ഷവോമി റെഡ്മി നോട്ട് 5, റെഡ്മി 5 പ്ലസ് ഫോണുകള്‍ ഉടന്‍ എത്തുന്നു!
ഷവോമി എന്ന ചൈനീസ് സ്മാര്‍ട്ട്‌ഫോണ്‍ കമ്പനി ഇന്ത്യയില്‍ നല്ലൊരു സ്ഥാനം പിടിച്ചെടുത്തിരിക്കുയാണ്. ഒട്ടനേകം സ്മാര്‍ട്ട്‌ഫോണുകളാണ് ഷവോമി അവതരിപ്പിച്ചിട്ടുളളത്.
ഷവോമി റെഡ്മി നോട്ട് 5 എന്നത് Q4ല്‍ ഏറ്റവും പ്രതീക്ഷിക്കപ്പെടുന്ന സ്മാര്‍ട്ട്‌ഫോണുകളില്‍ ഒന്നാണ്. ഒരു ഡ്യുവല്‍ ക്യാമറ സെറ്റപ്പോടു കൂടിയുളള സവിശേഷതകളുമായി ഈ ഫോണ്‍ എത്തുന്നു.

ചൈനീസ് വെബ്‌സൈറ്റായ mydrivers.comല്‍ റെഡ്മി ഫോണിനെ കുറിച്ച് ചില രസകരമായ വിവരങ്ങള്‍ കൊണ്ടു വന്നിരിക്കുന്നു. മൂന്നു വ്യത്യസ്ഥ വേരിയന്റുകളിലായാണ് റെഡ്മി 5 നോട്ട് എത്തുന്നത്. റെഡ്മി 5 നോട്ടിനോടൊപ്പം റെഡ്മി 5 പ്ലസും എത്തും എന്ന് റിപ്പോര്‍ട്ടില്‍ പറഞ്ഞിരിക്കുന്നു. നവംബര്‍ 11നു മുന്‍പ് ഈ രണ്ട് സ്മാര്‍ട്ട്‌ഫോണുകളും പുറത്തിറക്കും എന്നും വ്യക്തമാക്കിയിരിക്കുന്നു.
ഈ ഫോണുകളുടെ സവിശേഷതകള്‍ നോക്കാം..

ചിപ്‌സെറ്റ്
ഷവോമി റെഡ്മി നോട്ട് രണ്ട് ചിപ്‌സെറ്റ് വേരിയന്റിലാണ് എത്തുന്നത്. മീഡിയാടെക് ഹീലിയോ പ്രോസസറും ഉള്‍പ്പെടുത്തിയിട്ടുണ്ട്.

റാം
റെഡ്മി 5ന് 3ജിബി റാം, 16ജിബി/ 32ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ് എന്നിവയാണ്. 16ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജിന് 9,800 രൂപയും, 32ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജിന് 12,800 രൂപയുമാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

പ്രോസസര്‍
ക്വല്‍കോം സ്‌നാപ്ഡ്രാഗണ്‍ 630 പ്രോസസറാണെന്നാണ് കരുതിയിരുന്നത്. എന്നാല്‍ ഗീക്ക്‌ബെഞ്ചില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത് ക്വല്‍കോം സ്‌നാപ്ഡ്രാഗണ്‍ 617 പ്രോസസറാണ്. ഇത് ലിസ്റ്റിങ്ങ് എറര്‍ ആകാന്‍ സാധ്യതയുണ്ട്. 4ജിബി 64ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജിന് ഏകദേശം 15,700 രൂപ വില വരും.

ഡിസ്‌പ്ലേ/ ക്യാമറ
റെഡിമി നോട്ട് 5ന് 5.65 ഇഞ്ച് FHD+ ഡിസ്‌പ്ലേ, 18:9 റേഷ്യോ, 16എംപി പ്രൈമറി ക്യാമറ, 5എംപി സെക്കന്‍ഡറി ക്യാമറ എന്നിവ ഇതില്‍ നല്‍കിയിരിക്കുന്നു.

റെഡ്മി 5 പ്ലസ്
വിപണിയില്‍ എത്താന്‍ പോകുന്ന റെഡ്മി 5 പ്ലസിന് 5.7 ഇഞ്ച് ഫുള്‍-സ്‌ക്രീന്‍ ഡിസ്‌പ്ലേ, ക്വല്‍കോം 450SoC, വില ഏകദേശം 7,850 രൂപയാകും.


Click it and Unblock the Notifications








