മേക്ക് ഇന്‍ ഇന്ത്യയിലേക്ക് ഷവോമിയും; പ്രതിമാസം ഇന്ത്യയില്‍ ഒരുലക്ഷം മി ടിവികള്‍ നിര്‍മ്മിക്കും

|

ഇന്ത്യന്‍ വിപണിയിലെത്തി ആറുമാസം കൊണ്ട് രാജ്യത്തെ ഏറ്റവും വലിയ സ്മാര്‍ട്ട് ടിവി ബ്രാന്‍ഡായി മാറിയ ഷവോമി മറ്റൊരു ചുവടുവയ്പ്പ് കൂടി നടത്തുന്നു. മേക്ക് ഇന്‍ ഇന്ത്യ പദ്ധതിയുടെ ഭാഗമായി ഡിക്‌സണ്‍ ടെക്‌നോളജീസുമായി സഹകരിച്ച് കമ്പനി ടിവികള്‍ ഇന്ത്യയില്‍ നിര്‍മ്മിക്കും. ആന്ധ്രാപ്രദേശിലെ തിരുപ്പതിയിലാണ് മി ടിവി ഉത്പാദിപ്പിക്കുക.

 

വില്‍പ്പന

വില്‍പ്പന

താങ്ങാവുന്ന വിലയ്ക്കുള്ള സ്മാര്‍ട്ട് ടിവികളാണ് ഷവോമിയുടെ പ്രത്യേകത. ഇതുവരെ കമ്പനി ചൈനയില്‍ നിന്ന് ടിവി ഇന്ത്യയില്‍ കൊണ്ടുവന്ന് വില്‍പ്പന നടത്തുകയായിരുന്നു. ഇത് കമ്പനിക്ക് വലിയ നികുതി ബാധ്യത ഉണ്ടാക്കുന്നുണ്ട്. രൂപയുടെ മൂല്യം ഇടിഞ്ഞതും തിരിച്ചടിയായി. ഇതോടെ സ്മാര്‍ട്ട് ടിവി അടക്കമുള്ള ഒരുപിടി ഉത്പന്നങ്ങളുടെ വില ഷവോമി വര്‍ദ്ധിപ്പിച്ചു.

ഇത്തരം പ്രശ്‌നങ്ങള്‍

ഇത്തരം പ്രശ്‌നങ്ങള്‍

ഇന്ത്യയില്‍ നിര്‍മ്മാണം ആരംഭിക്കുന്നതോടെ ഇത്തരം പ്രശ്‌നങ്ങള്‍ മറികടക്കാന്‍ കഴിയും. ഇതോടെ സ്മാര്‍ട്ട് ടിവികളും വില കുറയുമെന്നും വിലയിരുത്തപ്പെടുന്നു.

ഫ്‌ളാഷ് സെയില്‍
 

ഫ്‌ളാഷ് സെയില്‍

തുടക്കത്തില്‍ ടിവിയുടെ ഭാഗങ്ങള്‍ കൊണ്ടുവന്ന് അസെമ്പിള്‍ ചെയ്‌തെടുക്കും. മി LED TV 4A 32 ഇഞ്ച്, 43 ഇഞ്ച് എന്നിവയാണ് ആദ്യഘട്ടത്തില്‍ നിര്‍മ്മിക്കുക. ഇവയുടെ വില യഥാക്രമം 13999 രൂപയും 22999 രൂപയുമാണ്. മാസങ്ങള്‍ക്കിടെ ഷവോമി ഇന്ത്യയില്‍ അഞ്ച് ലക്ഷത്തിലധികം മി ടിവികളാണ് വിറ്റത്. ഫ്‌ളാഷ് സെയില്‍ വഴിയാണ് പ്രധാനമായും വില്‍പ്പന. ഇന്ത്യയില്‍ ഉത്പാദനം തുടങ്ങുന്നതോടെ വില്‍പ്പന കേന്ദ്രങ്ങള്‍ വഴിയും ടിവികള്‍ വില്‍ക്കാന്‍ കഴിയുമെന്നാണ് കമ്പനിയുടെ പ്രതീക്ഷ. അഞ്ച് ശതമാനം ലാഭമെന്ന ഷവോമിയുടെ ബിസിനസ്സ് തന്ത്രം ഇന്ത്യക്കാര്‍ രണ്ട് കൈയും നീട്ടിയാണ് സ്വീകരിച്ചത്.

ഷവോമി

ഷവോമി

ഇതിനിടെ MIX ശ്രേണിയിലെ ഏറ്റവും പുതിയ സ്മാര്‍ട്ട്‌ഫോണ്‍ ആയ Mi MIX 3 പുറത്തിറങ്ങുന്ന തീയതി ഷവോമി പ്രഖ്യാപിച്ചു. ഒക്ടോബര്‍ 15-ന് ചൈനയില്‍ പുറത്തിറങ്ങുന്ന ഫോണ്‍ പുതിയ തരംഗമാവുമെന്നാണ് വിലയിരുത്തല്‍. 2K AMOLED ഡിസ്‌പ്ലേ, ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ 845 SoC, 8GB റാം, 256 GB സ്റ്റോറേജ് എന്നിവയാണ് ഫോണിന്റെ പറഞ്ഞുകേള്‍ക്കുന്ന സവിശേഷതകള്‍. ഷവോമിയുടെ ആദ്യ 5G ഫോണ്‍ ആയിരിക്കും Mi MIX 3 എന്നും അഭ്യൂഹങ്ങളുണ്ട്.

 വമ്പിച്ച ഓഫറില്‍ ഷവോമി മീ എ2: ഫോണ്‍ വില ഇപ്പോള്‍ 13,900 രൂപ..! വമ്പിച്ച ഓഫറില്‍ ഷവോമി മീ എ2: ഫോണ്‍ വില ഇപ്പോള്‍ 13,900 രൂപ..!

 

Best Mobiles in India

Read more about:
English summary
Xiaomi Embraces MakeInIndia

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X