ഷവോമിയുടെ ആദ്യത്തെ 'ബ്ലാക്ക് ഷാര്‍ക്ക്' ഗെയിമിംഗ് സ്മാര്‍ട്ട്‌ഫോണ്‍ ഉടന്‍ എത്തും

|

ഒരാഴ്ച കൂടി കഴിഞ്ഞാല്‍, അതായത് ഏപ്രില്‍ 13ന്, ഷവോമി തങ്ങളുടെ ആദ്യത്തെ ടോപ്പ്-എന്‍ഡ് ഗെയിമിംഗ് സ്മാര്‍ട്ട്‌ഫോണ്‍ പ്രഖ്യാപിക്കും. ഈ ഫോണിനെ കുറിച്ചുളള വാര്‍ത്തകള്‍ ഇതിനു മുന്‍പും പല തവണ എത്തിയിരുന്നു. ഇപ്പോള്‍ കമ്പനി ഈ ഫോണിന്റെ ഡിസൈനും ഭാഗികമായി വെളിപ്പെടുത്തിയിട്ടുണ്ട്.

ഷവോമിയുടെ ആദ്യത്തെ 'ബ്ലാക്ക് ഷാര്‍ക്ക്' ഗെയിമിംഗ് സ്മാര്‍ട്ട്‌ഫോണ്‍ ഉട

ക്വല്‍കോം സ്‌നാപ്ഡ്രാഗണ്‍ 845 ഫ്‌ളാഗ്ഷിപ്പ് മൊബൈല്‍ SoC-യിലാണ് ഫോണ്‍ റണ്‍ ചെയ്യുന്നതെന്ന് നേരത്തെ ഇറങ്ങിയ റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു. ഏറ്റവും പുതിയ റിപ്പോര്‍ട്ടു പ്രകാരം ഫോണിന്റെ ഡിസൈനെ കുറിച്ചാണ് പറഞ്ഞിരിക്കുന്നത്. പുതിയ 'X' ആന്റിന ടെക്‌നോളജി ഉപയോഗിക്കുമെന്ന് ഇതില്‍ പ്രത്യേകം കാണിക്കുന്നു. അടുത്തിടെയായി ബെഞ്ച്മാര്‍ക്കിംഗ് സൈറ്റുകളിലും സ്മാര്‍ട്ട്‌ഫോണ്‍ കണ്ടെത്തിയിട്ടുണ്ട്.

Weibo-യിലെ ഒരു പോസ്റ്റിലും ഷവോമി-ബാക്ക്ഡ് ബ്ലാക്ക് ഷാര്‍ക്കിന്റെ ഗെയിമിംഗ് കഴിവുകളും ഡിസൈനും പ്രദര്‍ശിപ്പിച്ചിരുന്നു. അതില്‍ ഫോണിന്റെ വലതു വശത്തുളള പവര്‍ ബട്ടണിനു പുറമേ സ്മാര്‍ട്ട്‌ഫോണിന്റെ വലുതു ഭാഗം പകുതിയും കാണാം, ഒപ്പം വളഞ്ഞ അറ്റങ്ങളും ദൃശ്യമാകും.

ജിപിഎസ്, വൈഫൈ, എല്‍റ്റിഇ, MIMO നെറ്റ്വര്‍ക്ക് എന്നിവ നാല് വശങ്ങളില്‍ ഉടനീളം ചേര്‍ത്തിട്ടുണ്ട്.

മുന്‍പ് AuTuTu ലിസ്റ്റിംഗില്‍ പറഞ്ഞിരുന്നത്, ഫുള്‍ എച്ച്ഡി പ്ലസ് (1080x2160 പിക്‌സല്‍) ഡിസ്‌പ്ലേ, 18:9 ആസ്‌പെക്ട് റേഷ്യോ, 32ജിബി ഓണ്‍ബോര്‍ഡ് സ്‌റ്റോറേജ്, ആന്‍ഡ്രോയിഡ് 8.0 ഓറിയോ ഒഎസ്, 8ജിബി റാം എന്നിവയായിരുന്നു.

'വാട്ട്‌സാപ്പും കെണിയില്‍ പെട്ടിരിക്കുന്നു', ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്യാന്‍ ശ്രമിക്കുന്നവര്‍ ഇതൊന്ന് മനസ്സിലാക്കിയാല്‍ നന്ന്!!'വാട്ട്‌സാപ്പും കെണിയില്‍ പെട്ടിരിക്കുന്നു', ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്യാന്‍ ശ്രമിക്കുന്നവര്‍ ഇതൊന്ന് മനസ്സിലാക്കിയാല്‍ നന്ന്!!

അടുത്തിടെ ഇങ്ങനെ ഒരു ഗെയിമിംഗ് സ്മാര്‍ട്ട്‌ഫോണുകള്‍ ഇറങ്ങിയിട്ടില്ല എന്നാണ് കമ്പനി പറയുന്നത്. ഓഫറുകള്‍ നല്‍കി വിപണി പിടിച്ചടക്കുന്ന ഷവോമി ഇവിടേയും പാരമ്പര്യം കാത്തു സൂക്ഷിക്കുമെന്നു വിശ്വസിക്കാം.

Source

Best Mobiles in India

Read more about:
English summary
Xiaomi Backed Black Shark Gaming Smartphone Is Going To Announce

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X