Home
News

4 ഐറ്റം, ​ഒറ്റവില! 5ജി ഫോൺ, ഇയർബഡ്സ്, സ്മാർട്ട് വാച്ച്, പവർബാങ്ക് എന്നിവയുടെ ബണ്ടിൽ ഓഫറുമായി ഷവോമി

ആരാധകർക്ക് ആവേശം പകരുന്ന പ്രഖ്യാപനവുമായി ​ചൈനീസ് ബ്രാൻഡായ ഷവോമി രംഗത്ത്. ഇന്ത്യയിൽ ഫെസ്റ്റിവൽ സീസൺ സെയിൽ നടക്കുന്ന സാഹചര്യത്തിലാണ് ഷവോമി സ്വന്തം നിലയ്ക്ക് കിടിലൻ ഓഫർ പ്രഖ്യാപിച്ച് രംഗത്തെത്തിയിരിക്കുന്നത്. ഷവോമിയുടെ നാല് വിവിധ ഉൽപ്പന്നങ്ങൾ ഒറ്റ വിലയ്ക്ക് നൽകുന്ന ബണ്ടിൽ ഓഫറാണ് കമ്പനി പ്രഖ്യാപിച്ചിരിക്കുന്നത്.

ടെക് സേ സ്മാർട്ട് ​പ്രൈസ്, ദിൽ സേ സ്മാർട്ട് ​പ്രൈസ് എന്നാണ് ഷവോമി ഈ ഓഫറിനെ വിശേഷിപ്പിക്കുന്നത്. എംഐ പോക്കറ്റ് പവർ ബാങ്ക്, റെഡ്മി വാച്ച് 3 ആക്ടീവ്, റെഡ്മി ബഡ്സ് 4 ആക്ടീവ്, റെഡ്മി നോട്ട് 12 5ജി എന്നിവയാണ് ഈ ബണ്ടിലിൽ അ‌ടങ്ങിയിരിക്കുന്നത്.

4 ഐറ്റം, ​ഒറ്റവില!  ബണ്ടിൽ ഓഫറുമായി ഷവോമി

ബണ്ടിലിൽ ഈ നാല് ഉൽപ്പന്നങ്ങളും ഒന്നിച്ച് വാങ്ങുമ്പോൾ നൽകുന്ന വിലക്കുറവിന് പുറമേ, ബാങ്ക് ഓഫറിലൂടെ 2000 രൂപയുടെ അ‌ധിക ഡിസ്കൗണ്ടും ഷവോമി ഈ ഓഫറിന് ലഭ്യമാക്കിയിട്ടുണ്ട്. ഈ ടെക് സെ സ്മാർട്ട് ബണ്ടിൽ ഡി​വൈസുകൾ ഓരോന്നും പ്രത്യേകമായിട്ടാണ് വാങ്ങുന്നത് എങ്കിൽ ഉപയോക്താവ് യഥാർത്ഥത്തിൽ 33,696 രൂപ നൽകേണ്ടിവരും.

ഈ ബണ്ടിലിൽ പായ്ക്ക് ചെയ്തിരിക്കുന്ന ഉൽപ്പന്നങ്ങളുടെ വില നോക്കാം. റെഡ്മി നോട്ട് 12 5G: 6 ജിബി റാം, 128 ജിബി സ്റ്റോറേജ്, മൂന്ന് കളർ ഓപ്ഷനുകളിൽ ലഭ്യമാണ് ( മിസ്റ്റിക് ബ്ലൂ/ മാറ്റ് ബ്ലാക്ക്/ സൺറൈസ് ഗോൾഡ്/ ഫ്രോസ്റ്റഡ് ഗ്രീൻ ), വില - 21,999 രൂപ.

റെഡ്മി വാച്ച് 3: രണ്ട് കളർ വേരിയന്റുകളിൽ ( ആക്റ്റീവ് ചാർക്കോൾ ബ്ലാക്ക്/ പ്ലാറ്റിനം ഗ്രേ ) ലഭ്യമാണ്, യഥാർഥ വില- 5,999 രൂപ. റെഡ്മി ബഡ്സ് 4 രണ്ട് നിറങ്ങളിൽ (കറുപ്പ്/ എയർ വൈറ്റ് ) ലഭ്യമാണ്. വില- 2,999 രൂപ.

10000mAh എംഐ പോക്കറ്റ് പവർ ബാങ്ക് പ്രോ: കറുപ്പ് നിറത്തിൽ ലഭ്യമാകും. വില- 2,699 രൂപ. ഇവ എല്ലാത്തിന്റെയും വില കൂട്ടിയാൽ യഥാർഥത്തിൽ 33,696 രൂപ മൂല്യമുണ്ട്. എന്നാൽ ബണ്ടിൽ ഓഫറിന്റെ ഭാഗമായി ഇവയുടെ വില ഷവോമി കുറയ്ക്കുന്നു. അ‌ത് ഇങ്ങനെയാണ്. റെഡ്മി നോട്ട് 12 5ജി ബണ്ടിൽ വില- 17,499 രൂപ.

റെഡ്മി വാച്ച് 3യുടെ ബണ്ടിൽ വില- 2,599 രൂപ. റെഡ്മി ബഡ്സ് 4ന് നൽകിയിരിക്കുന്ന വില- 999 രൂപ, 10000mAh എംഐ പോക്കറ്റ് പവർ ബാങ്ക് പ്രോയ്ക്ക് നൽകിയ വില- 1,599 രൂപ. ആകെ: 21,999 രൂപ. അ‌തായത് ഓരോന്നായി വാങ്ങിയാൽ ഉപയോക്താവ് 33,696 രൂപ നൽകേണ്ടിടത്ത് ബണ്ടിൽ ഓഫറിലൂടെ 21,999 രൂപയ്ക്ക് ലഭ്യമാക്കിയിരിക്കുന്നു.

4 ഐറ്റം, ​ഒറ്റവില!  ബണ്ടിൽ ഓഫറുമായി ഷവോമി

ബണ്ടിൽ ഓഫർ ഉണ്ടെങ്കിലും ഇവയെല്ലാം കൂടി ചേരുമ്പോൾ നൽകേണ്ട വില 21,999 രൂപയാണ്. പിന്നെ എങ്ങനെയാണ് ഇവ 19,999 രൂപയ്ക്ക് ലഭിക്കുക എന്നും ഷവോമി വിശദീകരിക്കുന്നുണ്ട്. വില വീണ്ടും കുറയ്ക്കുന്നതിന് ഐസിഐസിഐ ക്രെഡിറ്റ് കാർഡുകൾ, ഐസിഐസിഐ നെറ്റ് ബാങ്കിംഗ്, എച്ച്ഡിഎഫ്‌സി ക്രെഡിറ്റ് കാർഡുകൾ എന്നിവയ്‌ക്കൊപ്പം 2,000 രൂപ ഇൻസ്റ്റന്റ് ഡിസ്കൗണ്ട് കമ്പനി വാഗ്ദാനം ചെയ്യുന്നു.

നാല് വ്യത്യസ്ത ഉൽപ്പന്നങ്ങൾ 19,999 രൂപയ്ക്ക് ലഭ്യമാക്കുന്ന ഷവോമിയുടെ ഈ "ടെക് സെ സ്മാർട്ട് ബണ്ടിൽ" ഓഫർ പരിമിത കാലത്തേക്ക് മാത്രമാണ് ലഭ്യമാകുക എന്ന് കമ്പനി പറയുന്നു. ഒരു 5ജി ഫോൺ വാങ്ങുന്ന വിലയ്ക്ക് നാല് ഉൽപ്പന്നങ്ങൾ ലഭ്യമാകും എന്നത് ഉപയോക്താക്കളെ ആകർഷിക്കും എന്നാണ് കമ്പനിയുടെ പ്രതീക്ഷ.

Best Mobiles in India

English summary
Xiaomi is offering a bundle that includes Mi Pocket Power Bank, Redmi Watch 3 Active, Redmi Buds 4 Active and Redmi Note 12 5G for Rs 21,999. In addition to this bundle offer price, Xiaomi has also made available an additional discount of Rs 2000 through a bank offer. If the bundled devices are purchased separately, the user will have to pay Rs 33,696.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X