധാന സവിശേഷതകളിലൊന്ന്. ഒറ്റ ചാര്‍ജില്‍ 30 ദിവസം വരെ പ്രവര്‍ത്തിക്കും.

കണകറ്റ് ചെയ്തിരിക്കുന്ന സ്മാര്‍ട്‌ഫോണില്‍ വരുന്ന കോളുകള്‍, മെസേജ് എന്നിവ സംബന്ധിച്ച നോട്ടിഫിക്കേഷനും ലഭ്യമാവും. സ്മാര്‍ട്‌ഫോണ്‍ അണ്‍ലോക് ചെയ്യാനും Mi ബാന്‍ഡിന് കഴിയും. എന്നാല്‍ ആന്‍ഡ്രോയ്ഡ് 4.4 കിറ്റ്കാറ്റ് ഒ.എസുള്ള സിയോമി Mi3, Mi4 ഫോണുകളില്‍ മാത്രമെ ഈ സംവിധാനം സാധ്യമാകു.

സിയോമി Mi ബാന്‍ഡിന്റെ ചിത്രങ്ങളും പ്രത്യേകതകളും ചുവടെ

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

IP67 സര്‍ട്ടിഫൈഡ് ആണ് സിയോമി Mi ഫിറ്റ്‌നസ് ബാന്‍ഡ്. വെള്ളവും പൊടിയും കയറില്ല എന്നതാണ് പ്രത്യേകത.

 

നീല, പിങ്ക്, ബ്രൗണ്‍, കറുപ്പ്, പര്‍പ്പിള്‍, ഗ്രേ തുടങ്ങി വൈവിധ്യമാര്‍ന്ന നിറങ്ങളില്‍ ഫോണ്‍ ലഭ്യമാണ്.

 

നിങ്ങളുടെ ഓരോ ചലനങ്ങളും ഒപ്പിയെടുത്ത് ശരീരത്തിന്റെ ആരോഗ്യസ്ഥിതി കൃത്യമായി വിലയിരുത്താന്‍ ബാന്‍ഡിന് കഴിയും. അതോടൊപ്പം ഉറക്കത്തിന്റെ അളവും ട്രാക് ചെയ്യും.

 

ബ്ലുടൂത് വഴി കണക്റ്റ് ചെയ്ത ഫോണ്‍ പാസ്‌വേഡ് ഇല്ലാതെതന്നെ അണ്‍ലോക് ചെയ്യാന്‍ Mi ബാന്‍ഡിന് കഴിയും. എന്നാല്‍ നിലവില്‍ ആന്‍ഡ്രോയ്ഡ് 4.4 കിറ്റ്കാറ്റ് ഒ.എസ് ഉള്ള സിയോമി ഫോണുകളില്‍ മാത്രമാണ് നിലവില്‍ ഇത് സാധ്യമാവുക.

 

ഒരിക്കല്‍ ചാര്‍ജ് ചെയ്താല്‍ 30 ദിവസംവരെ ചാര്‍ജ് നില്‍ക്കുമെന്നതാണ് ഫിറ്റ്‌നസ് ബാന്‍ഡിന്റെ മറ്റൊരു പ്രത്യേകത.

 

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
Xiaomi Announces Mi Band Fitness And Sleep Tracking Device At Approx. Rs 770, Xiaomi Launches Mi band fitness tracker, Features of Xiaomi Fitness band, Read More...
Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot