ഷവോമി E6 ഗ്രീക്ക്‌ബെഞ്ചില്‍ ലിസ്റ്റ് ചെയ്തു

|

കുറച്ചു ദിവസങ്ങള്‍ക്കു മുമ്പാണ് ഷവോമിയുടെ പുതിയ ഫോണായ 'ഷവോമി Strakz' എന്ന ഫോണ്‍ ഗ്രീക്ക്‌ബെഞ്ച് ബെഞ്ച്മാര്‍ക്കിംഗ് പ്ലാറ്റ്‌ഫോമില്‍ കാണപ്പെട്ടത്. ക്വല്‍കോം സ്‌നാപ്ഡ്രാഗണ്‍ 625 SoC, 4ജിബി റാം എന്നീ സവിശേഷതകളായിരുന്നു അതിലുണ്ടായിരുന്നത്.

ഷവോമി E6 ഗ്രീക്ക്‌ബെഞ്ചില്‍ ലിസ്റ്റ് ചെയ്തു

എന്നാല്‍ ഇപ്പോള്‍ ഷവോമിയുടെ മറ്റൊരു ഫോണായ 'ഷവോമി E6' ബെഞ്ച്മാര്‍ക്കിംഗ് പ്ലാറ്റ്‌ഫോമില്‍ ലിസ്റ്റ് ചെയ്തിരിക്കുന്നു. ഫോണിന്റെ പ്രകടനം ഉള്‍പ്പെടെ മറ്റു കുറച്ചു വിശദാംശങ്ങള്‍ അതില്‍ വെളിപ്പെടുത്തിയിരിക്കുന്നു. ഗ്രീക്ക്‌ബെഞ്ച് ലിസ്റ്റിംഗ് പ്രകാരം ഈ ഫോണിന് ഒക്ടാകോര്‍ പ്രോസസര്‍ ക്ലോക്ഡ് 2.0Ghz, സ്‌നാപ്ഗ്രാഗണ്‍ 625 SoC ആണ്.

ഷവോമി E6 സവിശേഷതകള്‍

ലിസ്റ്റിംഗ് പ്രകാരം E6 ഫോണിന് 3ജിബി റാം ആണ്. ആന്‍ഡ്രോയിഡ് 8.1 ലാണ് ഈ ഫോണ്‍ റണ്‍ ചെയ്യുന്നതെന്നും സൂചനയുണ്ട്. സിങ്കിള്‍-കോര്‍, മള്‍ട്ടി-കോര്‍ ടെസ്റ്റുകളില്‍ യഥാക്രമം 841 പോയിന്റുകളും 4259 പോയിന്റുകളും നേടാന്‍ ഷവോമി E6നു കഴിഞ്ഞു എന്നു ബെഞ്ച്മാര്‍ക്കില്‍ ലിസ്റ്റ് ചെയ്തിരിക്കുന്നു. മീ 5X നും ഇതേ സ്‌കോര്‍ ലഭിച്ചിരുന്നു.

ഈ ഫോണ്‍ മറ്റൊരു റെഡ്മി പരമ്പരയിലെ സ്മാര്‍ട്ട്‌ഫോണായി ലോഞ്ച് ചെയ്യുമെന്നും സൂചനയുണ്ട്. ഇതു കൂടാതെ ഏറ്റവും പുതുതായി അവതരിപ്പിച്ച റെഡ്മി S2 എന്ന അന്താരാഷ്ട്ര വേരിയന്റായിരിക്കുമെന്നും സൂചനയുണ്ട്.

ഷവോമി E6, സ്ട്രാക്‌സ് എന്നീ ഫോണുകള്‍ കൂടാതെ Xiaomi Cactus, Xiaomi Cereus എന്നീ രണ്ടു ഫോണുകളും ഗ്രീക്ക്‌ബെഞ്ചില്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.

ഈ പാസ്സ്‌പോർട്ട് കൊണ്ട് 180 രാജ്യങ്ങളിലേക്ക് പോകാം; ഇതാണ് ഏറ്റവും കരുത്തുറ്റ പാസ്സ്‌പോർട്ട്ഈ പാസ്സ്‌പോർട്ട് കൊണ്ട് 180 രാജ്യങ്ങളിലേക്ക് പോകാം; ഇതാണ് ഏറ്റവും കരുത്തുറ്റ പാസ്സ്‌പോർട്ട്

വരാനിരിക്കുന്ന ഫോണുകള്‍

ഈ അടുത്തിടെ ഇറങ്ങിയ റിപ്പോര്‍ട്ടില്‍ വരാന്‍ പോകുന്ന ഷവോമി ഫോണുകളുടെ ഒരു ലിസ്റ്റ് ഞങ്ങള്‍ കണ്ടിരുന്നു. ഈ ഫോണുകള്‍ അവതരിപ്പിക്കാന്‍ 2023 ഡിസംബര്‍ വരെയാകുമെന്നും പറയുന്നു. അടുത്തിടെ Mi 7 ന്റെ ഒരു ടീസര്‍ കമ്പനി ഇട്ടിരുന്നു. കൂടാതെ എട്ടാം വാര്‍ഷിക എഡിഷന്‍ സ്മാര്‍ട്ട്‌ഫോണുകള്‍ പ്രഖ്യാപിക്കുമെന്നും തലക്കെട്ടിലുണ്ട്. അതേ ദിവസം തന്നെ മീ ബന്‍ഡ് 3-യും പ്രഖ്യാപിക്കുമെന്നുമുണ്ട്.

E6 ഫോണിന്റെ കൂടുതല്‍ വിശദാംശങ്ങളൊന്നും ചൈനീസ് നിര്‍മ്മാതാവ് പുറത്തു വിട്ടിട്ടില്ല. വരും ദിവസങ്ങളില്‍ ഈ ഫോണിന്റെ കൂടുതല്‍ വിശേഷങ്ങള്‍ കമ്പനി നല്‍കുമെന്നു നമുക്കു പ്രതീക്ഷിക്കാം.

Best Mobiles in India

Read more about:
English summary
Xiaomi E6 with Snapdragon 625 SoC and 3GB RAM visits Geekbench

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X