ഷവോമി ഉത്പന്നങ്ങള്‍ക്ക് ആകര്‍ഷണീയമായ ഓഫറുകള്‍: വേഗമാകട്ടേ!

Posted By: Samuel P Mohan

വീണ്ടും ആഘോഷ വേളകള്‍ ആരംഭിച്ചു കഴിഞ്ഞു. ഏവരും കാത്തിരിക്കുന്ന സമയമാണിത്. അതിനാല്‍ തന്നെ ഇന്ത്യ പിടിച്ചടക്കിയ ചൈനീസ് സ്മാര്‍ട്ട്‌ഫോണ്‍ കമ്പനിയായ ഷവോമി വീണ്ടും ഇന്ത്യന്‍ ഉപഭോക്താക്കള്‍ക്ക് റിപ്പബ്ലിക്ക് ദിന ഓഫറുകള്‍ പ്രഖ്യാപിച്ചു.

ഷവോമി ഉത്പന്നങ്ങള്‍ക്ക് ആകര്‍ഷണീയമായ ഓഫറുകള്‍: വേഗമാകട്ടേ!

ജനുവരി 24 മുതല്‍ 26 വരെയാണ് കമ്പനിയുടെ ഔദ്യോഗിക വെബ്‌സൈറ്റില്‍ വില്‍പ്പന നടക്കുന്നത്. സ്മാര്‍ട്ട്‌ഫോണുകളിലും മറ്റു ആക്‌സറീസുകളിലുമാണ് ഇത്തവണ ഓഫറുകള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. 500 രൂപ വരെയുളള ഡിസ്‌ക്കൗണ്ട് കൂപ്പണുകളും ഈ ദിവസങ്ങളില്‍ ലഭിക്കും.

ജനുവരി 24 മുതല്‍ 26 വരെ ഓരോ ദിവസവും രാവിലെ 10 മണിക്ക് 50 രൂപ, 100 രൂപ, 200 രൂപ, 500 രൂപ കൂപ്പണുകളാണ് വാഗ്ദാനം ചെയ്തിരിക്കുന്നത്. ആക്‌സറീസുകള്‍ക്കു മാത്രമാണ് ഈ കൂപ്പണുകള്‍, സ്മാര്‍ട്ട്‌ഫോണുകള്‍ക്ക് ഇത് ബാധകമല്ല. 50 രൂപ, 100 രൂപ, 200 രൂപ എന്നീ കൂപ്പണുകളുടെ മിനിമം ട്രാന്‍സാക്ഷന്‍ തുക 600 രൂപയും എന്നാല്‍ 500 രൂപ കൂപ്പണിന് ട്രാന്‍സാക്ഷന്‍ തുക 1,000 രൂപയുമാണ്.

കൂപ്പണുകള്‍ക്കു പുറമേ Mobikwik സൂപ്പര്‍ ക്യാഷ് 4000 രൂപ വരെ വാഗ്ദാനം ചെയ്തിട്ടുണ്ട്. ഇതിനോടൊപ്പം മൂന്നു മാസത്തെ ഹങ്കാമ പ്ലേയും ഹങ്കാമ മ്യൂസിക്ക് സബ്‌സ്‌ക്രിപ്ഷനും ലഭിക്കുന്നു.

ഈ ഓഫര്‍ നിങ്ങള്‍ക്ക് ലഭിക്കണമെങ്കില്‍ കമ്പനിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് Mi.com സന്ദര്‍ശിച്ച്, നിങ്ങളുടെ ഫേസ്ബുക്ക് അക്കൗണ്ട് അല്ലെങ്കില്‍ മീ അക്കൗണ്ട് വഴി ലോഗിന്‍ ചെയ്യുക.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

സ്മാര്‍ട്ട്‌ഫോണ്‍ ഓഫറുകള്‍

സ്മാര്‍ട്ട്‌ഫോണ്‍ ഓഫറുകളെ കുറിച്ചു പറയുകയാണെങ്കില്‍ മീ മാക്‌സ് 2ന്റെ യഥാര്‍ത്ഥ വില 35,999 രൂപയാണ്, എന്നാല്‍ 3000 രൂപ ഡിസ്‌ക്കൗണ്ട് കഴിഞ്ഞ് ഈ ഫോണ്‍ നിങ്ങള്‍ക്ക് 32,999 രൂപയ്ക്കു വാങ്ങാം.

മീ മാക്‌സ് 2ന് 2000 രൂപ ഡിസ്‌ക്കൗണ്ട് കഴിഞ്ഞ് 12,999 രൂപയ്ക്കും റെഡ്മി നോട്ട് 4ന് ഡിസ്‌ക്കൗണ്ട് കഴിഞ്ഞ് 6,999 രൂപയ്ക്കും മീ എ1 12,999 രൂപയ്ക്കും, റെഡ്മി 5എ 4,999 രൂപയ്ക്കും, റെഡ്മി Y1 8,999 രൂപയ്ക്കും റെഡ്മി Y1 ലെറ്റ് 6,999 രൂപയ്ക്കും നിങ്ങള്‍ക്കു ലഭിക്കുന്നു.

 

ആക്‌സസറീസ് വിഭാഗം

ഷവോമിയുടെ പുതിയ രണ്ട് ഉത്പന്നങ്ങളാണ് 10000mAH, 20000mAH പവര്‍ ബാങ്ക് 2i, ഇത് നിങ്ങള്‍ക്ക് 799 രൂപയ്ക്കും 1,499 രൂപയ്ക്കും വാങ്ങാം. ബേസിക് മാറ്റ് മീ ഇന്‍-ഇയര്‍ ഫോണിന് 100 രൂപയുടെ ഡിസ്‌ക്കൗണ്ട് കഴിഞ്ഞ് 499 രൂപയ്ക്കും മീ കാപ്‌സ്യൂള്‍ ഇയര്‍ ഫോണ്‍ 200 രൂപയുടെ ഡിസ്‌ക്കൗണ്ട് കഴിഞ്ഞ് 799 രൂപയ്ക്കും മീ ഇന്‍-ഇയര്‍ ഹെഡ്‌ഫോണ്‍സ് പ്രോ എച്ച്ഡി 300 രൂപയുടെ ഡിസ്‌ക്കൗണ്ട് കഴിഞ്ഞ് 1,699 രൂപയ്ക്കും നിങ്ങള്‍ക്കു വാങ്ങാം.

ആന്‍ഡ്രോയിഡിലെ എല്ലാ ആപ്ലിക്കേഷനുകളിലും ഗൂഗിള്‍ ട്രാന്‍സ്‌ലേറ്റ് ഉപയോഗിക്കാം,എങ്ങനെ?

മീ ബ്ലൂട്ടൂത്ത് സ്പീക്കര്‍

മീ ബ്ലൂട്ടൂത്ത് സ്പീക്കര്‍ ബേസിക് 2ന്റെ യഥാര്‍ത്ഥ വില 1,799 രൂപയാണ്, ഡിസ്‌ക്കൗണ്ട് കഴിഞ്ഞ് ഇത് നിങ്ങള്‍ക്ക് 1,599 രൂപയ്ക്കു ലഭിക്കുന്നു. മീ റൗട്ടര്‍ 3സി, മീ വൈ-ഫൈ റിപ്പീറ്റര്‍ 2 എന്നിവ 200 രൂപയുടെ ഡിസ്‌ക്കൗണ്ടിനു ശേഷം നിങ്ങള്‍ക്ക് 999 രൂപയ്ക്കും 699 രൂപയ്ക്കും ലഭിക്കുന്നു.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
Xiaomi has yet again announced Republic Day Sale for consumers in India. The sale is already live on the company's official website starting today January 24 and will go on until January 26.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot