ഇന്ത്യ മൊത്തം കാത്തിരിക്കുന്ന ഷവോമിയുടെ ബ്രഹ്മാണ്ഡ ഓഫർ ഫെസ്റ്റിവൽ നാളെ മുതൽ..!!

|

ഈയടുത്ത കാലത്തായി രാജ്യത്തെ പ്രമുഖ ഓൺലൈൻ വ്യാപാര സ്ഥാപനങ്ങളെല്ലാം തന്നെ വമ്പൻ ഓഫറുകളും വിലക്കുറവുകളും നൽകിക്കൊണ്ട് ഓഫർ ഫെസ്ടിവലുകൾ സംഘടിപ്പിക്കുന്ന കാഴ്ചയാണ് നമ്മൾ കണ്ടുകൊണ്ടിരിക്കുന്നത്. ആമസോണും ഫ്ലിപ്കാർട്ടും അടക്കം ഒട്ടുമിക്ക എല്ലാ വെബ്സൈറ്റുകളും ഇത്തരത്തിൽ ഓഫർ ഫെസ്ടിവലുകൾ അവതരിപ്പിച്ച് വലിയ തോതിലുള്ള വില്പനകൾ നടത്തിക്കൊണ്ടിരിക്കുകയാണ്.

 

വാങ്ങുന്നവനും വിൽക്കുന്നവനും ഒരേപോലെ മെച്ചം

വാങ്ങുന്നവനും വിൽക്കുന്നവനും ഒരേപോലെ മെച്ചം

ഇത്തരം ഓഫറുകൾ ഉപഭോക്താവിനും കമ്പനിക്കും ഒരേപോലെ ഗുണം ചെയ്യുന്നു എന്നതിനാൽ ഇവയുടെ പ്രസക്തി ഒരിക്കലും നഷ്ടമാവില്ല എന്നതിനാലാണ് വീണ്ടും വ്യത്യസ്തങ്ങളായ ഓഫർ ഫെസ്റ്റിവലുകൾ നടത്താൻ കമ്പനികൾ തയ്യാറാകുന്നത്. ഈ കഴിഞ്ഞ ഒക്ടോബർ 10 മുതൽ നടത്തിയിരുന്ന ആമസോൺ, ഫ്ലിപ്കാർട്ട് ഫെസ്ടിവലുകളിൽ മൊത്തം 1500 കോടിക്ക് മേലെയാണ് വിൽപ്പന നടന്നത് എന്ന് പറയുമ്പോൾ മാത്രം അറിയാൻ സാധിക്കും എന്തുമാത്രം ആളുകൾ ഇന്ന് ഓൺലൈനായി സാധനങ്ങൾ വാങ്ങുന്നു എന്നത്.

ഷവോമി “Diwali with Mi” ഓഫർ

ഷവോമി “Diwali with Mi” ഓഫർ

എന്തായാലും ഈ നിരയിലേക്ക് ഷവോമിയും സ്വന്തമായി ഒരു ഫെസ്റ്റിവൽ നടത്താൻ ഒരുങ്ങുകയാണ്. രാജ്യത്തെ പ്രമുഖ സ്മാർട്ഫോൺ, സ്മാർട്ട് ടിവി വില്പനക്കാരായ ഈ ചൈനീസ് കമ്പനി ദിവാലി ആഘോഷങ്ങളുടെ ഭാഗമായാണ് സ്വന്തമായി ഒരു ഓഫർ ഫെസ്റ്റിവൽ ഡെയ്‌സ് പ്രഖ്യാപിച്ചിരിക്കുന്നത്. ഷവോമിയുടെ വെബ്സൈറ്റ് ആയ mi.comൽ ആണ് ഒക്ടോബർ 23 മുതൽ 25 വരെ "Diwali with Mi" എന്ന പേരിൽ ഓഫർ ഫെസ്റ്റിവൽ നടത്തപ്പെടുക.

അനവധി ഓഫറുകൾ
 

അനവധി ഓഫറുകൾ

വിലക്കുറവ്, ക്യാഷ്ബാക്ക്, കൂപ്പണുകൾ തുടങ്ങി പലതരത്തിലുള്ള ഓഫറുകൾ ഈ മൂന്ന് ദിവസങ്ങളിലായി ഉപഭോക്താക്കൾക്ക് ലഭ്യമാകും. ഷവോമിയുടെ സ്മാർട്ഫോണുകൾ, സ്മാർട്ട് ടിവികൾ, ഓഡിയോ ഉൽപ്പന്നങ്ങൾ തുടങ്ങി വ്യത്യസ്തങ്ങളായ പല ഉൽപ്പന്നങ്ങളും ഈ ദിവസങ്ങളിൽ ഓഫറിൽ ഉപഭോക്താക്കൾക്ക് വാങ്ങാൻ കഴിയും.

ഏവരെയും ആകർഷിക്കുന്ന ഒരു രൂപ ഓഫർ

ഏവരെയും ആകർഷിക്കുന്ന ഒരു രൂപ ഓഫർ

ഇതിനെല്ലാം പുറമെ ഷവോമിയുടെ ഒരു രൂപ ഫ്ലാഷ് സെയിലും ഈ ദിവസങ്ങളിൽ നടക്കും. ഷവോമി ഓഫറുകളിൽ ഏറ്റവും ആകർഷണീയമായ ഒരു ഓഫർ ആയിരിക്കും ഇത്. ഈ മൂന്ന് ദിവസങ്ങളിലും ചുരുങ്ങിയ അളവിൽ പൊക്കോ F1 അടക്കമുള്ള ഉൽപ്പന്നങ്ങൾ ഒരു രൂപക്ക് ലഭ്യമാകും. ആ സമയത്ത് കയറി നിങ്ങൾക്ക് ഭാഗ്യമുണ്ടെങ്കിൽ ഉറപ്പായും വെറും ഒരു രൂപക്ക് തന്നെ നിങ്ങൾക്ക് ആ ഉൽപ്പന്നങ്ങൾ വാങ്ങാൻ കഴിയും. എങ്ങനെ എന്തെല്ലാം എന്ന് ചുവടെ നിന്നും വായിക്കാം.

ഒക്ടോബർ 23: ഒരു രൂപക്ക് പൊക്കോ F1, മി ഹോം സെക്യൂരിറ്റി ക്യാമറ

ഒക്ടോബർ 23: ഒരു രൂപക്ക് പൊക്കോ F1, മി ഹോം സെക്യൂരിറ്റി ക്യാമറ

ഓഫർ ദിവസങ്ങളിൽ ആദ്യദിനമായ ഒക്ടോബർ 23ന് വൈകിട്ട് 4 മണിക്കാണ് ആദ്യ ഒരു രൂപ ഓഫർ ലഭ്യമാകുക. ഈ സമയത്ത് വെബ്സൈറ്റിൽ 10 പൊക്കോ F1 ഫോണുകളും 35 മി ഹോം സെക്യൂരിറ്റി ക്യാമറകളും ഒരു രൂപക്ക് ലഭ്യമാകും. ഭാഗ്യമുണ്ടെങ്കിൽ നിങ്ങൾക്ക് അപ്പോൾ ഒരു രൂപക്ക് ഇവ സ്വന്തമാക്കാം.

ഒക്ടോബർ 24: ഒരു രൂപക്ക് റെഡ്മി നോട്ട് 5 പ്രൊ, മി ബ്ലൂടൂത്ത് സ്‌പീക്കർ

ഒക്ടോബർ 24: ഒരു രൂപക്ക് റെഡ്മി നോട്ട് 5 പ്രൊ, മി ബ്ലൂടൂത്ത് സ്‌പീക്കർ

ഒക്ടോബർ 24ന്, അതായത് ഓഫർ ദിവസങ്ങളെ രണ്ടാം ദിവസം വൈകിട്ട് 4 മണിക്ക് ഒരു രൂപക്ക് ലഭ്യമാകുന്ന രണ്ടു ഉൽപ്പന്നങ്ങൾ റെഡ്മി നോട്ട് 5 പ്രോയും മി കോംപാക്റ്റ് ബ്ലൂടൂത്ത് സ്പീക്കർ 2ഉം ആയിരിക്കും. 4 ജിബി റാം, 64 ജിബി ഉള്ള 10 റെഡ്മി നോട്ട് 5 പ്രോ ഫോണുകളും 30 മി കോംപാക്റ്റ് ബ്ലൂടൂത്ത് സ്പീക്കർ 2കളും ആയിരിക്കും ഭാഗ്യവാന്മാർക്കായി ഉണ്ടാവുക.

ഒക്ടോബർ 25: ഒരു രൂപക്ക് മി A2, മി LED ടിവി

ഒക്ടോബർ 25: ഒരു രൂപക്ക് മി A2, മി LED ടിവി

അവസാന ദിവസവും ഉപഭോക്താക്കളെ കാത്തിരിക്കുന്നത് ഗംഭീര ഉൽപ്പന്നങ്ങളാണ്. ഒരു രൂപക്ക് മി A2, മി LED ടിവി എന്നിവ വാങ്ങാനാണ് അന്ന് വൈകിട്ട് 4 മണിക്ക് അവസരം ലഭിക്കുക. 10 മി A2 സ്മാർട്ഫോണുകളും 5 മി LED TV 4A PROകളും ആണ് അന്ന് ഭാഗ്യമുണ്ടെങ്കിൽ നിങ്ങൾക്ക് വെറും ഒരു രൂപക്ക് വാങ്ങാൻ സാധിക്കുക.

<strong>14,999 രൂപക്ക് ഗംഭീര സവിശേഷതകളുമായി ഓണർ 8X; വാങ്ങാൻ ഈ 8 കാരണങ്ങൾ മതി!!</strong>14,999 രൂപക്ക് ഗംഭീര സവിശേഷതകളുമായി ഓണർ 8X; വാങ്ങാൻ ഈ 8 കാരണങ്ങൾ മതി!!

Best Mobiles in India

English summary
Xiaomi Diwali with Mi Offers Starting Tomorrow.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X