ഷവോമിയുടെ 4കെ 50 ഇഞ്ച് ടിവി വിപണിയില്‍, വില്‍പന ജനുവരി 23 മുതല്‍

Posted By: Samuel P Mohan

ഷവോമി തങ്ങളുടെ 4കെ പരമ്പരയിലെ അടുത്ത 50 ഇഞ്ച് ടിവി ചൈനയില്‍ അവതരിപ്പിച്ചു. 4കെ റേഞ്ചിലെ ഷവോമിയുടെ ആറാമത്തെ ടിവിയാണിത്. 50 ഇഞ്ചിന്റെ 4കെ അള്‍ട്രാ എച്ച്ഡി റസല്യൂഷനിലെ സ്മാര്‍ട്ട് ടിവിയാണ് ഇപ്പോള്‍ അവതരിപ്പിച്ചിരിക്കുന്നത്.

ഷവോമിയുടെ 4കെ 50 ഇഞ്ച് ടിവി വിപണിയില്‍, വില്‍പന ജനുവരി 23 മുതല്‍

ഇതിനു മുന്‍പ് 32,43,49,55,65 ഇഞ്ചുകള്‍ വലുപ്പമുളള ടിവികള്‍ ഷവോമി ഇറക്കിയിരുന്നു. ഈ ടിവിയുടെ പ്രീ ഓര്‍ഡര്‍ ആരംഭിച്ചു. ജനുവരി 23 മുതല്‍ ചൈനയില്‍ വില്‍പ്പന ആരംഭിക്കുകയും ചെയ്യും. വിലല്‍പനയുടെ സമയത്ത് 1000 രൂപയുടെ കിഴിവും ഷവോമി നല്‍കുന്നുണ്ട്.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

ടിവി ഡിസ്‌പ്ലേ

50 ഇഞ്ച് ഷവോമി മീ ടിവി 4എയ്ക്ക് 4കെ യുഎച്ച്ഡി (3840X2160) റിസൊല്യൂഷന്‍ ഡിസ്‌പ്ലേയും എച്ച്ഡിആര്‍+എച്ച്എല്‍ജി പിന്തുണയ്‌ക്കൊപ്പം 60HZ റീഫ്രഷ് റേറ്റ് എന്നിവയുമുണ്ട്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (AI) ഫീച്ചര്‍ ലഭ്യമാകുന്ന പാച്ച് വാള്‍ എന്ന ആന്‍ഡ്രോയിഡ് യൂസര്‍ ഇന്റര്‍ഫേസ് ആണ് ഇതില്‍ ഉപയോഗിച്ചിരിക്കുന്നത്.

പത്ത് സ്പീക്കറുകള്‍

ഷവോമിയുടെ ഈ ടിവിയില്‍ 10 സ്പീക്കറുകള്‍, രണ്ട് വയര്‍ലെസ് റിയര്‍ സാറ്റ്‌ലൈറ്റ് സ്പീക്കറുകള്‍, ഒരു സബ് റൂഫര്‍ എന്നിവ പ്രവര്‍ത്തിപ്പിക്കാന്‍ സാധിക്കുന്ന എംഐ ടിവി ബാര്‍ ഈ ടിവിയ്‌ക്കൊപ്പം ഉണ്ടാകും.

ഇതിന്റെ സ്റ്റീരിയോ സ്പീക്കറുകളില്‍ ഡോള്‍ബി ശബ്ദവും ഡിടിഎസ് എച്ചിഡിയും ലഭിക്കും. ചൈനയില്‍ ഈ ടിവിയ്ക്ക് ഏകേദേശം 23,800 രൂപയാണ് വില. മള്‍ട്ടി ബ്ലൂടൂത്ത് റിമോട്ട് കണ്ട്രോളാണ് ടിവിയുടെ വലിയ പ്രത്യേകത. അംലോജിക് എല്‍ 962 ക്വാഡ് കോര്‍ പ്രോസസറിലാണ് ടിവി പ്രവര്‍ത്തിക്കുന്നത്.

വിവോ X20 യുഡി പ്ലസ് അണ്ടര്‍-ഡിസ്‌പ്ലേ ഫിങ്കര്‍പ്രിന്റ് സെന്‍സറുമായി ഉടന്‍ എത്തുന്നു

മറ്റു സവിശേഷതകള്‍

2ജിബി റാം, 8 ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജും ടിവിയില്‍ ഉള്‍ക്കൊളളുന്നു. കണക്ടിവിറ്റി ഓപ്ഷനുകളില്‍ വൈഫൈ 802.11ac, ബ്ലൂട്ടൂത്ത് 4.2, ഡോള്‍ബി, ഡിടിഎസ് ഓഡിയോ എന്നിവ ഉള്‍പ്പെടുന്നു. കണ്ണിന്റെ സ്‌ട്രെയിന്‍ കുറയ്ക്കുന്നതിന്‌ നീല വെളിച്ചം കുറയ്ക്കുന്ന രീതിയും മീ ടിവി 4എയില്‍ പ്രവര്‍ത്തിക്കുന്നു.

3 HDMI പോര്‍ട്ടുകള്‍, 2 യുഎസ്ബി പോര്‍ട്ടുകള്‍, എവി ഇന്‍പുട്ട്, ഒരു ഇഥര്‍നെറ്റ്, സ്പീച്ച് റെകഗ്നിഷന്‍, മീ ടച്ച്, ഇന്‍ഫ്രാറെഡ് തുടങ്ങിയ സവിശേഷതകളുളള ഒരു മീ-ബ്ലൂട്ടൂത്ത് റിമോട്ട് കണ്‍ട്രോളാണ് ടിവിയുടെ സവിശേഷത.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
Xiaomi has launched its 50-inch Mi TV 4A in China. This is the sixth TV model in the Mi TV 4A range.Sale will begin January 23

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot