എംഐ 4സി-യോടൊപ്പം ഫോണ്‍ വിളിക്കാനുളള സൗകര്യവും ഷവോമി തന്നെ നല്‍കുന്നു..!

Written By:

ഫോണ്‍ വില്‍ക്കുക മാത്രമല്ല അതില്‍ വിളിക്കാനായി ഒരു മൊബൈല്‍ ഓപറേറ്ററുടെ ചുമതല കൂടി സ്മാര്‍ട്ട്‌ഫോണ്‍ കമ്പനിയായ ഷവോമി ഇനി നിര്‍വഹിക്കും. ചൊവാഴ്ച അവതരിപ്പിച്ച എംഐ 4സി-യോടൊപ്പമാണ് പുതിയ സൗകര്യവുമായി ഷവോമി എത്തിയത്.

വാട്ട്‌സ്ആപ് ചാറ്റുകള്‍ ഡിലിറ്റ് ചെയ്യുന്നത് നിയമ ലംഘനമാകുമെന്ന വ്യവസ്ഥ പിന്‍വലിച്ചു..!

ഇതുസംബന്ധിച്ച കൂടുതല്‍ വാര്‍ത്തകള്‍ക്കായി സ്ലൈഡറിലൂടെ നീങ്ങുക.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

ഷവോമി

ഒരു രൂപയ്ക്ക് ഒരു മിനിറ്റ് വോയിസ് കോള്‍, എസ്എംഎസ്, 1എംബി ഡാറ്റാ എന്നിവയടങ്ങുന്ന ഓഫറാണ് ഷവോമി തങ്ങളുടെ മൊബൈല്‍ വെര്‍ച്വല്‍ നെറ്റ്‌വര്‍ക്ക് സംവിധാനത്തിലൂടെ അവതരിപ്പിച്ചിരിക്കുന്നത്.

 

ഷവോമി

ചൈനയില്‍ ഷവോമിയുടെ ഏറ്റവും പുതിയ ഫോണായ എംഐ 4സി-യോടൊപ്പം 2ജി, 3ജി, 4ജി നെറ്റ്‌വര്‍ക്കുകളില്‍ ഈ സൗകര്യം പ്രയോജനപ്പെടുത്താനാകും.

 

ഷവോമി

ഇതിനായി ഷവോമി ചൈനയിലെ ടെലികോം സേവന ദാതാക്കളായ ചൈന യൂണികോം, ചൈന ടെലികോം നെറ്റ്‌വര്‍ക്ക് എന്നിവയുമായി സഹകരണത്തില്‍ ഏര്‍പ്പെട്ടു.

 

ഷവോമി

ഈ സൗകര്യം പ്രയോജനപ്പെടുത്തുന്നതിനുളള കാര്‍ഡുകള്‍ ഷവോമി ഓണ്‍ലൈന്‍ സ്‌റ്റോറുകളില്‍ ലഭ്യമാക്കി തുടങ്ങി.

 

ഷവോമി

ഒക്ടോബര്‍ മുതല്‍ ഉപയോഗിക്കാവുന്ന ഈ സേവനത്തിനായുളള സിം ട്രിപ്പിള്‍ കട്ട് ആണ്.

 

ഷവോമി

ഈ സേവനത്തിന് ഉപയോഗിക്കാവുന്ന സിം മിനി, മൈക്രോ, നാനോ എന്നിങ്ങനെ മൂന്ന് തരത്തില്‍ മുറിച്ച് ഉപയോഗിക്കാവുന്നതാണ്.

 

ഷവോമി

ടെലികോം നെറ്റ്‌വര്‍ക്കില്‍ ഒരു കമ്പനി സ്വന്തമായി ഓപറേറ്റ് ചെയ്യുന്ന പ്രവര്‍ത്തിക്ക് എംവിഎന്‍ഒ എന്നാണ് പറയുന്നത്.

 

ഷവോമി

ചൈനയില്‍ ഈ സേവനം വിജയമായാല്‍ ഷവോമിയുടെ പ്രധാന വിപണികളിലൊന്നായ ഇന്ത്യയടക്കമുളള രാജ്യങ്ങളിലേക്ക് ഈ മാതൃക എത്തുമെന്നാണ് നിരീക്ഷകര്‍ വിലയിരുത്തുന്നത്.

 

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Read more about:
English summary
Xiaomi Becomes a Mobile Operator With the Launch of Mi Mobile.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot