10 കൊല്ലം മുൻപ് ഇറങ്ങിയ എംഐ 1 സ്മാർട്ഫോൺ വാങ്ങിയ എല്ലാവർക്കും പണം തിരികെ നൽകും
ഷവോമി എംഐ മിക്‌സ് 4 സ്മാർട്ഫോൺ ചൈനയിൽ അവതരിപ്പിച്ചു. അണ്ടർ സ്ക്രീൻ ക്യാമറയുമായി പുറത്തിറങ്ങുന്ന ഷവോമിയുടെ ആദ്യത്തെ സ്മാർട്ഫോണാണ് ഇത്. ഡ്യൂവൽ ക്യാമറ സെറ്റപ്പ്, ഒരു വലിയ ബാറ്ററി, 11 ഇഞ്ച് വലിയ എൽസിഡി എന്നിവയുമായി വരുന്ന എംഐ പാഡ് 5 സീരീസും കമ്പനി പുറത്തിറക്കിയിട്ടുണ്ട്. ഇന്നലെ നടന്ന ഇവന്റിൽ, ഷവോമി എല്ലാ എംഐ 1 പ്രീ-ഓർഡർ ഉപഭോക്താക്കൾക്കും പണം തിരികെ നൽകുമെന്ന് പ്രഖ്യാപിച്ചു.

എല്ലാ എംഐ എം 1 പ്രീ-ഓർഡർ ഉപഭോക്താക്കൾക്കും അവരുടെ പണം തിരികെ നൽകുമെന്ന് ഷവോമി പ്രഖ്യാപിച്ചു. എംഐ മിക്‌സ് 4 ലോഞ്ച് ഇവന്റിലാണ് ഈ പ്രഖ്യാപനം നടന്നത്. ഷവോമി 2011 ൽ എംഐ 1 സ്മാർട്ഫോൺ അവതരിപ്പിച്ചു. അതിനുശേഷം ഈ സീരീസിന് കീഴിൽ ഒന്നിലധികം സ്മാർട്ട്ഫോണുകൾ പുറത്തിറക്കുകയും ചെയ്യ്തു. കമ്പനിയുടെ ഏറ്റവും പുതിയ സ്മാർട്ഫോണായ എംഐ 11 സീരീസ് ആണ്, അതിൽ ഏറ്റവും മികച്ച മോഡലായി എംഐ 11 അൾട്രയും ഉൾപ്പെടുന്നു.

വർഷങ്ങളായി ഷവോമി ചൈനയ്ക്ക് പുറത്തുള്ള നിരവധി വിപണികളിൽ മികച്ച പ്രകടനം കാഴ്‌ച വയ്ക്കുന്നു. ഇത് ഇന്ത്യയിലെ ഒന്നാം നമ്പർ സ്മാർട്ട്‌ഫോൺ കമ്പനിയാക്കി ഷവോമിയെ മാറ്റുകയും കൂടാതെ മറ്റ് ചില വിപണികളിൽ ആളുകൾക്ക് ഏറെ ജനപ്രിയ ബ്രാൻഡായി മാറുകയും ചെയ്യ്തു. സാംസങിനെയും ആപ്പിളിനെയും മറികടന്ന് 2021 ജൂണിൽ ഇത് ലോകത്തിലെ ഒന്നാം നമ്പർ സ്മാർട്ട്‌ഫോൺ കമ്പനി എന്ന പദവി പിടിച്ചെടുക്കുകയും ചെയ്യ്തു.

പത്താം വാർഷികത്തോടനുബന്ധിച്ച്, ഷവോമി എല്ലാ എംഐ 1 പ്രീ-ഓർഡർ ഉപഭോക്താക്കൾക്കും അവർ ഫോൺ വാങ്ങുവാൻ ചിലവാക്കിയ പണം തിരികെ നൽകും. ഈ അവസരം പ്രയോജനപ്പെടുത്തുവാൻ ഷവോമിയുടെ Mi.com ഓൺലൈൻ സ്റ്റോറിൽ നിന്ന് എംഐ 1 വാങ്ങാൻ ഉപയോക്താക്കൾ ഉപയോഗിച്ച എംഐ ഐഡി ക്രെഡൻഷ്യലുകൾ ഉണ്ടായിരിക്കണം. ഈ പദ്ധതിക്കായി ഷവോമിയ്ക്ക് ഏകദേശം 57 മില്യൺ ഡോളർ ചിലവാകുമെന്ന് പറയുന്നു.
യഥാർത്ഥ എംഐ 1 സ്മാർട്ഫോൺ 4 ഇഞ്ച് ഡിസ്പ്ലേയുമായി വന്നു. എൽസിഡി മുകളിലും താഴെയുമായി കട്ടിയുള്ള ബെസലുകളാൽ ചുറ്റപ്പെട്ടിരിക്കുന്നു. നാവിഗേഷനും മൾട്ടിടാസ്കിംഗിനുമുള്ള കപ്പാസിറ്റീവ് ടച്ച് കീകളുമായി ഈ ഹാൻഡ്‌സെറ്റ് വിപണിയിലെത്തി. ഫോണിൻറെ പിൻഭാഗത്ത് ഒരൊറ്റ 8 എംപി ക്യാമറ സെൻസർ നൽകിയിട്ടുണ്ട്. ക്വാൽകോം MSM8260 ഡ്യുവൽ കോർ SoC പ്രോസസറാണ് കരുത്തേകുന്നത്. ഇതിന് 1 ജിബി റാമും ചെറിയ 1,930 എംഎഎച്ച് ബാറ്ററിയുമുണ്ട്. 2 മെഗാപിക്സൽ ക്യാമറയും ഈ സ്മാർട്ട്ഫോണിൻറെ മുന്നിലായി ഉൾപ്പെടുത്തിയിട്ടുണ്ട്. ഇത് ചൈനയിൽ സിഎൻവൈ 1,999 (ഏകദേശം 23,000 രൂപ) വിലയിൽ അവതരിപ്പിച്ചു. ഈ പ്രോഡക്റ്റിൻറെ വിക്കിപീഡിയ പേജ് അനുസരിച്ച്, ഈ ഹാൻഡ്‌സെറ്റിന് ആദ്യത്തെ 34 മണിക്കൂറിനുള്ളിൽ 300,000-ലധികം പ്രീ-ഓർഡറുകൾ ലഭിച്ചു.


Click it and Unblock the Notifications








