ഷവോമിക്ക് ഇന്ത്യയില്‍ ഫോണുകള്‍ വില്‍ക്കുന്നതിന് വിലക്ക്...!

Written By:

ഷവോമിയെ ഇന്ത്യയില്‍ വില്‍ക്കുന്നതില്‍ നിന്ന് കോടതി വിലക്കി. എറിക്ക്‌സണ്‍ ഇന്ത്യയുടെ വാദം പരിഗണിച്ചാണ് ചൈനീസ് കമ്പനിയെ ഇന്ത്യലില്‍ ഫോണുകള്‍ ഇറക്കുമതി ചെയ്യുന്നതിനും വില്‍ക്കുന്നതിനും ഡല്‍ഹി ഹൈക്കോടതി വിലക്കിയിരിക്കുന്നത്.

ഡല്‍ഹി ഹൈക്കോടതി മുന്‍പ് മൈക്രോമാക്‌സിനോട് അവരുടെ വില്‍പ്പന വിലയുടെ 1% റോയല്‍റ്റിയായി എറിക്‌സണ് നല്‍കാന്‍ ആവശ്യപ്പെട്ടിരുന്നു. സ്വീഡിഷ് കമ്പനിക്ക് പേറ്റന്റ് ഉളള ടെക്‌നോളജി മൈക്രോമാക്‌സ് ഉപയോഗിക്കുന്നതിനാലാണിത്.

ഷവോമിക്ക് ഇന്ത്യയില്‍ ഫോണുകള്‍ വില്‍ക്കുന്നതിന് വിലക്ക്...!

തങ്ങള്‍ക്ക് ഔദ്യോഗികമായ ഒരു വിവരവും കോടതിയില്‍ നിന്നോ എറിക്‌സണില്‍ നിന്നോ ഇതുവരെ ലഭിച്ചിട്ടില്ലെന്ന് ഷവോമി ഇന്ത്യയുടെ തലവന്‍ മനു ജെയിന്‍ പ്രതികരിച്ചു. ഷവോമി എല്ലാ നിയമങ്ങളും പാലിക്കാന്‍ ബാധ്യസ്ഥമാണെന്നും എറിക്‌സണുമായുളള തര്‍ക്കം പരിഹരിക്കാന്‍ തങ്ങള്‍ക്ക് തുറന്ന മനസ്സാണുളളതെന്നും ജെയിന്‍ അറിയിച്ചു.

English summary
Xiaomi banned from selling, importing phones in India: Report.
Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot